യിസ്രായേൽ അറിയാക്കഥകൾ അത്ഭുത കഥകൾ-5

തോമസ് മുല്ലക്കൽ

ആധുനിക ഇസ്രായേലിന്റെ പിറവി ഭാവനാസമ്പന്നമായ ഒരു നോവലില്‍ വായിച്ചാല്‍ പോലും അത് വിശ്വസിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടാണ് ഇന്നും ചരിത്രകാരന്മാര്‍ ഇസ്രയേലിനെ ലോക ചരിത്രത്തിലെ ഒരു ‘അത്ഭുത രാഷ്ട്രം’ എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഇസ്രായേലിന്റെ കൂടെ ഏതു ഘട്ടത്തിലും എല്ലാക്കാലത്തും ഉണ്ടാകും എന്ന് കരുതിയ രാജ്യമായിരുന്നു ഗ്രേറ്റ് ബ്രിട്ടണ്‍. അതിന് പ്രധാന കാരണം ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യത്തിന് വിജയിക്കാന്‍ സര്‍വ്വ പിന്തുണയും നല്‍കിയത് ഇസ്രായേലി ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെട്ട വലിയൊരു സംഘമായിരുന്നു. യെഹൂദന്മാര്‍ യുദ്ധവിജയത്തില്‍ നല്‍കിയ കനത്ത സംഭാവനയുടെ വെളിച്ചത്തിലാണ് യെഹൂദന് ഒരു സ്ഥലം പലസ്തീന്റെ മണ്ണില്‍ കൊടുക്കാമെന്ന് ബ്രിട്ടണ്‍ സമ്മതിക്കുന്നത് തന്നെ.

അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ബാല്‍ഫറുടെ 1917ലെ ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനമാണ് യെഹൂദന് ഒരു സ്വന്ത രാജ്യം എന്ന സ്വപ്‌നത്തിന് ചിറകുകള്‍ നല്‍കുന്നത്. എന്നാല്‍ പിന്നീട് അറബ് അനുകൂല നിലപാടുകളിലേക്ക് ബ്രിട്ടണ്‍ ചായുന്ന കാഴ്ചയാണ് ലോകം കണ്ടത്. ആകെയുള്ള അറബ് വംശജരെ താരതമ്യം ചെയ്തു നോക്കിയാല്‍ തുലോം ചുരുക്കമായിരുന്ന യെഹൂദന്മാരെ ഇംഗ്ലീഷുകാര്‍ അന്ന് വില കുറച്ചുകണ്ടു എന്ന് പറയുന്നതാകും ശരി. രണ്ടു ലോക മഹായുദ്ധങ്ങള്‍ക്കിടയിലുള്ള കാലത്ത് ഇംഗ്ലീഷ് ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ ധാരാളം നടന്നിരുന്നതായി കാണുവാന്‍ കഴിയും. ഇസ്രായേലില്‍ നിന്നും ഇംഗ്ലീഷുകാര്‍ തിടുക്കപ്പെട്ടു മടങ്ങുവാനുള്ള കാരണവും ഇസ്രായേലി ഗറില്ല ആക്രമണങ്ങളില്‍ മടുത്തിട്ടാണെന്ന് നിരിക്ഷിച്ചാലും അതിനെ എതിര്‍ക്കാന്‍ കഴിയില്ല എന്ന് ചരിത രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

1948ല്‍ യിസ്രായേല്‍ രാഷ്ട്രം പിറക്കുന്നതിന് തൊട്ടുമുമ്പ് നടന്ന ഒരു അത്ഭുതത്തെക്കുറിച്ചാണ് ഇനി പറയാനുള്ളത്. തീയതി: 1947നവംബര്‍ ഇരുപത്തിയൊമ്പത്. യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസ്സംബ്ലിയില്‍ അതി നിര്‍ണ്ണായകമായ ഒരു വോട്ടിംഗ് നടക്കുകയാണ്. പ്രമേയം 181 എന്നാണ് അത് അറിയപ്പെടുന്നത്. യെഹൂദന്മാര്‍ക്കു സ്വന്തമായി ഭൂമി നല്‍കുവാനായി പലസ്തീന്റെ മണ്ണ് അറബികള്‍ക്കും യെഹൂദന്മാര്‍ക്കുമായി പങ്കുവയ്ക്കുന്നതാണ് പ്രസ്തുത പ്രമേയം. അന്നത്തെ രാഷ്ട്രീയ നിരീക്ഷരുടെ അഭിപ്രായമനുസരിച്ച് യിസ്രായേലിന് അനുകൂലമായി പ്രമേയം പാസാകാനുള്ള സാദ്ധ്യത വളരെ വളരെ കുറവാണ്. മാധ്യമ രംഗത്തുള്ളവര്‍ പ്രസ്താവിച്ചത് അങ്ങനെ നടക്കണമെങ്കില്‍ ഒരു അത്ഭുതം തന്നെ സംഭവിക്കേണ്ടി വരും എന്നാണ്. എന്നാല്‍ അത് തന്നെയാണ് അവിടെ സംഭവിച്ചതും.

വോട്ടിംഗ് യോഗ്യതയുള്ള ആകെയുള്ള അമ്പത്തിയേഴു രാജ്യങ്ങളില്‍ നിന്നും പുതുതായി പിറന്ന ഇന്ത്യയും പാക്കിസ്ഥാനും, കൂടാതെ ക്യൂബയും ഗ്രീസും പിന്നെ അഫ്ഗാനിസ്ഥാന്‍, ഈജിപ്റ്റ്, ഇറാന്‍, ഇറാക്ക്, ലെബനോന്‍, സൗദി അറേബ്യ ,സിറിയ, ടര്‍ക്കി, യെമെന്‍ തുടങ്ങിയ മുസ്ലീം രാജ്യങ്ങളും ചേര്‍ന്ന് മൊത്തം പതിമൂന്ന് രാജ്യങ്ങള്‍ ഇസ്രായേലിന് എതിരായി വോട്ടു രേഖപ്പെടുത്തി. ബ്രിട്ടണ്‍ വോട്ടു രേഖപ്പെടുത്താതെ തന്ത്രപൂര്‍വ്വം മാറിനിന്ന് ഇസ്രായേലിനെ വഞ്ചിക്കുകയുണ്ടായി. ചൈന തുടങ്ങിയ ഒമ്പത് രാജ്യങ്ങളും അവരോടൊപ്പം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. അമേരിക്കയുടെ പിന്തുണ ഇസ്രായേല്‍ നേരത്തെ ഉറപ്പാക്കിയിരുന്നെങ്കിലും റഷ്യയും യൂറോപ്പ്യന്‍ രാജ്യങ്ങളും എന്തു നിലപാടെടുക്കും എന്ന് ഒരു ഊഹവും ആര്‍ക്കുമില്ലായിരുന്നു. എന്നാല്‍ അവസാന നിമിഷം എല്ലാ രാഷ്ട്രീയ പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ട് റഷ്യയും അവരുടെ സഖ്യരാജ്യങ്ങളും ഇതര യൂറോപ്പ്യന്‍ രാജ്യങ്ങളും മറ്റ് സ്വതന്ത്ര രാഷ്ട്രങ്ങളും അമേരിക്കയോട് ചേര്‍ന്നപ്പോള്‍ യെഹൂദന്മാരുടെ സ്വന്തമായ ഒരു രാഷ്ട്രം എന്ന സ്വപ്‌നം സഫലമാക്കുവാന്‍ അവരെ സഹായിച്ചു. ആകെ മുപ്പത്തിമൂന്ന് രാജ്യങ്ങളാണ് യിസ്രായേലിന് അനുകൂലമായുള്ള പലസ്തീന്‍ വിഭജനത്തെ അന്ന് പിന്തുണച്ചത്.

