Advertise here

അഗാപെ പാർട്‌ണേഴ്‌സ് ഇന്റർനാഷണൽ ‘ഓൺലൈൻ കുടുംബ ശാക്തീകരണ വെബിനാർ ജൂലായ് രണ്ടിന്

മൂന്നു പതിറ്റാണ്ടുകളായി കൗൺസിലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന അഗാപെ പാർട്‌ണേഴ്‌സ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ‘ഓൺലൈൻ കുടുംബ ശാക്തീകരണ വെബിനാർ നടത്തുന്നു. താറുമാറായ ആധുനിക ലോകത്ത് ഫലപ്രദമായ ജീവിതം എപ്രകാരം നയിക്കാം? വിശ്വാസം, കുടുംബം, മാനസികാരോഗ്യം എന്നീ രംഗങ്ങളിൽ കടുത്ത വെല്ലുവിളി നേരിടേണ്ടിവരുന്ന ഈ കാലഘട്ടത്തിൽ വിശ്വാസം, കുടുംബം, മാനസികാരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കൗൺസിലിംഗ് രംഗത്ത് ദീർഘകാല പരിശീലനവും അനുഭവങ്ങളും ആർജ്ജിച്ചിട്ടുള്ള ഉള്ള ക്രിസ്തീയ മാനസിക ആരോഗ്യ വിദഗ്ധർ, കൗൺസിലർമാർ, ലീഡേഴ്‌സ് എന്നിവർ ക്ളാസുകൾ എടുക്കുന്നു.

ജൂലൈ രണ്ടിന് നടക്കുന്ന ഈ ഓൺലൈൻ സെമിനാറിൽ. പ്രൊഫ. ആനന്ദ് പിള്ള, ലീഡർഷിപ്പ് മാറ്റേഴ്സ്, ഡൽഹി; ആനന്ദ് ഭട്നാഗർ, റിലയൻസ് ഇന്ത്യ, മുംബൈ; ഡോ. ഇടിച്ചേരിയ നൈനാൻ, ഇസാഫ് ഫൗണ്ടേഷൻ, കേരള; ഡോ. റീമ ജേക്കബ്, സൗത്ത്‌ലേക്ക് സൈക്യാട്രി, ഡാളസ്; ഡോ. സന്ദീപ് ബി, ജ്യോതിസ്, കേരളം; ഡോ. ജോഹാൻ എബനേസർ, സിഎംസി വെല്ലൂർ; ഡോ.ഷാജി ഡാനിയേൽ, ഹൂസ്റ്റൺ ബൈബിൾ സെമിനാരി; ഡോ ഡോ. തോമസ് ഇടിക്കുല്ല, ഹാർവാർഡ് മെഡിക്കൽ സ്കൂൾ, ബോസ്റ്റൺ; ഡോ. ലെസ്ലി വർഗീസ്, ബെയ്ലർ സ്കോട്ട് & വൈറ്റ് ഹെൽത്ത്, ടെക്സസ്; ഡോ. സെലിൻ ഫിലിപ്പ്, കൊളറാഡോ ക്രിസ്ത്യൻ യൂണിവേഴ്സിറ്റി; ഡോ. റെന്നി സാമുവൽ, CGLD- SABC, ബാംഗ്ലൂർ; ഡോ. പ്രവീൺ അലക്സാണ്ടർ, സിഎംസി വെല്ലൂർ.എന്നിവരാണ് ക്ളാസുകൾ നയിക്കുന്നത്. പാസ്റ്റർ സാം ടി. വർഗീസ്, ഹൂസ്റ്റൺ, മോഡറേറ്റർ ആയിരിക്കും.
പ്രയിസ് ആൻഡ് വർഷിപിന് ഷീനു മറിയം, ഡൽഹി | മിറിയം തോമസ്, ബോസ്റ്റൺ| ഫിന്നി ചെറിയാൻ & ജോവാന ഫിന്നി, നാഷ്‌വിൽ എന്നിവർ നേതൃത്വം നൽകും.

https://youtu.be/qQ0ufkcTuxk

കഴിഞ്ഞ വർഷങ്ങളിൽ 15 രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം പേർ ഓൺലൈൻ വെബിനാറുകളിൽ പങ്കെടുത്തിരുന്നു. ഇത്തവണയും ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് മാത്രം പ്രവേശനം നിജപ്പെടുത്തിയിരിക്കുന്നു.

