ഞങ്ങള്‍ക്ക് മറുപടി ഇല്ലെങ്കിലും ഒരു കാര്യത്തില്‍ നിശ്ചയമുണ്ട്

സൗത്ത് കൊറിയയിലെ ഏറ്റവും പ്രസിദ്ധരായ രണ്ടുക്രിസ്തീയ നേതാക്കന്മാരാണ് യോയിഡോ ഫുള്‍ഗോസ്പല്‍ സഭയുടെ സ്ഥാപകനും ഇപ്പോള്‍ പാസ്റ്റര്‍ എമിരറ്റസും ആയ പാസ്റ്റര്‍ ഡേവിഡ് യോംഗി ചോയും സഭയുടെ ഇപ്പോഴത്തെ സീനിയര്‍ ശുശ്രൂഷകന്‍ ആയ പാസ്റ്റര്‍ ലീ യങ് ഹൂനും. ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയിരിക്കുന്ന കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അവര്‍ ഇരുവരും ചേര്‍ന്ന് കൊറിയ ടൈംസ് പത്രത്തിന് അനുവദിച്ച അഭിമുഖ സംഭാഷണം ലോകമെങ്ങും ലക്ഷങ്ങള്‍ ഇതിനകം ഷെയര്‍ ചെയ്തു കഴിഞ്ഞു. .

സഭയുടെ 62 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സഭാ കെട്ടിടങ്ങള്‍ പ്രാര്‍ത്ഥനകള്‍ ഇല്ലാതെ ദീര്‍ഘനാളത്തേക്ക് അടച്ചിടേണ്ടി വന്നത്. വരും ദിവസങ്ങളില്‍ നടക്കുവാനിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചു എന്ന് മാത്രമല്ല ഇന്റര്‍നാഷണല്‍ പ്രോഗ്രാമുകള്‍ പോലും മാറ്റിവെച്ചു.

എന്നാല്‍ ഈ മഹാ മാരിക്കു ശേഷം നടക്കുവാനുള്ള ‘ഭാവി പരിപാടികളെക്കുറിച്ച് ഏറിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു ലീയും ചോയും. ഈ സംഭവങ്ങള്‍ വളരെ പോസിറ്റീവ് ആയിട്ട് എടുക്കുവാനും തങ്ങളുടെ സഹപ്രവര്‍ത്തകരുടെ ആവശ്യങ്ങളില്‍ സഹായിക്കുവാനും അവര്‍ തങ്ങളുടെ സഭാ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു.

ക്രിസ്ത്യാനിത്വം സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും മാര്‍ഗ്ഗമാണ് ലീ പറയുന്നു. ഈ സമയത്തും നമ്മള്‍ പ്രതീക്ഷയോടെ നമ്മുടെ സ്വപ്‌നങ്ങളെ കുറിച്ച് സംസാരിക്കേണ്ടതുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം കൊറോണ വൈറസിന്റെ ഇരുണ്ട രാത്രി പെട്ടെന്ന് അവസാനിക്കുകയും എത്രയുംവേഗം സൂര്യന്‍ ഉദിക്കുകയും ചെയ്യും.

ചോയും ലീയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:
സഭാ ഹോളുകള്‍ അടച്ചിടുവാന്‍ എടുത്ത തീരുമാനത്തെ കുറിച്ച്?
ഞങ്ങളുടെ സഭാ വിശ്വാസികളുടെ സുരക്ഷയാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യം. അതുകൊണ്ടുതന്നെ ബുദ്ധിമുട്ടേറിയതാണെങ്കിലും ഏറ്റവും അത്യാവശ്യമായ തീരുമാനം തന്നെ ആയിരുന്നു അത്. വിശാലമായ ഹാളില്‍ ഒറ്റക്ക് നിന്ന് വിശ്വാസികള്‍ക്കുവേണ്ടി പ്രബോധനം തയ്യാറാക്കുമ്പോള്‍ കൂട്ടായ്മയുടെ വിലയെന്തെന്ന് ശരിക്കും മനസ്സിലാക്കുന്നു. സഭാ വിശ്വാസികളും അടുത്ത ഒരു കൂട്ടായ്മയ്ക്ക് വേണ്ടി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എന്ന് അറിയുവാന്‍ കഴിഞ്ഞു.