ചരിത്രപരമായ വോട്ടെടുപ്പിനെ ലോകമെമ്പാടുമുള്ള ജൂതന്മാര്‍ സമാനതകളില്ലാത്ത ആവേശത്തോടെയാണ് വരവേറ്റത്. പതിനായിരക്കണക്കിന് പേര്‍ തെരുവുകളിലേക്കിറങ്ങി ആനന്ദ നൃത്തം ചെയ്യാനും മഹത്തായ നിമിഷം ആഘോഷിക്കാനും തുടങ്ങി. എന്നാല്‍ ‘സൂര്യന്‍ അസ്തമിക്കാത്ത രാജ്യം’ എന്ന് ഒരു കാലത്ത് വിശേഷിപ്പിച്ചിരുന്ന യുണൈറ്റഡ് കിംഗ്ഡത്തിന് പിന്നീട് തിരിച്ചടികളുടെ കാലഘട്ടമായിരുന്നു. ഇന്ന് തീവ്രവാദത്തിന്റെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ബ്രിട്ടണ്‍ ഇസ്രായേലിനോട് ചെയ്തതിന്റെ ഫലം ഇനിയും അനുഭവിക്കാന്‍ കിടക്കുന്നതേയുള്ളൂ. എന്നാല്‍ ഇസ്രായേലിന് പിന്തുണ നല്‍കിയ അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, തുടങ്ങിയ രാജ്യങ്ങള്‍ ലോകത്തിലെ ഉന്നത ശ്രേണിയിലേക്ക് കാല്‍വെയ്പുകള്‍ നടത്തി. ബ്രിട്ടന്റെ അനിഷേധ്യ സ്ഥാനം അമേരിക്കയ്ക്ക് കൈവന്നു.
ഏകദേശം 2800 വര്‍ഷങ്ങള്‍ക്കു മുമ്പ് യെശയ്യാ പ്രവാചകനിലൂടെ അരുളിച്ചെയ്ത പ്രവചനം നിവൃത്തിയാകാന്‍ യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസ്സംബ്ലിയിലും ദൈവം ഒരു അത്ഭുതം കൂടി ചെയ്യുകയുണ്ടായി.

‘ഈവക ആര്‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആര്‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടന്‍ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.’ യെശയ്യ 66:8.

ഹാലേലൂയ്യാ പത്രം പ്രതിദിന വാർത്തകളും വിശേഷങ്ങളുമായി നിങ്ങളുടെ ഫോണിലേക്ക്. വാർത്തകൾ അപ്പപ്പോൾ അറിയുവാനും മികവുറ്റ ആർട്ടിക്കിളുകൾ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹാലേലൂയ്യാ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FtmJIVsZHrYEGChMKDw1g0

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ...

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ
feature-top

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”...

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ
feature-top

ഐപിസി സെൻട്രൽ റീജിയൻ കൺവൻഷനും ഓർഡിനേഷൻ...

ചിക്കാഗോ: ഐപിസി സെൻട്രൽ റീജിയൻ ആനുവൽ കൺവെൻഷൻ ഒക്ടോബർ 9, 10 തീയതികളിൽ
feature-top

MPC 5-മത് നാഷണൽ കോൺഫറൻസും വാർഷിക കൺവെൻഷനും...

തിരുവനന്തപുരം: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ
feature-top

പ്രതിദിന ധ്യാനം| ദൈവത്തിനു കൊള്ളാകുന്നവർ|...

ദൈവത്തിനു കൊള്ളാകുന്നവർ “ഞങ്ങളെ സുവിശേഷം ഭരമേല്‌പിക്കേണ്ടതിനു ഞങ്ങൾ
feature-top

ഗിൽഗാൽ എജി ചർച്ച് ദുബായ് ശുശ്രൂഷകൻ പാസ്റ്റർ...

ദുബായ്: ഗിൽഗാൽ എജി ചർച്ച് ദുബായ് (യുഎഇ – മലബാർ സെക്ഷൻ)യുടെ ശുശ്രൂഷകൻ
feature-top

ഏലിയാമ്മ മാത്യു(78) മുംബൈയിൽ...

മുംബൈ:എഫേത്താ മിനിസ്ട്രീസ്, മാട്ടുംഗ, മുംബൈയുടെ സ്ഥാപക പ്രസിഡന്റും
feature-top

അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ...

ദോഹ: അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ ഉദ്ഘാടനവും ഏക ദിന
feature-top

കോടിക്കണക്കിന് മനുഷ്യരുടെ മരണത്തിന് എ.ഐ...

കാലിഫോർണിയ: എ.ഐയ്ക്ക് വിനാശകരമായ ദോഷങ്ങൾ വരുത്തിവെക്കാൻ കഴിയുമെന്നും