നോ  പറയേണ്ടപ്പോൾ നോ പറയുക

പാസ്റ്റർ പ്രിൻസ് തോമസ്

ന്നത്തെ മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ഒന്നാണ് നോ പറയേണ്ടിടത്ത് നോ പറയാൻ സാധിക്കുന്നില്ല എന്നത്. ജീവിതത്തിന്റെ വിവിധമേഖലകളിൽ നോ പറയേണ്ട സമയത്ത് നോ പറയുവാൻ അസാധാരണമായ ധിക്ഷണാ ശക്തി വേണം. നാളെയെ കുറിച്ച് കൃത്യമായ ദർശനം ഉള്ളവർക്ക് മാത്രമേ ചിലതിനോടൊക്കെ നോ പറയുവാൻ കഴിയുകയുള്ളൂ. ചിലതൊക്കെ ഉപേക്ഷിക്കാതെ നാളെയുടെ  ദർശനങ്ങൾ യാഥാർഥ്യമാക്കാനാവില്ല. പ്രമുഖ സുവിശേഷ പ്രഭാഷകനായ പാസ്റ്റർ പ്രിൻസ്  റാന്നി  പറഞ്ഞു. പവർ വിഷനിലൂടെ നടക്കുന്ന വീട്ടിലെ സഭായോഗത്തിന്റെ  21ആം ഞായറാഴ്ചയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മോശയുടെ ജീവിതത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമായും യുവജനങ്ങളോടും വിദ്യാർത്ഥികളോടുമുള്ള സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മോശ മിസ്രയീമിലെ അടുത്ത ഫറവോൻ ആകാൻ സാധ്യത ഉള്ള വ്യക്തിയായിരുന്നു. ഫറവോന്മാ  ർക്ക് ലഭിക്കുന്ന മരണാനന്തരബഹുമതിയായി രുന്ന പടുകൂറ്റൻ പിരമിഡുകളിൽ ഉള്ള ശവമടക്കവും ലഭിച്ചേനെ. മോശ അതിനോടെല്ലാം  നോ പറഞ്ഞു. എങ്ങനെ മോശയ്ക്ക് നോ  പറയുവാൻ സാധിച്ചു. അവൻ അവന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ ദർശനം പ്രാപിച്ചിരുന്നതിനാൽ നശ്വരമായ ചിലതിനൊടൊക്കെ നോ പറയുവാനും ചിലതൊക്കെ ഉപേക്ഷിക്കുവാനും തയ്യാറായി.
നോ പറഞ്ഞ് ഇറങ്ങിയ മോശ പിരമിഡിലെ  സംസ്കാരം ഉപേക്ഷിച്ചെങ്കിലും പിസ്‌ഗായുടെ കൊടുമുടിയിൽ യഹോവയായ ദൈവം നേരിട്ട് ഇറങ്ങിവന്നു  അവനെ അടക്കി. മാത്രവുമല്ല മറുരൂപ മലയിൽ കർത്താവിന്റെ കൂടെ ഇരിക്കുവാനുള്ള ഭാഗ്യവും മോശയുടെ ജീവിതത്തിൽ ലഭിച്ചു.

നിത്യതയുടെ കാഴ്ചപ്പാടിൽ താൽക്കാലികവും നശ്വരമായ ചിലതിനൊടൊക്കെ നോ പറയുക. ദൈവം നിന്നെ മാനിക്കും അദ്ദേഹം ഓർമിപ്പിച്ചു.

ഹാലേലൂയ്യാ പത്രം പ്രതിദിന വാർത്തകളും വിശേഷങ്ങളുമായി നിങ്ങളുടെ ഫോണിലേക്ക്. വാർത്തകൾ അപ്പപ്പോൾ അറിയുവാനും മികവുറ്റ ആർട്ടിക്കിളുകൾ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹാലേലൂയ്യാ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക   https://chat.whatsapp.com/FtmJIVsZHrYEGChMKDw1g0

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പെരുമ്പാവൂരിൽ ഹൗസ് പ്ലോട്ടുകൾ...

15/08/2026W1 ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

പുന്നവേലി കോളാകോട്ടു അന്നമ്മ ജോസഫ് (തങ്കമ്മ...

പുന്നവേലി: കോളാകോട്ടു വീട്ടിൽ പരേതനായ പാസ്റ്റർ സി. കെ. ജോസഫിന്റെ ഭാര്യയായ
feature-top

ഡിവൈൻ സ്കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ...

ആലുവ : ഡിവൈൻ സ്കൂൾ ഓഫ് തിയോളജി 2026 ലെ ഗ്രാജുവേഷൻ ആലുവ വൈ.എം.സി.എ ഹാളിൽ
feature-top

ബ്ലസ് കൽപ്പറ്റ: വചനപ്രഘോഷണവും സംഗീത...

വയനാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യു.പി.ജി. ഡിപ്പാർട്ട്മെന്റും
feature-top

ഇരുമ്പല്ലൂർ ദേവരാജ് നഗർ ജയാ കൃഷ്ണൻ (58)...

ചെന്നൈ, ഇരുമ്പല്ലൂർ സെന്റർ, ദേവരാജ് നഗർ ജയാ കൃഷ്ണൻ (58) കർത്താവിൽ നിദ്ര
feature-top

കുമളി അമ്പലത്തിങ്കൽ മറിയാമ്മ ചെറിയാൻ (93)...

കുമളി: അമ്പലത്തിങ്കൽ പരേതനായ എ. വി. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (93)
feature-top

മേരി മാത്യു ടീച്ചർ (70) ചങ്ങരംകുളം...

ചങ്ങരംകുളം : ഐപിസി കുന്നംകുളം സെന്ററിലെ ചങ്ങരംകുളം സഭാംഗവും പരേതനായ ടി സി
feature-top

പൂമല ക്രിസ്ത്യൻ ലൈബ്രറി ഉദ്ഘാടനം ഇന്ന്...

തൃശൂർ : പൂമലയിലും സമീപപ്രദേശങ്ങളിലുമുള്ള സഭകളുടെ സംയുക്ത സംരംഭമായ പൂമല
feature-top

പ്രതിദിന ധ്യാനം| ഭക്തന്മാരെ ആദരിച്ചാൽ!|...

ഭക്തന്മാരെ ആദരിച്ചാൽ! “കലത്തിലെ മാവു തീർന്നു പോകയില്ല; ഭരണിയിലെ എണ്ണ