ഓണ്‍ലൈന്‍ സര്‍വീസുകളിലേക്കുള്ള മാറ്റം സഭാവിശ്വാസികള്‍ എങ്ങനെ ഉള്‍ക്കൊണ്ടു?
കോവിഡ്19 വ്യാപനത്തിന് ശേഷം സഭയുടെ വെബ്‌സൈറ്റില്‍ ബുധനാഴ്ച, വെള്ളിയാഴ്ച, ഞായറാഴ്ച സര്‍വീസുകളില്‍ ജനത്തിരക്ക് അഭൂതപൂര്‍വമായി കൂടി. ഇത് നല്ല കാര്യം ആണോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ ഇങ്ങനെയൊരു സിസ്റ്റം ഉള്ളതിനെ ഓര്‍ത്ത് ഞങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നു. പത്തു വര്‍ഷം മുന്‍പാണ് ഈ മഹാമാരി വന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമായിരുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഞങ്ങളുടെ മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോക് ഡൗണ്‍ മൂലം അതാതു രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കകത്ത് കുടുങ്ങിപ്പോയ ഞങ്ങളുടെ മിഷനറിമാരെ കുറിച്ചാണ് ഞങ്ങളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പരിഗണന. അവരെ ഏതു നിലയിലെങ്കിലും സഹായിക്കുവാന്‍ വഴികള്‍ തേടുകയാണ് ഞങ്ങളിപ്പോള്‍.

നിങ്ങളുടെ സഭ സമൂഹത്തിനുവേണ്ടി ഇതുവരെ എന്ത് ചെയ്തു?
ഏറ്റവുമധികം കൊറോണ ബാധിക്കപ്പെട്ട നഗരമായ ഡിയാഗോയില്‍ ഞങ്ങള്‍മാര്‍ച്ച് 3 നു എട്ടുലക്ഷത്തി ഇരുപതിനായിരം ഡോളര്‍ കൊടുത്തു. സഭാ ഹോളുകളുടെ വാടക കൊടുക്കുവാന്‍ കഷ്ടപ്പെടുന്ന ഏകദേശം രണ്ടായിരം സഭകള്‍ക്കായി 1. 2 മില്യണ്‍ ഡോളര്‍ കൊടുത്തു ഞങ്ങള്‍ സഹായിച്ചു.കോവിഡ് എന്ന മഹാമാരിക്ക് മുന്‍പ് തന്നെ അങ്ങനെ കഷ്ടപ്പെടുന്ന ധാരാളം സഭകള്‍ ഉണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവരുടെ നില കൂടുതല്‍ വഷളായി. ഈ സാഹചര്യത്തില്‍ എല്ലാം വളരെ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയും സഭകള്‍ക്ക് കൈത്താങ്ങ് നല്‍കുകയും ചെയ്ത ലീയുടെ നേതൃത്വത്തെ ഞാന്‍ അഭിനന്ദിക്കുന്നു, ചോ പറഞ്ഞു

കോവിഡ് മൂലം കൊറിയന്‍ സാമ്പത്തികമേഖലയില്‍ വന്‍ തകര്‍ച്ച ഉണ്ടായല്ലോ. ലോകം മുഴുവന്‍ ഉണ്ടായ ഈ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അങ്ങയുടെ പ്രതികരണം എന്താണ്?
1950 മുതല്‍ 53 വരെ നടന്ന കൊറിയന്‍ യുദ്ധത്തിന്റെ അനന്തരഫലമായി ഉണ്ടായ പ്രതിസന്ധികളെ എല്ലാം നാം നേരിട്ടു. ഇതില്‍ നിന്നെല്ലാം വിടുതല്‍ നേടി നമുക്കൊരു ശുഭദിനം ഉണ്ടാവുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. 60 വര്‍ഷം മുന്‍പ് ഒരു യുവപാസ്റ്ററായി ടെന്റില്‍ ആരംഭിച്ച ആദ്യ സഭായോഗത്തില്‍ ഞാന്‍ പകര്‍ന്നു കൊടുത്ത ആശയവും ഇതുതന്നെയാണ്.
എല്ലാ സാഹചര്യങ്ങളിലും നാം ദൈവത്തിന് നന്ദി കരേറ്റണം. നേതാക്കന്മാര്‍ എന്ന നിലയിലും അനുയായികള്‍ എന്ന നിലയിലും നമ്മുടെ ഭാഗം നാം ആത്മാര്‍ത്ഥമായി ചെയ്‌തെടുക്കുമ്പോള്‍ നാം മുന്‍പ് പ്രസിസന്ധിഘട്ടങ്ങളെ അതിജീവിച്ചത് പോലെ ഈ കാലഘട്ടത്തെയും അതിജീവിക്കുവാന്‍ നമുക്ക് കഴിയും.
ലീ: അന്ന് യുദ്ധാനന്തര കൊറിയയിലെ പ്രതിശീര്‍ഷവരുമാനം 67 ഡോളറായിരുന്നു. ഇപ്പോഴത് 30,000 ഡോളറിലേക്ക് ഉയര്‍ന്നു. അതുകൊണ്ടുതന്നെ നാം ഭയക്കേണ്ടതില്ല. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെങ്കിലും ഇതിനേക്കാള്‍ വലിയ പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് നമ്മുടെ രാജ്യം ഉയര്‍ത്തെഴുന്നേട്ടിട്ടുണ്ട്.നാം അതിജീവിക്കുക തന്നെ ചെയ്യും.