ക്രിസ്തീയ മൂല്യങ്ങളിൽ ഉറച്ചുനിന്ന് കുടുംബത്തെ ശക്തിപ്പെടുത്തുന്നതിന് പ്രസക്തമായ ഉൾക്കാഴ്ചകളും പ്രായോഗിക നിർദേശങ്ങളും നൽകുവാൻ ലീഡേഴ്‌സ്, മാതാപിതാക്കൾ, ദമ്പതികൾ, യുവാക്കൾ എന്നിവരെ പ്രാപ്തരാക്കുന്ന ഒരു അതുല്യമായ ഓൺലൈൻ പരിശീലനമാണ് ഈ വെബ്ബിനാറിലൂടെ ലഭ്യമാകുന്നത്. താറുമാറായ ഒരു ലോകത്ത് ഫലപ്രദമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനെക്കുറിച്ച് പഠിക്കുവാനുള്ള ഒരു അവസരമാണിത്. ഒരു ഡിജിറ്റൽ തലമുറയിൽ മാനസികാരോഗ്യ പ്രതിസന്ധികളോടുള്ള ക്രിസ്ത്യൻ പ്രതികരണം എപ്രകാരമായിരിക്കണമെന്ന് ക്രിസ്ത്യൻ സൈക്കോളജിക്കൽ അപ്രോച്ചിൽ പഠിപ്പിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരങ്ങളുണ്ടാകും.

വേഗം രജിസ്റ്റർ ചെയ്യുക. ഓൺലൈൻ രജിസ്ട്രേഷനായ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുക.

രജിസ്ട്രേഷൻ: https://tinyurl.com/agapesummit2022.

കൂടുതൽ വിവരങ്ങൾക്ക്: www.agapepartners.org | https://fb.watch/dVURNHgtUE/ https://youtu.be/qQ0ufkcTuxk

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മാൾട്ട ഐപിസി ഹെബ്രോൺ ചർച്ച് ഇനി ഐപിസി യുകെ...

വലേറ്റ : മാൾട്ട ഐപിസി ഹെബ്രോൺ ചർച്ച് ഐപിസി യുകെ & അയർലൻഡ് റീജിയന്റെ
feature-top

പ്രതിദിന ധ്യാനം |ക്രിസ്തുവിൽ നമുക്ക് ജയം ...

ക്രിസ്തുവിൽ നമുക്ക് ജയം ഉണ്ട് “ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും
feature-top

ന്യൂ ഇന്ത്യാ ദൈവസഭ 45 -ാമത് നോർത്ത് ഇന്ത്യാ...

ഗ്വാളിയർ: ന്യൂ ഇന്ത്യ ദൈവസഭ നോർത്ത് ഇന്ത്യ 45-ാം റീജിയൺ കൺവൻഷൻ നവംബർ 04 മുതൽ
feature-top

Hallelujah Matrimonial...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

Hallelujah Matrimony...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

വീടും സ്ഥലവും...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

ഹാലേലുയ്യാ ന്യൂസ് | ഇന്നത്തെ വാർത്തകൾ |...

ഹാലേലുയ്യാ ന്യൂസ് | ഇന്നത്തെ വാർത്തകൾ | ഒക്‌ടോബർ 12,    ജെ. വി. പീറ്റർ
feature-top

ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗിക്കുന്നവരുടെ...

ലണ്ടൻ: മാനസിക സമ്മർദ്ധവും അനിശ്ചിതാവസ്ഥയും നിറഞ്ഞ കാലഘട്ടത്തിൽ
feature-top

പ്രതിദിന ധ്യാനം |പടകിൽ നിറഞ്ഞ അനുഗ്രഹം |ബിജോ...

പടകിൽ നിറഞ്ഞ അനുഗ്രഹം   സംസാരിച്ച് തീർന്നപ്പോൾ അവൻ ശീമോനോട്: