ന്യൂയോർക്ക് ഐപിസി ഈസ്റ്റേൺ റീജിയൻ കൗൺസിൽ മെമ്പറും ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി പാസ്റ്ററുമായ റവ.ഡോ. വിൽസൺ വർക്കിക്ക് ആവേശോജ്വലമായ യാത്ര അയപ്പ് ഐ.പി.സി ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ നൽകപ്പെട്ടു. ജൂൺ 4   ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയിൽ ക്രമീകരിക്കപ്പെട്ട ഈസ്റ്റേൺ റീജിയന്റെ ന്യൂയോർക്ക് ഏരിയ പ്രാർത്ഥന യോഗം സെക്രട്ടറി റവ.ഡോ. ബാബു തോമസ് അധ്യക്ഷത വഹിക്കുകയും, വൈസ് പ്രസിഡന്റ് പാസ്റ്റർ മാത്യു ഫിലിപ്പ് മുഖ്യ സന്ദേശം നൽകുകയുമുണ്ടായി. തുടർന്ന് ക്രമീകരിക്കപ്പെട്ട യാത്ര അയപ്പ് മീറ്റിംഗ് ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ് അദ്യക്ഷത വഹിച്ചു.
ഈസ്റ്റേൺ റീജിയന്റെ കൗൺസിൽ അംഗമായും, പ്രസ്ബിറ്ററി അംഗമായും സ്തുത്യർഹമായ സേവനം ചെയ്തതിലുള്ള നന്ദി പ്രസിഡന്റും, സെക്രട്ടറിയും, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, കൗൺസിൽ അംഗങ്ങളും അറിയിച്ചു. തുടർന്നും തന്നെ ദൈവം ശക്തമായി ഉപയോഗിക്കുവാൻ വേണ്ടി റവ. ഡോ. ഇട്ടി ഏബ്രഹാം പ്രാർത്ഥിച്ചു.