യിസ്രായേൽ അറബ് ബാന്ധവം

ഡോ.ബാബു ജോൺ വേട്ടമല വിലയിരുത്തുന്നു

ദീർഘ വർഷങ്ങളിലെ പരസ്പര വൈരം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി യിസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിൽ നയതന്ത്ര ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ തീരുമാനിച്ചതായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പ് പ്രഖ്യാപിച്ചു. യിസ്രായേലുമായി ഇത്ര അടുത്ത ബന്ധത്തിന് തയ്യാറാകുന്ന ആദ്യ അറബ് രാജ്യവും നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാജ്യവുമായി മാറുകയാണ് യു.എ.ഇ.

ഇത് തൻ്റെ പരിശ്രമഫലമായി ഉണ്ടായതാണെന്ന് പറഞ്ഞ ഡൊണാൾഡ് ട്രമ്പ് ഇനിയും മറ്റ് പല ഗൾഫ് രാജ്യങ്ങളും യു.എ.ഇയുടെ പാതയിലേക്ക് വരുമെന്നും വ്യക്തമാക്കുന്നു.

ഈ ഉടമ്പടിയുടെ പ്രസക്തഭാഗങ്ങൾ വളരെ ലളിതമാണന്ന് ഒറ്റനോട്ടത്തിൽ തോന്നും. ഇപ്പോൾ പാലസ്തീൻ്റെ കൈവശത്തിലുള്ള വെസ്റ്റ് ബാങ്കിൻ്റെ സിംഹഭാഗവും യിസ്രായേലിന് ലഭിക്കും അവരവിടെ യഥേഷ്ടം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. പകരം പാലസ്തീനികൾക്ക് ഭൂരിപക്ഷമുള്ള യിസ്രായേൽ പ്രദേശങ്ങളിൽ പാലസ്തീനികൾക്ക് പരിമിതമായ സ്വയംഭരണ അവകാശം ലഭിക്കും. ചരിത്രപരമായി ഈ നിർദ്ദേശങ്ങൾ ഇരു കൂട്ടർക്കും സ്വാഗതാർഹമാണ്. എങ്ങനെയെങ്കിലും യിസ്രായേലിൻ്റെ മണ്ണിൽ തങ്ങൾക്ക് സ്വയംഭരണാവകാശം ലഭിക്കുക എന്നത് അറബി രാഷ്ട്രങ്ങളുടെ സ്വപ്നമാണ്. ലോക രാഷ്ട്രതന്ത്രജ്ഞർ ഈ എഗ്രിമെൻറിനെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നതും ഈക്കാരണത്താലാണ്. അടുത്ത അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് ഇതൊന്നു നല്ല പ്രചരണ വിഷയവുമാക്കാം.

എന്നാൽ വേദപുസ്തക പ്രവചന വ്യാഖ്യാനവീക്ഷണത്തിൽ ഇതൊരു സുപ്രധാന നാഴികക്കല്ലായി മാറുമെന്നതിൽ സംശയമില്ല. കാരണം യിസ്രായേൽ രാഷ്ട്രവും പ്രമുഖ അറബ് – മുസ്ലീം രാഷ്ട്രങ്ങളും സംയുക്ത ധാരണയിലേക്ക് വന്ന് ഏകീകൃത ഭരണ സംവിധാനത്തിലേക്ക് വരിക എന്നത് വേദപുസ്ത പ്രവചന നിവർത്തിയാണ്. ഈ സംഭവത്തിലൂടെ ഉരുത്തിരിയുന്ന ഭരണ സംവിധാനമാണ് സമുദ്രത്തിൽ നിന്ന് കയറി വരുന്ന ഏഴ് തലയും പത്ത് കൊമ്പുമുള്ള മൃഗം എന്ന് വെളിപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്.

ഈ സംയുക്ത ഭരണ സംവിധാനം നിലവിൽ വരുന്നതോടെ എതിർ ക്രിസ്തുവിൻ്റെ വാഴ്ചക്കുള്ള രംഗസജീകരണം ഒരുങ്ങിക്കഴിയും. ചിലപ്പോൾ ലോകം പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ ഈ ക്രമീകരണങ്ങൾ യാഥാർത്യമായേക്കാം. അതിൻ്റെ ഒരറ്റമാണ് ട്രംപിൻ്റെ ഞെട്ടിപ്പിച്ച പ്രഖ്യാപനത്തിലൂടെ നമ്മൾ കണ്ടത്.
ഇനി വേഗത്തിൽ സംഭവിക്കാനുള്ളത് യേശു ക്രിസ്തുവിൻ്റെ രഹസ്യ വരവും സഭയുടെ ഉൾപ്രാപണവുമാണ്. അതോടെ പൂർണ അർത്ഥത്തിൽ എതിർ ക്രിസ്തുവിൻ്റെ വാഴ്ചയിലേക്ക് ലോകം പ്രവേശിക്കും. ഇടർന്ന് അന്ത്യകാല സംഭവങ്ങൾ ഒന്നൊന്നായി നിറവേറും.
കണ്ണുള്ളവൻ കാണട്ടെ!
ചെവിയുള്ളവൻ കേൾക്കട്ടെ!

ഹാലേലൂയ്യാ പത്രം പ്രതിദിന വാർത്തകളും വിശേഷങ്ങളുമായി നിങ്ങളുടെ ഫോണിലേക്ക്. വാർത്തകൾ അപ്പപ്പോൾ അറിയുവാനും മികവുറ്റ ആർട്ടിക്കിളുകൾ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹാലേലൂയ്യാ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക

 https://chat.whatsapp.com/FtmJIVsZHrYEGChMKDw1g0

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും