ദൈവശാസ്ത്രചിന്തകൻ
ജെ. ഐ. പാക്കറുടെ ജന്മദിനം
ഇവാഞ്ചലിക്കൽ ദൈവശാസ്ത്രജ്ഞനും കാൽവിനിസ്റ്റും ആംഗ്ലിക്കൻ സഭാംഗവുമായിരുന്ന
ജെ. ഐ. പാക്കർ 1926 ജൂലൈ 22-ന് ജനിച്ചു. വടക്കേ അമേരിക്കയിൽ ഏറ്റവും സ്വാധീനമുള്ള ക്രിസ്തീയ എഴുത്തുകാരനും സുവിശേഷ പ്രഭാഷകനും ആയിരുന്നു.
ജെയിംസ് പാർക്കറുടെയും ഡോറോത്തി പാക്കറുടെയും മകനായി ഇംഗ്ലണ്ടിൽ ജനിച്ച കനേഡിയൻ വംശക്കാരനാണ്. 1953 ൽ ഓർഡിനേഷൻ ലഭിച്ച അദ്ദേഹത്തിൻ്റെ ഏറ്റവും പ്രചാരം ലഭിച്ച പുസ്തകമാണ്
‘നോയിംഗ് ഗോഡ് ‘ (Knowing God).
ബൈബിളിൻ്റെ ഇംഗ്ലീഷ് സ്റ്റാൻഡേർഡ് വേർഷൻ (ESV) എഡിറ്ററായി സേവനമനുഷ്ഠിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിലുള്ള റീജൻറ് കോളേജിൽ ദൈവശാസ്ത്ര പ്രൊഫസറായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ ദൈവശാസ്ത്രജ്ഞനായിരുന്ന പാക്കർ 2020 ജൂലൈ 17ന് ബ്രിട്ടീഷ് കൊളംബിയയിൽ അന്തരിച്ചു.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
വീടുകൾ വിൽപ്പനക്ക്
വീട്ടു ജോലിക്ക് ആളെ ആവശ്യമുണ്ട്
