ചരിത്രത്തിൽ ഇന്ന്
വില്യം കേറിയുടെ ജന്മദിനം

ലോകം കണ്ട മഹാനായ മിഷനറിയും സെറാമ്പൂർ യുണിവേഴ്സിറ്റിയുടെ സ്ഥാപകനുമായ വില്യം കേറിയുടെ ജന്മദിനമാണ് ഇന്ന്. 1761 ഓഗസ്റ് 17 ന് ഇംഗ്ളണ്ടിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ ചരിത്രം പഠനത്തിലും ശാസ്ത്ര പുസ്തകങ്ങൾ വായിക്കുന്നതിലും തല്പരനായിരുന്ന ആ ബാലകൻ 16 വയസ്സുള്ളപ്പോൾ ചെരുപ്പുനിർമ്മാണ ജോലിയിൽ പ്രേവേശിച്ചു. മുപ്പതു വയസസുവരെ ആ ജോലി തുടർന്നു. ഈ കാലത്തിനിടയിൽ ഇംഗ്ലീഷ് കൂടാതെ ഗ്രീക്, ഹിബ്രു ,ലാറ്റിൻ, ഡച്ച് എന്നീ ഭാഷകളിൽ ബൈബിൾ വായിക്കുവാനുള്ള കഴിവ് സ്വായത്വമാക്കി.

സുവിശേഷം ലോകമെങ്ങും പ്രഘോഷിക്കപ്പെടണമെന്ന് വില്യംകേറി ആഗ്രഹിക്കുകയും അതിനായി നിരന്തരം പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഒരു മിഷനറിയായി സുവിശേഷം എത്തിയിട്ടില്ലാത്ത ഏതെങ്കിലും ദേശത്തേക്കു പോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ ഭാര്യ ഡൊറോത്തിയെ യും മൂന്നു മക്കളെയും കൂട്ടി 1793 ൽ ഇന്ത്യയിലേക് കപ്പൽ കയറി. ഇന്ത്യയിലെത്തിയ അദ്ദേഹം കൽക്കട്ട കേന്ദ്രമാക്കി മിഷനറി പ്രവർത്തനം ആരംഭിച്ചു

പക്ഷെ ഇന്ത്യയിലെ അവരുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. കേറിക്കും ഡൊറോത്തിക്കും അവരുടെ മൂന്നു മക്കളെയും നഷ്ടമായി. ഇതോടുകൂടി ഡൊറോത്തിയും മാനസികരോഗിയായി മാറി. ഒരു വിശ്വാസി രക്ഷിക്കപെടുന്നത് കാണുവാൻ അദ്ദേഹത്തിന് ഏഴു വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. അതിനിടയിൽ വന്ന ഒരു വിനാശകാരിയായ തീപിടുത്തത്തിൽ അദ്ദേഹത്തിന്റെ ബൈബിൾ ട്രാൻസിലേഷൻ ചെയ്തിരുന്ന കെട്ടിടവും സാമഗ്രികളും ട്രാൻസിലേഷൻ ചെയ്ത പ്രതികൾ ഉൾപ്പടെ സകലതും നശിച്ചുപോയി. മലേറിയയും കോളറയും എല്ലാം മാറിമാറി വന്നു , കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ അദ്ദേഹത്തിന് പുറത്തു വരെ ജോലി ചെയ്യേണ്ടി വന്നെങ്കിലും അദ്ദേഹം തന്റെ പ്രയത്നങ്ങൾ നിറുത്തിയില്ല. കേറി തന്റെ സഹപ്രവർത്തകരുമായി ചേർന്നു ഒരു മിഷൻ സ്ഥാപിച്ചു . അതിലെ അംഗങ്ങളായ പ്രശസ്തരായ കേറി ,മാർഷ്മാൻ, വാർഡ് ഉൾപ്പെടുന്ന ‘ദ സെറാമ്പൂർ ട്രയോ’ എന്നു അറിയപ്പെടുന്നത്. അവർ ഒരുമിച്ചു തുടങ്ങിയതാണ് ലോക പ്രശസ്തമായ സെറാംപൂർ യൂണിവേഴ്സിറ്റി.

കേറിയും ടീമും ചേർന്നു 40 ഭാഷകളിലേക്ക് വേദപുസ്തകം പരിഭാഷ ചെയ്തു!  കേറിയും കൂട്ടരും ചേർന്നു 19 മിഷൻ സ്റ്റേഷനുകൾ സ്ഥാപിച്ചു. 200 ഇൽ അധികം ഗ്രാമീണ സ്കൂളുകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടു. അവയിൽ എല്ലാ സ്കൂളുകളും സ്ത്രീകളുടെ വിദ്യാഭ്യാസത്തെ മുൻ നിർത്തിക്കൊണ്ടായിരുന്നു. അതു ഇന്ത്യയുടെ ചരിത്രത്തെ തന്നെ മാറ്റിയെഴുതി. വില്യം കെറിയുടെയും, രാജാറാം മോഹൻ റോയുടെയും നേതൃത്വത്തിൽ നടന്ന നിരന്തര പരിശ്രമത്തിൽ ‘സതി’ എന്ന ദുരാചാരം ഇന്ത്യയിൽ നിന്നു തന്നെ തുടച്ചു മാറ്റമാറ്റപ്പെട്ടു.

അദ്ദേഹത്തിന്റെയും ടീമിന്റെയും മിഷൻ കൊണ്ടു ലക്ഷങ്ങൾ സുവിശേഷം അറിയുവാൻ ഇടവന്നു. മറ്റാരും ചെയ്യത്തെ രീതിയിൽ വ്യത്യസ്തമായ മിഷൻ പ്രവർത്തനങ്ങളും, ആത്മസമർപ്പണവും കൊണ്ടു അദ്ദേഹത്തെ പിന്നീട് ലോകം ‘ആധുനിക മിഷൻസ്ൻറെ പിതാവു ‘ വിളിച്ചു.

1834 ജൂൺ 9 ന് വില്യം കേറി എന്ന മഹാപ്രതിഭ താൻ പ്രിയം വെച്ച കർത്താവിങ്കലേക്കു ചേർന്നു.

ഹാലേലൂയ്യാ പത്രം പ്രതിദിന വാർത്തകളും വിശേഷങ്ങളുമായി നിങ്ങളുടെ ഫോണിലേക്ക്. വാർത്തകൾ അപ്പപ്പോൾ അറിയുവാനും മികവുറ്റ ആർട്ടിക്കിളുകൾ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹാലേലൂയ്യാ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക       https://chat.whatsapp.com/FtmJIVsZHrYEGChMKDw1g0

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഡിവൈൻ സ്കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ...

ആലുവ : ഡിവൈൻ സ്കൂൾ ഓഫ് തിയോളജി 2026 ലെ ഗ്രാജുവേഷൻ ആലുവ വൈ.എം.സി.എ ഹാളിൽ
feature-top

ബ്ലസ് കൽപ്പറ്റ: വചനപ്രഘോഷണവും സംഗീത...

വയനാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യു.പി.ജി. ഡിപ്പാർട്ട്മെന്റും
feature-top

ഇരുമ്പല്ലൂർ ദേവരാജ് നഗർ ജയാ കൃഷ്ണൻ (58)...

ചെന്നൈ, ഇരുമ്പല്ലൂർ സെന്റർ, ദേവരാജ് നഗർ ജയാ കൃഷ്ണൻ (58) കർത്താവിൽ നിദ്ര
feature-top

കുമളി അമ്പലത്തിങ്കൽ മറിയാമ്മ ചെറിയാൻ (93)...

കുമളി: അമ്പലത്തിങ്കൽ പരേതനായ എ. വി. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (93)
feature-top

മേരി മാത്യു ടീച്ചർ (70) ചങ്ങരംകുളം...

ചങ്ങരംകുളം : ഐപിസി കുന്നംകുളം സെന്ററിലെ ചങ്ങരംകുളം സഭാംഗവും പരേതനായ ടി സി
feature-top

പൂമല ക്രിസ്ത്യൻ ലൈബ്രറി ഉദ്ഘാടനം ഇന്ന്...

തൃശൂർ : പൂമലയിലും സമീപപ്രദേശങ്ങളിലുമുള്ള സഭകളുടെ സംയുക്ത സംരംഭമായ പൂമല
feature-top

പ്രതിദിന ധ്യാനം| ഭക്തന്മാരെ ആദരിച്ചാൽ!|...

ഭക്തന്മാരെ ആദരിച്ചാൽ! “കലത്തിലെ മാവു തീർന്നു പോകയില്ല; ഭരണിയിലെ എണ്ണ
feature-top

കോഴിക്കോട് പാസ്റ്റേഴ്‌സ് & ലീഡേഴ്‌സ്...

​ കോഴിക്കോട്: ലോക്കസ് മിനിസ്ട്രീസിൻ്റെ (UPCON, സിറ്റി പാസ്റ്റേഴ്‌സ്
feature-top

PYM ക്യാമ്പ് ഓഗസ്റ്റ് 24...

മാവേലിക്കര:കല്ലുമല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദി ചർച്ച് ഓഫ് ഗോഡ്