ലോകചരിത്രത്തില്‍ പല സമയത്തും ഇതുപോലുള്ള മഹാമാരികള്‍ ഉണ്ടായിട്ടുണ്ട്. ബൈബിള്‍ വീക്ഷണത്തില്‍ ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
പതിനാലാം നൂറ്റാണ്ടില്‍ പ്ലേഗ് യൂറോപ്പിലെ മൂന്നിലൊന്ന് ജനതയെ കൊന്നൊടുക്കിയപ്പോള്‍ ദൈവം എവിടെയാണെന്ന് ജനം ചോദിച്ചു. എന്നാല്‍ പ്ലേഗിനെ അതിജീവിച്ച യൂറോപ്പ് കൂടുതല്‍ ശക്തമായി ഇന്നും നിലകൊള്ളുന്നു.
നമ്മുടെ ബുദ്ധിക്കു അതീതമായ കാര്യങ്ങളെ ചിലപ്പോള്‍ ദൈവം അനുവദിക്കുന്നു. അപ്പോഴും ദൈവത്തില്‍ ആശ്രയം വയ്ക്കുകയും, നമുക്ക് തിന്മ എന്ന് തോന്നുന്ന കാര്യങ്ങളെ ദൈവം നന്മ ആക്കി മാറ്റും എന്ന് വിശ്വസിക്കുകയും ചെയ്യുക.

ഈ സമയത്ത് ധ്യാനിക്കുവാന്‍ പറ്റിയ പ്രത്യേക വേദവാക്യങ്ങള്‍ ഉണ്ടോ ?
ചോ: 3 യോഹ. രണ്ടാം വാക്യം ഇപ്രകാരം പറയുന്നു.
പ്രിയനേ നിന്റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കണം എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നമ്മള്‍ ശാരീരികമായും മാനസികമായും സൗഖ്യം ഉള്ളവരായിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. അവന്‍ നമുക്ക് പ്രത്യാശ നല്‍കുന്നു. വേദന നല്‍കുന്നതോടൊപ്പം നമ്മെ രൂപാന്തരപ്പെടുത്തുവാനും അവന്‍ ആഗ്രഹിക്കുന്നു.
ലീ : റോമ 8:28 ഇങ്ങനെ പറയുന്നു : “എന്നാല്‍ ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് നിര്‍ണ്ണയ പ്രകാരം വിളിക്കപ്പെട്ടവര്‍ക്ക് തന്നെ സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്ന് നാം അറിയുന്നു”. എല്ലാറ്റിലും പ്രത്യേകിച്ച് ഈ പ്രതിസന്ധിഘട്ടത്തിലും ദൈവം എല്ലാം നന്മയ്ക്കായി ചെയ്യുന്നു.

കോവിഡ് 19 നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതില്‍ ചില സഭകള്‍ വിമര്‍ശിക്കപ്പെടുന്നുണ്ടല്ലോ?
ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ ഓരോ സഭാവിശ്വാസിയും ബാധ്യസ്ഥരാണ്. എങ്കില്‍ മാത്രമേ ഫലപ്രദമായ രീതിയില്‍ നമുക്ക് വൈറസിനെ തടയുവാനും ജനത്തെ സംരക്ഷിക്കുവാനും കഴിയുകയുള്ളൂ. എന്നാല്‍ ആരാധനാ കേന്ദ്രങ്ങളെ കൂടുതല്‍ കേന്ദ്രീകരിച്ച് നിരോധനം ഏര്‍പ്പെടുത്തിയ ഗവണ്‍മെന്റ് വലിയ കൂട്ടം ജനങ്ങള്‍ ഒന്നിച്ചു കൂടുന്ന പബ്ബുകളും ക്ലബ്ബുകളും അനുവദിച്ചിരിക്കുന്നു എന്നത് വിരോധാഭാസമാണ്. കൊറിയയില്‍ ആദ്യം കോവിഡ് വ്യാപനത്തിന് കാരണമായ ഷിന്‍ഷെന്‍യോന്‍ജി എന്ന സംഘത്തെ സഭയെന്ന പേരിലാണ് വിശേഷിപ്പിച്ചത്. സത്യത്തില്‍ അതൊരു സഭയല്ല. എന്നാല്‍ ആ സംഭവത്തെ തുടര്‍ന്ന് പൊതുവില്‍ സഭകള്‍ വല്ലാതെ വിമര്‍ശിക്കപ്പെട്ടു എന്നതാണ് സത്യം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും