വിറ്റൻബർഗിൽ നിന്ന് കൊടുങ്കാറ്റ്
ആരംഭിച്ച ദിവസം
അന്ധകാരാവൃതമായ കത്തോലിക്കാ സഭയില്‍ നവീകരണത്തിൻ്റെ കൊടുങ്കാറ്റാകുവാന്‍ ദൈവം തിരഞ്ഞെടുത്ത മനുഷ്യന്‍ മാര്‍ട്ടിന്‍ ലൂഥര്‍! ജര്‍മ്മനിയിലെ വിറ്റന്‍ബര്‍ഗ് കത്തീഡ്രല്‍ ദേവാലയത്തിൻ്റെ പടിവാതിലില്‍ കത്തോലിക്കാ സഭക്കും പോപ്പിനും എതിരായി 95 കുറ്റസംഗതികള്‍ എഴുതി പതിച്ചിച്ചദിവസമാണിന്ന്. 1517 ഒക്‌ടോബര്‍ 31-നായിരുന്നു ലോകചരിത്രത്തെ മാറ്റി മറിച്ച ആ മഹാ സംഭവം.
യൂറോപ്പു മുഴുവന്‍ അടക്കി വാഴുന്ന മാര്‍പ്പാപ്പാമാരുടെ ഭരണകാലം. രാജ്യങ്ങളെയും ഭരണാധികാരികളെയും നിയന്ത്രിക്കുന്ന സഭാ നേതൃത്വം. അഴിമതിയും വചന വിരുദ്ധതയും കൊണ്ട് പാപ്പാമാര്‍ യൂറോപ്പിനെ മുഴുവനും അന്ധകാരത്തിലാക്കിയ കാലം. ലെയോ പത്താമന്‍ മാര്‍പ്പാപ്പയും ജര്‍മ്മനിയിലെ കര്‍ദ്ദിനാളായ ആല്‍ബര്‍ട്ടനും ജോണ്‍ ടെറ്റ്‌സണ്‍ എന്ന വൈദികനും ചേര്‍ന്ന് പാപമോചന ചീട്ട് വില്‍പ്പന നടത്തി പണം സമ്പാദിക്കുന്ന കാലം.
കത്തോലിക്ക സഭയിലെ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിലൂടെ വൈദികനും, വിറ്റന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്ര അധ്യാപകനുമായ മാര്‍ട്ടിന്‍ ലൂഥര്‍ എന്ന 34-കാരന്‍ അന്ന് വിറ്റന്‍ബര്‍ഗ് ദേവാലയത്തിലെ വൈദികനുമായിരുന്നു.
പാപമോചന ചീട്ട് വില്‍പ്പന വചനവിരുദ്ധമാണന്നും യേശുക്രിസ്തുവിൻ്റെ രക്തത്തിലൂടെയല്ലാതെ ആരും രക്ഷിക്കപ്പെടുകയില്ലെന്നും ബോധ്യമുണ്ടായിരുന്ന ഈ യുവവൈദികന്‍ താന്‍കൂടെ ഉള്‍പ്പെടുന്ന കത്തോലിക്ക സഭയുടെയും പോപ്പിൻ്റെയും ദുരുപദേശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. ലൂഥര്‍ 95 കുറ്റസംഗതികള്‍ രേഖയാക്കി വിറ്റന്‍ബര്‍ഗ് ദേവാലയത്തിൻ്റെ വാതില്‍ക്കല്‍ ആണിയടിച്ച് ഉറപ്പിച്ചു. പോപ്പിൻ്റെ അധികാര കേന്ദ്രങ്ങള്‍ക്കെതിരെയുള്ള പരസ്യമായ വെല്ലുവിളിയും നവീകരണത്തിനുള്ള ആഹ്വാനവുമായിരുന്നു ആ കുറിപ്പ്.
ജര്‍മ്മന്‍ ജനത മാര്‍ട്ടിന്‍ ലൂഥറിൻ്റെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞു. വലിയൊരു ജനകീയ മുന്നേറ്റമായി മാറിയ ഈ നവീകരണ പ്രസ്ഥാനം കത്തോലിക്ക സഭയുടെ ശക്തി കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് യൂറോപ്പിലാകമാനം കൊടുങ്കാറ്റായി മാറി. പില്‍ക്കാലത്ത് ലോകചരിത്രത്തിൻ്റെ ഗതി തന്നെ മാറ്റി മറിക്കപ്പെട്ടു. പ്രൊട്ടസ്റ്റന്റ് നവീകരണ സഭകളുടെ ആവിര്‍ഭാവം, വേദപുസ്തക പരിഭാഷകള്‍, അച്ചടി, വ്യാവസായിക വിപ്ലവം, മിഷനറി പ്രസ്ഥാനം, ലോകമെങ്ങുമുണ്ടായ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ഇവയുടെയെല്ലാം ആദി കാരണമായി മാറിയത് 1517 ഒക്‌ടോബര്‍ 31-ലെ മാര്‍ട്ടിന്‍ ലൂഥറിൻ്റെ ധീരമായ ചുവടുവയ്പ്പായിരുന്നു. ആ ചരിത്ര നിമിഷത്തിൻ്റെ ഓർമ്മ ദിവസമാണ് ഇന്ന്

2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph:9744 1684 24, 9495446508.
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com
2039/Oct.23 /3/ ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743
2038/Oct.23 /1/ Minister who holds BTH degree in English medium and doing ministry in Odisha state 49/5’6″ (unmarried)invites Proposal’s from Parents of girls above 35 years who is interest in the ministry of the Lord
Cell- 09437575260
2036/Oct.20/3/ Pentecostal parents settled in Chennai invites proposal for their son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238
2033/Oct.15/1/ Pentecostal parents invite proposals for their daughter (35/160 cm). Working and settled in the USA for a couple of decades. Looking for a Pentecostal, spiritually-focused, mission-minded man. We prefer men who grew up outside of Kerala. For details, please contact thomasnehemiah810@gmail.com
2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265



ഗ്രേസ് തോമസ് കുമ്പനാട്
എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു (ഫിലി.4.13).
ആർക്കാണ് ശക്തി ആവശ്യമായിരിക്കുന്നത്?. ബലഹീനർക്ക്, ക്ഷീണിതർക്ക്, വീണുപോയവർക്ക്, അധികാരം കുറഞ്ഞവർക്ക് ഒക്കെ ശക്തി ആവശ്യമാണ്. ഒരുകാലത്ത് അധികാരവും, അറിവും,സമ്പത്തും ഒക്കെകൊണ്ട് അതിശക്തനായിരുന്ന പൗലോസ് ശരീരത്തിൽ ശൂലം വന്നപ്പോൾ (ഒരു പക്ഷെ അത് അവൻ്റെ ശക്തി ക്ഷയിപ്പിക്കുന്ന രോഗമായിരിക്കാം) ഉരുവിട്ട വാക്കുകളാണിത്. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു
തനിക്ക് ബലഹീനതകൾ ഉള്ളപ്പോഴും തൻ്റെ മേൽ വ്യാപരിച്ചിരുന്ന ശക്തിയുടെ അളവറ്റ വലിപ്പം അദ്ദേഹത്തെ ശക്തിപ്പെടുത്തികൊണ്ടിരുന്നു ശാരീരിക രോഗത്തിൽ വിടുതലിനായി പ്രാർത്ഥിച്ചപ്പോൾ കിട്ടിയ മറുപടി എൻ്റെ കൃപ നിനക്ക് മതി എൻ്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു എന്നാണ്. ക്രിസ്തു തൻ്റെമേൽ പകർന്ന ശക്തിയിൽ തൻ്റെ എല്ലാ ബലഹീനതകളും ബുദ്ധിമുട്ടുകളും തനിക്ക് സഹിപ്പാൻ കഴിഞ്ഞു.
ശാരീരികവും മാനസികവും ആത്മീയവുമായ ഏത് ബലഹീനതകളിലും വിശ്വാസത്താൽ ശക്തി പ്രാപിക്കുവാൻ കഴിയും. മാനുഷികശക്തിയുടെ വലിപ്പത്തിലോ സൈന്യ ബഹുത്വത്തിലോ അല്ല നമ്മുടെ വിജയം. പിന്നെയോ ദൈവാത്മാവിൻ്റെ അത്യന്ത ശക്തിയിലാണ്. ” സൈന്യത്താൽ അല്ല ശക്തിയാലും അല്ല എൻ്റെ ആത്മാവിനാൽ അത്രേ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു”. (സെഖ 4.6) തകർന്ന ജീവിതങ്ങൾ പണിയപെടുവാൻ ഉടഞ്ഞ ബന്ധങ്ങൾ പുതുക്കപെടാൻ എല്ലാം ദൈവശക്തി വ്യാപാരിക്കപെടുന്നു. ആകയാൽ ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മനൽവരങ്ങൾ ദിനംതോറും പ്രാപിപ്പാൻ നാം ഉത്സാഹിക്കേണം.
ശിംശോൻ്റെ ശക്തിയുടെ രഹസ്യം ഫെലിസ്ത്യർ ദലീലയിൽ കൂടി മനസ്സിലാക്കി. ശത്രുക്കൾ അദ്ദേഹത്തെ ഒതുക്കി. എന്നാൽ നമ്മുടെ ശക്തിയുടെ രഹസ്യം ദൈവവുമായുള്ള ദൃഡ ബന്ധം ആണ് എന്ന് നമുക്ക് പറയുവാൻ കഴിയണം. ആ ദൈവീക ബന്ധത്തിൽനിന്നും മാറിപ്പോയാൽ ശിംശോൻ്റെ കാര്യത്തിലെന്നപോലെ നമ്മുടെയും ശക്തി ക്ഷയിക്കും.
” യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും” അങ്ങനെയുള്ളവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. ഓടുമ്പോൾ തളർന്നു പോവുകയില്ല.നടക്കുമ്പോൾ ക്ഷീണിച്ചു പോകുകയുമില്ല.യാക്കോബിൻ വല്ലഭൻ്റെ ഭൂജം താങ്ങി ബലപ്പെടുത്തുന്നതാണ്.
ദൈവവചനം വായിക്കുന്നതിലൂടെയും കേൾക്കുന്നതിലൂടെയും അനുസരിക്കുന്നതിനാലും നമുക്ക് ദൈവ ശക്തി ലഭിക്കുന്നു. “അവൻ്റെ വചനം അനുഷ്ഠിക്കുന്നവർ ശക്തിയുള്ളവർ തന്നെ” എന്ന് യോവേൽ പ്രവചനത്തിൽ പറയുന്നു. ആകയാൽ ബലഹീനതയിൽ നമ്മെ ശക്തീകരിക്കുന്ന ദൈവശക്തി നമ്മിൽ നിറയട്ടെ. അങ്ങനെ പാപത്തിൻ മേൽ ശത്രുവിൻമേൽ നമുക്ക് വിജയം പ്രാപിക്കാം.


തോംസൺ പത്തനാപുരം
നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിലൊക്കെയും പൂർണജയം പ്രാപിക്കുന്നു.
റോമര്‍ 8:37
ക്രിസ്‌തുനിമിത്തം പീഡിപ്പിക്കപ്പെടുന്നവരെകുറിച്ചുള്ള ഏറ്റവും ഹൃദയസ്പർശിയായ പുസ്തകമാണ് ‘ടോർച്ചെർഡ് ഫോർ ക്രൈസ്റ്റ്’ . രചയിതാവ് യഹൂദ വംശജനായ റൊമാനിയൻ ഇവാഞ്ചലിസ്റ്റ് റിച്ചാർഡ് വുംബ്രാൻഡ് – (നിക്കോളായ് അയോനെസ്കു എന്നും അറിയപ്പെടുന്നു). ജയിലിൽ കിടന്നിട്ടും യേശുവിനോടുള്ള അമ്മയുടെ അചഞ്ചലമായ അഭിനിവേശം കണ്ടാണ്. അദ്ദേഹം ക്രിസ്തുവിനെ സ്വീകരിച്ചത്.
പലതവണ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. ക്രൂരമായ മർദ്ദനങ്ങൾക്കു വിധേയനായി. തൻ്റെ ശരീരം പലവിധത്തിൽ വികൃതമാക്കപ്പെട്ടു. മാംസം കീറുന്നതുവരെ തന്നെ അടിക്കുകയും പിന്നീട് വീണ്ടും അസ്ഥിയിൽ അടിച്ചു. ശരിരതിന്റെ ചില ഭാഗങ്ങൾ കത്തിക്കുക, വലിയ ശീതീകരിച്ച ഐസ് ബോക്സിൽ പൂട്ടിയിടുക എന്നിവ പീഡനത്തിൽ ഉൾപ്പെടുന്നു. ജീവിതകാലം മുഴുവൻ ശാരീരിക പീഡനത്തിൻ്റെ പാടുക്കൾ അദ്ദേഹത്തിൻ്റെ ശരീരം വഹിച്ചു.
1966 മെയ് മാസത്തിൽ യുഎസ് സെനറ്റിൻ്റെ ആഭ്യന്തര സുരക്ഷാ ഉപസമിതിക്ക് മുമ്പിൽ അദ്ദേഹം തൻ്റെ അനുഭവങ്ങൾ വിവരിച്ചു.
1967 ഏപ്രിലിൽ, വുംബ്രാൻഡ്സ് യേശുവിനെ കമ്മ്യൂണിസ്റ്റുകൾക്കിടയിൽ സുവിശേഷികരിക്കുന്നതിനായി ‘ജീസസ് ടു കമ്മ്യൂണിസ്റ്റ് വേൾഡ്’ എന്ന സംഘടന രൂപീകരിച്ചു (പിന്നീട് ‘രക്തസാക്ഷികളുടെ ശബ്ദം’ എന്ന് പുനർനാമകരണം ചെയ്തു). കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ക്രിസ്ത്യാനികളുമായി തുടക്കത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ് ഇത്. എന്നാൽ പിന്നീട് മറ്റ് സ്ഥലങ്ങളിൽ, പ്രത്യേകിച്ച് മുസ്‌ലിങ്ങളൾക്കിടയിൽ പീഡിപ്പിക്കപ്പെടുന്ന വിശ്വാസികളെ സഹായിക്കുന്നതിനായി അതിൻ്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു.
അദ്ദേഹത്തിൻ്റെ ഏറ്റവും അറിയപ്പെടുന്ന പുസ്തകം ടോർച്ചേർഡ് ഫോർ ക്രൈസ്റ്റ് എന്ന പേരിൽ 1967 ൽ പ്രസിദ്ധീകരിച്ചു. വ്റുംബ്രാൻഡ് 18 പുസ്തകങ്ങൾ ഇംഗ്ലീഷിലും മറ്റുള്ളവ റൊമാനിയൻ ഭാഷയിലും എഴുതി. അവയിൽ പലതിലും കമ്മ്യൂണിസത്തിനെതിരെ വളരെ ധൈര്യത്തോടെയും ധീരമായും എഴുതി; എന്നിട്ടും തന്നെ പീഡിപ്പിച്ചവരോട് അദ്ദേഹം പ്രത്യാശയും അനുകമ്പയും കാത്തുസൂക്ഷിച്ചു. “ഞാൻ പീഡകരെ കാണുന്നത് ഭാവിയിൽ അപ്പോസ്തലനായ പലോസിനെയും… പിന്നീട് വിശ്വാസി ആയി മാറിയ ഫിലിപ്പിയിലെ ജയിലറെയുമാണ്…”
വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ക്രിസ്തു ഭക്തരിൽ അചഞ്ചലമായ ക്രിസ്തു സ്നേഹത്തിന് അനിഷേധ്യമായ ഉദാഹരണമാണ് അപ്പസ്തോലനായ പൗലോസ്. പൗലോസ് ‘ഇതിലൊക്കെയും’ എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് കഷ്ടത സങ്കടം ഉപദ്രവം പട്ടിണി നഗ്നത ആപത്ത് വാള് എന്നീ പദങ്ങളെ സൂചിപ്പിക്കുവാനാണ്. ക്രിസ്തുവിൻ്റെ സ്നേഹം ഇവയെല്ലാം ജയിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു.
നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അചഞ്ചലമായ ക്രിസ്തു സ്നേഹത്തിന്റെ ജയ കൊടി ഉയർത്തിയ പച്ചയായ മനുഷ്യന് ഉദാഹരണമാണ് വുംബ്രാൻഡ്. 2001 ൽ തൻ്റെ ജീവിതയാത്ര അവസാനിച്ചുവെങ്കിലും പീഡകരുടെ തീപന്തത്തെക്കാളുപരി താൻ കത്തിച്ച ക്രിസ്തീയ ജീവിതവീക്ഷണം കോടിക്കണക്കിന് വിശ്വാസികളുടെ ഹൃദയത്തിൽ ഇന്നും കത്തിജ്വലിച്ചു കൊണ്ടിരിക്കുന്നു. അതിനു തന്നെ പ്രാപ്തനാക്കിയത് പൗലോസ് പരിശുദ്ധാത്മാവിനാൽ കത്തിച്ച ജ്വാലയാണ്.
ക്രിസ്തു സ്നേഹത്തിൻ്റെ ആഴം തിരിച്ചറിയാം. നാം ഉറച്ചുനിന്നാൽ യാതൊരു സൃഷ്ടിക്കുംക്കും സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കുവാൻ കഴിയുകയില്ല. പ്രാണപ്രിയനിൽ ആശ്രയിക്കാം. പൂർണ്ണജയം പ്രാപിക്കാം.


ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം മൂന്നു പേർ കൊല്ലപ്പെട്ടു.
പാരീസ്: ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയിൽ മുസ്ലീം തീവ്രവാദി മൂന്നു പേരെ വധിച്ചു. ഒരു സ്ത്രീയെ അതി ക്രൂരമായി കഴുത്തറുത്താണ് കൊന്നത്. അക്രമിയെ പോലീസ് കീഴടക്കി.
പള്ളിയുടെ വാർഡനും കൊല്ലപ്പെട്ടവരിൽ പെടുന്നു. കസ്റ്റഡിയിലെടുത്ത ശേഷവും അക്രമി അള്ളാഹു അക്ബർ എന്ന് അക്രോശിച്ചു കൊണ്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നഗരത്തിലെ നോട്രെഡാം പള്ളിയി ആക്രമണം നടന്നതായും ആക്രമണകാരിയെ പോലീസ്
കസ്റ്റഡിയിലെടുത്തതായും മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു. ഈ മാസം ആദ്യം ഒരു സ്കൂൾ അദ്ധ്യാപകനെ മുസ്‌ലിം തീവ്രവാദി കൊലപ്പെടുത്തിയിരുന്നു.ടൈറ്റസ് ജോൺസൻ
അവനെ വെച്ച ഇടം മഗ്ദലക്കാരി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു -മർക്കോസ് 15:47.
സമാനതകൾ ഏറെയുള്ളതിനാൽ, മത്തായി, മർക്കോസ്, ലൂക്കോസ്, എന്നീ സുവിശേഷങ്ങളെ ചേർത്ത് സമവീക്ഷണ സുവിശേഷങ്ങൾ (synoptic gospels) എന്ന് വിളിക്കുന്നു. യേശുവിൻ്റെ ക്രൂശീകരണ സമയത്തും കല്ലറയ്ക്കലും പിന്തുടരുന്ന ചില സ്ത്രീകളെപ്പറ്റി ഇവയിൽ പരാമർശിക്കുന്നു.
ഗലീലയിൽ യേശുവിനെ അനുഗമിച്ചും ശുശ്രൂഷിച്ചും യേശുവിൻ്റെസംഘത്തിൽ തുടർന്നവരാണവർ; ആ അനുധാവനം അന്നത്തെ വൈതരണികളെല്ലാം മറികടന്നു ഗലീലയിൽനിന്നും യെരുശലേമിലേക്കും തുടർന്നു (ഏകദേശം 150 കി.മീ.). അവരുടെ ഹൃദയം എല്ലാത്തിനും മീതെ സ്നേഹനിബിഡം ആയിരുന്നു. അതാണ് അവരെ ക്രൂശിൻ്റെ ചുവട്ടിലും കല്ലറയ്ക്കലുമെല്ലാം ഭയം കൂടാതെ നിർത്തിയത്.
എന്നാൽ ഇന്നത്തെ ധ്യാനഭാഗം വിരൽചൂണ്ടുന്നത് മരണംകൊണ്ടും കല്ലറകൊണ്ടും അവസാനിക്കാത്ത ഒരു ശിഷ്യത്വത്തിലേക്കാണ്. അതുകൊണ്ടാകാം യേശു ഉയർപ്പിൻ്റെ പ്രത്യക്ഷത അവർക്കുതന്നെ ആദ്യം നൽകിയത്. യേശുവിൻ്റെ അടക്കസമയത്ത് അവർ അരിമത്യ ജോസേഫിനോടും നിക്കോദിമോസിനോടും ചേർന്നുനിന്നു. യേശുവിനെ കല്ലറയിൽ വെച്ച ഇടം മാത്രമല്ല, വെച്ചവിധവും അവർ നോക്കിക്കണ്ടു (looking on to see NASB).
നോക്കുന്നവർ, കാണുന്നവർ ഇവരിൽനിന്നും വ്യത്യസ്തരാണ് ‘നോക്കിക്കാണുന്നവർ.’ അതിൻ്റെ പിന്നിൽ പ്രത്യേക ലക്ഷ്യമുണ്ട്. പിറ്റേന്ന് ശബ്ബത്ത് ദിവസം ആകയാൽ, അവർ അന്ന് സ്വസ്ഥരായിരുന്നു. അവർ ഗലീലയിലേക്ക് മടങ്ങാതെ യെരുശലേമിൽ തുടർന്നു. അവരുടെ തീരുമാനം വലുതായിരുന്നു. മൂന്നാം ദിവസം യേശുവിൻ്റെ മൃതശരീരത്തിൽ സുഗന്ധവർഗ്ഗം പൂശണം -അതായിരുന്നു അവരുടെ ലക്ഷ്യം.
നിക്കോദിമോസ് ഏകദേശം 100 റാത്തൽ മൂറും അകിലുംകൊണ്ടുള്ള ഒരു കൂട്ട് സുഗന്ധവർഗ്ഗം കൊണ്ടുവന്ന് അതും ചേർത്ത് അടക്കസമയത്ത് യേശുവിൻ്റെ ശരീരം ശീലയിൽ പൊതിയുന്നത് അവർ കണ്ടതാണ്. എന്നാൽ അതൊന്നും അവരുടെ ലക്ഷ്യത്തെ സ്വാധീനിച്ചില്ല! യഹൂദപരിഷകൾ യേശുവിന് നൽകിയത് നീച മരണമാണെന്ന് അവർക്കറിയാം. കൂടാതെ, പ്രഭാതത്തിൽ ഇരുട്ടോടെ ഒരു കല്ലറയ്ക്കൽ പോകുന്നത് പന്തിയല്ലെന്നും അവർക്ക് ബോധ്യമുണ്ട്. എന്നാൽ അവർ ലക്ഷ്യസാധൂകരണത്തിന് വില നൽകി. അത് അവരുടെ വില വർദ്ധിപ്പിച്ചു. യേശുവിൻ്റെ പുനരുത്ഥാനത്തിന് അവർ പ്രഥമ സാക്ഷികൾ ആയി. അതേ…അവർ നോക്കിക്കണ്ടു ചെയ്തു!
ആരും പ്രേരിപ്പിക്കാതെ നോക്കിക്കണ്ട് കർത്താവിനായി എന്തെങ്കിലും ചെയ്യാൻ ഇതുവരെ സാധിച്ചിട്ടുണ്ടോ?


ഗോതിക് ഭാഷയിലേക്ക് ബൈബിൾ വിവർത്തനത്തിനു നേതൃത്വം നൽകിയ പരിഭാഷകനും ആര്യൻ ഗോഥിക് സഭയുടെ പിതാവുമാണ് ബിഷപ്പ് ഉൾഫിലാസ്.
എ ഡി 311 ൽ തുർക്കിയിൽ അപരിഷ്കൃതമായ പ്രാചീന ഗോത്തിക് വർഗ്ഗക്കാരുടെ ഇടയിൽ ജനിച്ചു വളർത്തപ്പെട്ടു. അമ്മ ഗോതിക് വർഗ്ഗക്കാരിയും പിതാവ് ഗോതിക് ഗോത്രവർഗ്ഗക്കാരാൽ തടവിലാക്കപ്പെട്ട കപ്പദോക്കിയൻ ക്രിസ്ത്യാനിയും ആയിരുന്നുവെന്ന് കരുതപ്പെടുന്നു.
20 വയസ്സ് നോടടുത്ത പ്രായത്തിൽ ഉൾഫിലാസ് നയതന്ത്ര സേവനത്തിനായി കോൺസ്റ്റാന്റിനോപ്പിളിലേക്ക് അയക്കപ്പെട്ടു. അവിടെ അദ്ദേഹം നിരവധി വർഷങ്ങൾ സേവനം ചെയ്യുകയും നിക്കോമീഡിയയിലെ ബിഷപ്പ് യുസേബിയസുമായി അടുപ്പത്തിൽ ആയിത്തീരുകയും ചെയ്തു. ബിഷപ്പ് യുസേബിയോസ് അദ്ദേഹത്തെ ഗ്രീക്കിലും ലാറ്റിനിലും തിരുവെഴുത്തുകൾ പഠിപ്പിച്ചു.
മുപ്പതാം വയസ്സിൽ ക്രിസ്ത്യാനികളായ ഗോത് വംശജരുടെ ബിഷപ്പായി യൗസേബിയോസ് അദ്ദേഹത്തെ നിയമിച്ചു. ഏഴ് വർഷത്തോളം അദ്ദേഹം ഉത്തര ഡാന്യൂബിൽ അപ്പോസ്തോലിക ചുമതലകൾ നിർവഹിച്ചു.
ന്യായാധിപൻ ആയും ആധ്യാത്മിക നേതാവായും അദ്ദേഹം പ്രവർത്തിച്ചു. എ. ഡി 381ൽ തിയഡോഷ്യസ് ചക്രവർത്തി അദ്ദേഹത്തെ കോൺഫറൻസിനായി കോൺസ്റ്റാന്റിനോപ്പിളിലേക്ക് വിളിച്ചു.
ഉൾഫിലാസ് പിന്തുടർന്ന ആര്യനിസം ഗോഥിക് വർഗ്ഗക്കാർക്കും റോമാക്കാർക്കും ഇടയിൽ ചിദ്രം ഉണ്ടാക്കി. നിഖ്യ ഓർത്തഡോക്സിയുടെ അനുരഞ്ജന ശ്രമങ്ങൾ ഫലം കണ്ടില്ല. ആര്യൻ ഗോഥിക് സഭയുടെ സ്ഥാപകരിൽ ഒരാൾ ആയി ഉൾഫിലാസ് അറിയപ്പെടുന്നു.
ഉൾഫിലാസ് ഗോതിക് ഭാഷയിലേക്ക് ബൈബിൾ എത്രമാത്രം പരിഭാഷപ്പെടുത്തിയിട്ടുണ്ട് എന്നത് വ്യക്തമല്ല. രാജാക്കന്മാരുടെ പുസ്തകങ്ങൾ ഒഴികെ ബാക്കിയെല്ലാം ഉൾഫിലാസ് പരിഭാഷപ്പെടുത്തിയിട്ടുണ്ട് എന്ന വാദം ചില ബൈബിൾ ചരിത്രകാരന്മാർ മുന്നോട്ടുവെക്കുന്നു . ആ കൂട്ടത്തിലുള്ള സുവിശേഷങ്ങൾ, പൗലോസിൻ്റെ ലേഖനം, നെഹമിയ, എസ്ര, ഉല്പത്തി, ഒരു സങ്കീർത്തനം എന്നിവ വിവിധ നിലകളിൽ ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. പഴയ നിയമപരിഭാഷക്കു സെപ്റ്റുവജന്റും, പുതിയ നിയമത്തിന് ഗ്രീക്ക് ഭാഷയുമാണ് അദ്ദേഹം ഉപയോഗിച്ചത്.
എ. ഡി 383 ൽ ഗോഥിക് രാജാവിനുവേണ്ടി ഒരു ദൗത്യവുമായി കോൺസ്റ്റാന്റിനോപ്പിളിലേക്ക് പോകുന്ന വഴി 70 മത്തെ വയസ്സിൽ ഉൾഫിലാസ് മരണമടഞ്ഞു.
പ്രാർത്ഥന : ദൈവമേ, അങ്ങയുടെ പദ്ധതികൾക്കായി ഉപയോഗിക്കപ്പെട്ട ഉൾഫിലാസിനെ പോലെ എന്നെയും വിശ്വാസത്തിൽ ശക്തിയും ധൈര്യവും ഉള്ളവനാക്കി തീർക്കണമേ. അതിലൂടെ ബുദ്ധിമുട്ടേറിയ സ്ഥലങ്ങളിലും എനിക്ക് ക്രിസ്തുവിൻ്റെ സാക്ഷിയായി തീരുവാനും ജനത്തിന് പരിവർത്തനം വരുത്തുവാനും കഴിയുമല്ലോ ആമേൻ.
2042/Oct.28 /3/ Pentecostal parents invites proposal for their son, born again baptized and spirit filled aged 27 years (July/ 1993, 5’7″). He has completed M S (Computer Science) in USA and is working as a Software Engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, baptized and professionally qualified girls working in USA.2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
Ph:9744 1684 24, 9495446508.
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com
2039/Oct.23 /3/ ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743
2038/Oct.23 /1/ Minister who holds BTH degree in English medium and doing ministry in Odisha state 49/5’6″ (unmarried)invites Proposal’s from Parents of girls above 35 years who is interest in the ministry of the Lord
Cell- 09437575260
2036/Oct.20/3/ Pentecostal parents settled in Chennai invites proposal for their son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238
2035/Oct.16/1/ പെന്തെക്കോസ്തു യുവതി 23, ‘169 cm, B Pharm , MC Course, Infopark -ൽ മൂന്നു മാസമായി ജോലി ചെയ്യുന്നു. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9747792059
2034/Oct.16/1/ തൃശൂർ ജില്ലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലിചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 36 ഇടത്തരം കുടുംബം അനുയോജ്യമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല
Ph: 6282750833
Ph: 9828246799
2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265
തിരുവല്ല: കാൽനൂറ്റാണ്ടു കൊണ്ട് ഭാരതത്തിലെ മിഷനറി പ്രസ്ഥാനങ്ങളുടെ മുൻ നിരയിലേക്ക് വളർച്ച പ്രാപിച്ച മിഷൻ ഇന്ത്യ യുടെ സ്ഥാപകൻ ഡോ. സജി ലൂക്കോസിൻ്റെ പ്രഥമ മലയാള പുസ്തകം പുറത്തിറങ്ങി. “ദൈവരാജ്യത്തിൻ്റെ നേതൃത്വ പാഠങ്ങൾ ” എന്ന ഗ്രന്ഥത്തിൽ ക്രിസ്തീയ നേതൃത്വത്തിലേക്കുള്ള 12 അടിസ്ഥാന പ്രമാണങ്ങൾ വിശദമായി വിവരിക്കുന്നു. വ്യക്തിപരമായ അനുഭവങ്ങളുടെയും മിഷൻ ഫീൽഡിൽ നിന്ന് ലഭിച്ച പ്രായോഗിക ജ്ഞാനത്തിൻ്റെയും സമഗ്രമായ വിശകലനത്തിലൂടെ തയ്യാറാക്കിയ ഈ ഗ്രന്ഥം Kingdom Leadership Lessons Learned to impact Our World എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതാണ്. ക്രിസ്തീയ നേതൃത്വത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഓരോ വ്യക്തിക്കും വിജയകരമായ ശുശ്രൂഷ നിർവ്വഹിക്കാനുതകുന്ന ഉജ്വലമായ ആശയങ്ങളുടെ കലവറയാണ് ഈ ഗ്രന്ഥം ഇപ്പോൾ മലയാളത്തിലേക്ക് പരിഭാഷ നിർവ്വഹിച്ചിരിക്കുന്നു. പ്ലൻസി സാമാണ് പരിഭാഷക
ഹാലേലൂയ്യാ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന് വില 250 രൂപ
ആദ്യഘട്ടത്തിൽ വാങ്ങുന്ന 100 പേർക്ക് 150 രൂപക്ക് പുസ്തകം ലഭിക്കും. പോസ്റ്റേജ് സൗജന്യം. പുസ്തകം ലഭിക്കുവാൻ നിങ്ങളുടെ വിലാസം 9744294144 എന്ന നമ്പരുലേക്ക് WhatsApp/ SMS ചെയ്യുക. Vpp ആയും പുസ്തകം ലഭിക്കും.

2042/Oct.28 /3/ Pentecostal parents invites proposal for their son, born again baptized and spirit filled aged 27 years (July/ 1993, 5’7″). He has completed M S (Computer Science) in USA and is working as a Software Engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, baptized and professionally qualified girls working in USA.2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
Ph:9744 1684 24, 9495446508.
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com
2039/Oct.23 /3/ ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743
2038/Oct.23 /1/ Minister who holds BTH degree in English medium and doing ministry in Odisha state 49/5’6″ (unmarried)invites Proposal’s from Parents of girls above 35 years who is interest in the ministry of the Lord
Cell- 09437575260
2036/Oct.20/3/ Pentecostal parents settled in Chennai invites proposal for their son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238
2035/Oct.16/1/ പെന്തെക്കോസ്തു യുവതി 23, ‘169 cm, B Pharm , MC Course, Infopark -ൽ മൂന്നു മാസമായി ജോലി ചെയ്യുന്നു. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9747792059
2034/Oct.16/1/ തൃശൂർ ജില്ലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലിചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 36 ഇടത്തരം കുടുംബം അനുയോജ്യമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല
Ph: 6282750833
Ph: 9828246799
2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265
ജസ്റ്റിൻ കായംകുളം
അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. മർക്കൊസ് 12:43
രണ്ടു സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുകയാണ്. “നിന്നെക്കാൾ കൂടുതൽ കൊടുത്തത് ഞാനാണ്. ഞാൻ പള്ളിയിൽ 5000 രൂപ കൊടുത്തു. നീയോ വെറും 500 രൂപ. ദൈവത്തിനു കൊടുക്കുമ്പോൾ എന്നെപ്പോലെ ധാരാളം കൊടുക്കണം കൊടുത്തത് കൊണ്ടാണ് എനിക്ക് ഇത്രയും അനുഗ്രഹം കിട്ടുന്നത് ” …പാവം 500 കൊടുത്തവൻ ഇപ്രകാരം പറഞ്ഞു “എൻ്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് 500 രൂപയാണ് അതാണ് ഞാൻ കൊടുത്തത്,10000 രൂപ ഉള്ള അച്ചായൻ അതിൽ പകുതി 5000 അല്ലെ കൊടുത്തുള്ളൂ”.
ഈ അടുത്ത കാലത്തു സമൂഹ മാധ്യമത്തിൽ കണ്ട ഒരു പോസ്റ്റിൻ്റെ വകഭേദമാണിത്. നമ്മെ വളരെ ചിന്തിപ്പിക്കുന്ന , ഒരു നല്ല ചിന്ത. സമൂഹം എപ്പോളും വലിയ തുകകൾ കൊടുക്കുന്നവരെ വലുതായി കാണുകയും മുഖ്യാസനങ്ങൾ കൊടുക്കുകയും ചെയ്യുന്നു. കൊടുക്കുന്നതിൻ്റെ വലിപ്പത്തേക്കാൾ മനോഭാവത്തിനായിരിക്കട്ടെ പ്രാധാന്യത.
ദൈവം നമ്മുടെ തുകയുടെ വലിപ്പമല്ല നോക്കുന്നത് എന്നുള്ളതിൻ്റെ ഉദാഹരണമാണ് രണ്ടു കാശിട്ട വിധവയുടെ കഥ.അവർ തൻ്റെ ഇല്ലായ്മയിൽ നിന്ന് തനിക്കുള്ളത് മുഴുവൻ ദൈവത്തിനു കൊടുത്തു.
ലോകം ആ സ്ത്രീ സമർപ്പിച്ച നന്മയുടെ വലിപ്പവും, അളവും കണ്ടപ്പോൾ , കർത്താവു കണ്ടത് വിധവയുടെ മനസാണ്, സമർപ്പണമാണ്. അവർ തൻ്റെ ഇല്ലായ്മയിൽ നിന്ന് മുഴുവൻ ദൈവസന്നിധിയിൽ അർപ്പിച്ചു.
പത്ത് ഉള്ളവൻ ഒന്ന് കൊടുക്കും.
നൂറ് ഉള്ളവൻ പത്തു കൊടുക്കും.
ആയിരം ഉള്ളവൻ നൂറ് കൊടുക്കും.
ഗണിത ശാസ്ത്ര പരമായി മുകളിൽ പ്രതിപാദിച്ചത് ഒരേ മൂല്യമാണെങ്കിലും ‘ആത്മീക’ മായി ഇന്നത്തെ ആത്മീയ ലോകം ഒന്നു ചെറുതും നൂറ് വലുതുമായാണ് കണക്കാക്കപ്പെടുന്നത്. അതിനു വ്യത്യാസം ഉണ്ടാകണം.
ദൈവം നമ്മളിൽ നിന്ന് ആഗ്രഹിക്കുന്നത് നമുക്കുള്ളത് മുഴുവൻ അവനു കൊടുക്കാനാണ്, ലക്ഷങ്ങൾ ബാങ്കിൽ ഇട്ടിട്ടു അതിൽ നിന്ന് വലിയ തുകകൾ പേരിനും പ്രശസ്തിക്കും വേണ്ടി കൊടുക്കുന്നവരെ ലോകം വാഴ്ത്തും, ഇരിപ്പിടങ്ങൾ തരും, എന്നാൽ ഉള്ളത് മുഴുവൻ ചെറുതായാലും വലുതായാലും കൊടുക്കാൻ മനസ്സുള്ളവർക്കാണ് കർത്താവിൻ്റെ പ്രസാദം കിട്ടുന്നത്. ദൈവ പ്രസാദം ലഭിക്കാൻ മഹത്തായ സമർപ്പണങ്ങളാണ് ആവശ്യം. നമ്മുടെ നന്മകൾ സമർപ്പിക്കുന്നത് മനുഷ്യൻ്റെ കാഴ്ചയ്ക്കോ പ്രസാദത്തിനോ ആയിത്തീരാതെ ദൈവം നമ്മിൽ പ്രസാദിക്കുവാനും നമ്മെ അനുഗ്രഹിച്ച ദൈവത്തിൻ്റെ നാമം മഹിമപ്പെടുവാനും ആയിതീരട്ടെ
മനുഷ്യൻ കാണുന്നതിനേക്കാൾ ദൈവം നമ്മെ കാണുവാൻ ആഗ്രഹിക്കുക.


തോംസൺ പത്തനാപുരം
യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; സങ്കീര്‍ത്തനങ്ങള്‍ 116:6
നിങ്ങൾ എപ്പോഴെങ്കിലും ഒരു സ്വിച്ച് “ഓൺ” ചെയ്തിട്ടുണ്ടെങ്കിൽ, മൈക്കൽ ഫാരഡെയോട് കടപ്പാടുള്ളവരാണ്. കാരണം എല്ലാ മുൻവിധിയെയും പ്രതിബന്ധങ്ങളെയും മറികടന്ന്, ഒരു പാവപ്പെട്ട ഇരുമ്പു പണിക്കാരൻ്റെ മകൻ ബ്രിട്ടനിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞനാകുന്നു. പല തരത്തിൽ, അദ്ദേഹം ആധുനികതയുടെ പിതാവാണ്. ആദ്യത്തെ ഇലക്ട്രിക് ജനറേറ്ററിനൊപ്പം ആദ്യത്തെ ഇലക്ട്രിക് മോട്ടോറും നിർമ്മിച്ചു. അദ്ദേഹത്തിൻറെ കണ്ടുപിടിത്തം അതിൽ മാത്രം ഒതുങ്ങിയില്ല. റബ്ബർ ബലൂൺ കണ്ടുപിടിച്ചു, ഇന്നത്തെ ശീതീകരണ സാങ്കേതികവിദ്യയ്ക്ക് അടിത്തറയിട്ടു, വൈദ്യുതകാന്തികതയുടെ നിഗൂഡമായ ലോകത്തെ പ്രകാശിപ്പിക്കാൻ സഹായിച്ചു.
1824 ൽ റോയൽ സൊസൈറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടുതവണ പ്രസിഡണ്ട് ആകാൻ വിസമ്മതിച്ചു.1832 ജൂണിൽ ഓക്സ്ഫോർഡ് സർവകലാശാല ഫാരഡേയ്ക്ക് ഓണററി ഡോക്ടർ ഓഫ് സിവിൽ ലോ ബിരുദം നൽകി. 1833 ൽ റോയൽ ഇൻസ്റ്റിറ്റ്യൂഷനിലെ ആദ്യത്തെ ഫുള്ളേറിയൻ കെമിസ്ട്രി പ്രൊഫസറായി.
മിക്ക ദരിദ്രരായ കുട്ടികളെയും പോലെ, അദ്ദേഹത്തിന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അതിനാൽ, ഫാരഡെയുടെ ഗണിത കഴിവുകൾ വളരെയധികം കുറവായിരുന്നു. ദൃശ്യപ്രകാശം വൈദ്യുതകാന്തിക വികിരണത്തിൻ്റെ ഒരു രൂപമാണെന്ന് 1846 ൽ അദ്ദേഹം ധൈര്യത്തോടെ നിർദ്ദേശിച്ചു. എന്നാൽ ഗണിതശാസ്ത്രത്തിൽ അദ്ദേഹത്തിന് ആശയം വിവരിക്കുവാൻ കഴിയാത്തതിനാൽ, സഹപ്രവർത്തകർ അത് അവഗണിച്ചു. ഫാരഡെയുടെ സിദ്ധാന്തത്തെ സ്കോട്ടിഷ് ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും ആയ ജെയിംസ് ക്ലർക്ക് മാക്സ്വെൽ (1831-1879) പതിനെട്ട് വർഷങ്ങൾക്ക് ശേഷം തന്ത്രപ്രധാനമായ സമവാക്യങ്ങൾ ഉപയോഗിച്ച് തെളിയിച്ചു.
തൻ്റെ ജീവിതകാലത്ത്, ശാസ്ത്രത്തിനുവേണ്ടിയുള്ള അദ്ദേഹത്തിൻ്റെ സേവനത്തിനുള്ള അംഗീകാരമായി അദ്ദേഹത്തിന് നൈറ്റ്ഹുഡ് (ബ്രിട്ടീഷ് അവാർഡ്) വാഗ്ദാനം ചെയ്യപ്പെട്ടു, അത് മതപരമായ കാരണങ്ങളാൽ നിരാകരിച്ചു, സമ്പത്ത് സ്വരൂപിക്കുകയും ലൗകിക സ്ഥാനമാനങ്ങൾ നേടുകയും ചെയ്യുന്നത് ബൈബിളിന് വിരുദ്ധമാണെന്ന് വിശ്വസിക്കുകയും, “ജീവിതാവസാനം വരെ ‘മൈക്കിൾ ഫാരഡെ’ ആയി മാത്രം തുടരുവാൻ ആഗ്രഹിക്കുന്നു” എന്ന് പ്രസ്താവിക്കുകയും ചെയ്തു.
വിശുദ്ധ വേദപുസ്തകം പറയുന്നു അവൻ അൽപബുദ്ധികളെ അഥവാ എളിമയുള്ളവരെ പാലിക്കുന്നു. ഒരിക്കലും ഉന്നത വിദ്യാഭ്യാസം നേടുവാൻ കഴിയാത്ത സാഹചര്യത്തിൽ ജനിച്ചു വളർത്തപ്പെട്ട ഒരു സാധാരണ മനുഷ്യന് തൻ്റെ സൃഷ്ടിയിൽ മറഞ്ഞുകിടക്കുന്ന ശാസ്ത്രസത്യങ്ങളെ തിരിച്ചറിഞ്ഞ് വിവരിക്കുവാനും ലോകം മുഴുവൻ അറിയുന്ന ശാസ്ത്രജ്ഞൻ ആക്കി മാറ്റുവാനും ദൈവത്തിന് കഴിഞ്ഞു. എന്നാൽ അതിലൊന്നും താൻ അഹംങ്കരിച്ചില്ല.
ഫാരഡേയും പരിമിതികളുള്ള വന്നായിരുന്നു. ദൈവവചന ജ്ഞാനം ലോകപ്രകാരമുള്ള അംഗീകാരത്തെ മാറ്റി വയ്ക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ദൈവം അംഗീകരിക്കുന്നവരാണ് പരിപാലിക്കപ്പെടുന്നത് എന്ന യാഥാർത്ഥ്യം അദ്ദേഹം ഒരുപക്ഷേ തിരിച്ചറിഞ്ഞിരിക്കണം.
നമുക്കും ദാവീദിനെ പോലെ അവന്റെ സന്നിധിയിൽ എളിമപ്പെടാം. ദൃശ്യമായ ലോകവും അതിലെ കണ്ടുപിടുത്തങ്ങളും ഈ ലോകത്തിലെ ജ്ഞാനവും ശാശ്വതമല്ല. നമ്മെ പരിപാലിക്കുന്നവന് മാത്രമേ നമ്മുടെ അജ്ഞത മാറ്റി സ്വർഗ്ഗീയ ജ്ഞാനം നൽകുവാൻ കഴിയു. അജ്ഞനെ ജ്ഞാനിയാക്കുന്ന ദൈവത്തിൽ ആശ്രയിക്കാം


വിവാഹജീവിതത്തിൽ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പ്രസിഡണ്ട് പാസ്റ്റർ വി എ തമ്പി യുടെ ജീവിതത്തിലെ ആദ്യ കാലഘട്ടത്തെയും,ദൈവിക നടത്തിപ്പിനെയും ഇപ്പോൾ ദൈവത്താൽ ഉപയോഗിക്കപ്പെടുന്നതിനെക്കുറിച്ചും ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായ പാസ്റ്റർ ലിജോ ജോസഫ് തടിയൂർ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ്….
ചങ്ങനാശ്ശേരി ട്രാൻസ്‌പോർട് ബസ്റ്റാൻഡ്. “എന്താ ചെയ്യുക” പുതുപ്പെണ്ണ് ചോദിച്ചു. ഉപദേശി മുകളിലേക്ക് വിരൽ ചൂണ്ടി, മുകളിൽ ആകാശവും പിന്നെ താഴേക്ക് കൈചൂണ്ടി, താഴെ സിമൻറ് തറ!
സാധു എബ്രഹാം പാസ്റ്ററുടെ സഭയിൽ ഞായറാഴ്ച ശുശ്രൂഷിച്ച ശേഷം തമ്പി പാസ്റ്ററെ ഭക്ഷണത്തിനായി പോസ്റ്റ്മാസ്റ്ററുടെ വീട്ടിലേക്ക് ക്ഷണിച്ചു. കേരളത്തിൽ നിന്ന് ആര് ശുശ്രൂഷ ക്കായി എത്തിയാലും അവരെ കൂട്ടിക്കൊണ്ടുവന്നു ശുശ്രുക്ഷിക്കുന്നതിനും ഭക്ഷണം നൽകുന്നതിനും കുടുംബം മുൻപന്തിയിലായിരുന്നു.ആത്മീയ കാര്യത്തിൽ സ്വർഗ്ഗതുല്യമായ വീടായിരുന്നു ഇത്.
ഭക്ഷണവും വിശ്രമവും കഴിഞ്ഞ് മടങ്ങാൻ നേരം മൂത്തമകൾ മറിയാമ്മയെ വിവാഹം കഴിച്ചയിപ്പിക്കാൻ താൽപര്യമുണ്ടെന്ന് വിവരം അവരുടെ പിതാവ് തമ്പി ഉപദേശിയോട് പറഞ്ഞു. പരിചയമുള്ള നല്ല വിദ്യാഭ്യാസമുള്ള ഒരു യുവാവ് അമേരിക്കയിൽ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന് സുവിശേഷവേലക്ക് വിളി ഉള്ള ഒരു ഡിഗ്രി ക്കാരിയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നും അയാളുമായി വിവാഹക്കാര്യം സംസാരിക്കാം എന്നും ഉപദേശി പറഞ്ഞു.
അമേരിക്ക എന്നൊന്നും അവളോട് മിണ്ടാൻ പറ്റില്ല സുവിശേഷവേല ചെയ്യണം പട്ടിണി കിടക്കണം, കഷ്ടം സഹിക്കണം , ആത്മാക്കളെ നേടണം എന്ന് പറഞ്ഞു നടക്കുന്ന അവളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. വേലയ്ക്കുവേണ്ടി ആഗ്രഹിക്കുകയും അതിനായി സമർപ്പിക്കുകയും ചെയ്തിരുന്നതിനാൽ 19 വയസുകാരിയെ തനിയെ സുവിശേഷ വേലയ്ക്ക് അയക്കുവാൻ വൈമനസ്യം ഉള്ളതുകൊണ്ട് ഒരു സുവിശേഷ വേലക്കാരനുമായി വിവാഹം കഴിപ്പിക്കാൻ ആണ് താൽപര്യപ്പെടുന്നത് എന്ന് പിതാവ് ഉപദേശി യോട് പറഞ്ഞു.
അങ്ങനെയെങ്കിൽ ബി എസ് സി വരെ പഠിച്ചതും സാമാന്യ നിലവാരത്തിൽ ജീവിക്കുന്ന കുടുംബത്തിലെ അംഗവുമായ സഹോദരിക്ക് അനുയോജ്യമായ ഒരു ഭർത്താവിനെ അധികം താമസിക്കാതെ തന്നെ അന്വേഷിച്ചു കണ്ടെത്തി തരാം എന്ന് അദ്ദേഹം വാക്കുകൊടുത്തു. മടങ്ങി പോകാൻ തുടങ്ങിയപ്പോൾ തമ്പി ഉപദേശിയെ പോലെ സുവിശേഷ താല്പരനായ ഒരാളെയാണ് താൻ ആഗ്രഹിക്കുന്നതെന്ന് പിതാവ്. കേരളത്തിലെത്തിയാൽ അങ്ങനെ ഒരാളെ കുറിച്ച് അന്വേഷിച്ചു കണ്ടുപിടിച്ചു ഉടനെ തന്നെ അറിയിക്കാം എന്ന് പറഞ്ഞ് തമ്പി പാസ്റ്റർ ഇറങ്ങി നടന്നു.
“തമ്പി ഉപദേശിയെ തന്നെയാണ് ഞങ്ങൾക്ക് താൽപര്യം” മറിയാമ്മയുടെ പിതാവ് തുറന്നു പറഞ്ഞപ്പോൾ ഉപദേശി ഇടിവെട്ടേറ്റതുപോലെ നിന്നു. വീടും കൂടും ഇല്ലാത്ത ചെലവിന് നാണയത്തുട്ടുകൾ പോലും കൈവശമില്ലാത്ത തനിക്ക് തലയ്ക്കു മുകളിൽ ആകാശവും താഴെ ഭൂമിയും അല്ലാതെ മറ്റൊന്നും ഇല്ലെന്നും ഈ ജീവിതത്തിൽ സുവിശേഷം അറിയിക്കുകയല്ലാതെ വിവാഹത്തെപ്പറ്റി ചിന്തിക്കുവാൻ പോലും സാധ്യമല്ല എന്ന് അദ്ദേഹം തുറന്നു
അതൊന്നും തനിക്ക് പ്രശ്നമല്ലെന്നും നിൻ്റെ കൂടെ ദൈവം ഉണ്ടെന്ന് എനിക്ക് ബോധ്യമുള്ളതിനാൽ അതുമതി എന്നും ഉപദേശിയോട് മറിയാമ്മയുടെ പിതാവ് പറഞ്ഞു. തന്നെക്കുറിച്ചുള്ള സകല വിവരങ്ങളും വളരെ കൃത്യമായി അവതരിപ്പിച്ചെങ്കിലും അദ്ദേഹത്തിൻ്റെ താൽപര്യത്തിന് കുറവൊന്നും വന്നില്ല . തുടർന്ന് താൻ മറിയാമ്മയുമായി സംസാരിച്ചു .മുകളിലേക്കു നോക്കിയാൽ ആകാശം താഴോട്ടു നോക്കിയാൽ ഭൂമി അല്ലാതെ തനിക്ക് സ്വന്തമായി വീടോ , തന്നെ അംഗീകരിക്കുന്ന വീട്ടുകാരോ , സ്ഥിര വരുമാനമാർഗങ്ങൾ യാതൊന്നും ഇല്ലെന്നും , ത്യാഗ സമ്പൂർണ്ണമായ ഒരു ജീവിതവും കഷ്ടതയും പട്ടിണിയും ഒറ്റപ്പെടലുകളും ഒക്കെ സഹിക്കുവാൻ തയ്യാറാണെങ്കിൽ മാത്രമേ തന്നോടൊപ്പം ഇറങ്ങിത്തിരിക്കാവു എന്നും മുന്നറിയിപ്പുനൽകി.
ഈ വാക്കുകൾ ഒന്നും മറിയാമ്മയെ പിന്തിരിപ്പിച്ചില്ല. കാരണം കർത്താവിനു വേണ്ടി എന്തും സഹിക്കാനുള്ള മനസും ഏതുവിധേനയും സുവിശേഷം അറിയിക്കണമെന്ന ദൃഢനിശ്ചയവും നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ചുള്ള ഭാരവും അവർക്കുണ്ടായിരുന്നു. . സുവിശേഷ വേലക്കപ്പുറം ഭാവി ജീവിതത്തെക്കുറിച്ച് മറിയാമ്മയ്ക്ക് വലിയ സ്വപ്നങ്ങളും സങ്കൽപങ്ങളും ഒന്നും ഉണ്ടായിരുന്നില്ല. ക്രിസ്തുവിനുവേണ്ടി ജീവിക്കുക. ക്രിസ്തുവിനു വേണ്ടി അധ്വാനിക്കുക. ക്രിസ്തുവിനുവേണ്ടി നേടുക ക്രിസ്തുവിനുവേണ്ടി ഓടുക ക്രിസ്തുവിനുവേണ്ടി എരിഞ്ഞടങ്ങുക. കർത്താവിൻ്റെ രാജ്യത്തെക്കുറിച്ചുള്ള അത്യാർത്തിക്കു മുമ്പിൽ നൊടി നേരത്തേക്കുള്ള കഷ്ടമോ സങ്കടമോ പട്ടിണിയോ വിഷയമല്ല. പതറാത്ത ഒരു മനസ്സ് 19കാരി കർത്താവിൽ നിന്ന് ദൈവസ്നേഹത്താൽ ആർജിച്ചെടുത്തിരുന്നു.
ക്‌നാനായ സഭാവിശ്വാസം വിട്ടങ്കിലും കല്യാണം കഴിക്കാൻ നേരം തമ്പി സമുദായത്തിൽ തിരിച്ചുവരാതെ എവിടെ പോകാൻ എന്ന് വീട്ടുകാർ ആശ്വസിച്ചിരിക്കുമ്പോഴാണ് സമുദായത്തിനും സംസ്ഥാനത്തിനും വെളിയിൽ നിന്ന് ഒരു പെണ്ണിനെ ആലോചിക്കുന്നതായി അറിഞ്ഞത്. നൂറ്റാണ്ടുകളായി പിതാക്കന്മാർ കാത്തുസൂക്ഷിച്ച പാരമ്പര്യത്തെ വിശ്വാസത്തിൻ്റെ പേരിൽ കളഞ്ഞു കുളിക്കുന്നതിൽ ധാർമിക രോഷം പൂണ്ട കുടുംബക്കാർ ലഹളയ്ക്ക് ഒരുങ്ങി. സ്വാധീനം കൊണ്ടും സമ്മർദ്ദം കൊണ്ടും വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ. പെൺ വീട്ടുകാരോട് തമ്പിയുടെ ഒന്നുമില്ലാത്ത അവസ്ഥകൾ പറഞ്ഞു കല്യാണം തെറ്റിക്കാനുള്ള ശ്രമം നടന്നു. പക്ഷേ അതൊന്നും പ്രയോജനപ്പെട്ടില്ല, ദൈവഹിതമായാൽ 1970 ഒക്ടോബർ 26 നു തിരുവല്ലായിൽ ശാരോൻ ഓഡിറ്റോറിയത്തിൽ വച്ച് വിവാഹം നടത്തുവാൻ നിശ്ചയിച്ചു.
വിവാഹത്തിന് വീട്ടുകാർ വന്നേക്കും എന്ന് കരുതിയെങ്കിലും മറിച്ചാണ് സംഭവിച്ചത്,എന്നാൽ തമ്പി ഉപദേശിയുടെ കല്യാണം എന്ന് കേട്ടതോടെ ക്ഷണിച്ചവരെല്ലാം നാലു ദിക്കിൽ നിന്നും വന്നുകൂടി.താൻ എല്ലായിടങ്ങളിലും കയറിയിറങ്ങി നടന്നവനായതുകൊണ്ട് സഭാസംഘടന വ്യത്യാസമില്ലാതെ ധാരാളം ദൈവമക്കളും ദൈവദാസന്മാരും എത്തിച്ചേർന്നിരുന്നു. എം വി ചാക്കോ സാർ, നടരാജമുതലിയാർ എന്നിവർ നവദമ്പതികൾക്ക് ആശംസ അറിയിക്കാൻ എത്തിയിരുന്നു.തമ്പി ഉപദേശിയുടെ കൂടപ്പിറപ്പുകളുടെ സ്ഥാനത്ത് പലയിടങ്ങളിൽ നിന്നും ധാരാളം പേരെ ഓഡിറ്റോറിയത്തിൽ ദൈവം എത്തിച്ചു.തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വച്ച് പാസ്റ്റർ കെ ഇ എബ്രഹാമിൻ്റെ കാർമികത്വത്തിൽ വിവാഹം നടന്നു.
വിവാഹച്ചെലവിനായി തമ്പി ഉപദേശിയുടെ സ്നേഹിതന്മാർ പിരിവ് ഇടുകയും 400 രൂപ ലഭിക്കുകയും ചെയ്തു. കല്യാണ ചെലവിനായി മറിയാമ്മയുടെ വീട്ടുകാർ 1000 രൂപ നൽകി .തമ്പി ഉപദേശിയുടെ വീട്ടുകാരുടെ സമ്പൂർണ്ണ നിസഹകരണത്തോടും എതിർപ്പോടും കൂടെ ആ വിവാഹം സമംഗളം നടന്നു. പാസ്റ്റർ വി എ തമ്പിയുടെയും മറിയാമ്മ തമ്പിയുടെയും വിവാഹത്തിൻറെ മൊത്തം വരവ് 1400 മൊത്തം ചിലവ് 1450 രൂപ കടം 50 രൂപ.
വിവാഹ മംഗളം കഴിഞ്ഞു വിരുന്നുകാർ സന്തോഷത്തോടെ മടങ്ങിപ്പോയി. എന്നാൽ പുതുമണവാളൻ്റെ മനസ്സിൽ അഗ്നികുണ്ഡം ആളിക്കത്താൻ തുടങ്ങി.മണവാട്ടി മറിയാമ്മയും കൊണ്ട് എവിടെ പോയി രാപാർക്കും? കനാനായ സമുദായത്തിൻ്റെ നൂറ്റാണ്ടുകൾ പിന്നിട്ട പൈതൃകത്തിന് വില കല്പിക്കാതെ വീട്ടുകാരുടെ മുഖത്ത് കരിവാരിത്തേച്ചു്, ബന്ധുജനത്തിന് അപമാനം വരുത്തി, പള്ളിയും പട്ടക്കാരെയും വെല്ലുവിളിച്ച് സമുദായം മാറി വിവാഹം കഴിച്ചതിന് അടങ്ങാത്ത കോപത്തിൽ കലിതുള്ളി നിൽക്കുന്ന പോലീസ് ഇൻസ്പെക്ടറായ ജേഷ്ഠൻ്റെ മുഖം മനസ്സിൽ തെളിഞ്ഞു.അപ്പോഴാണ് ഭവിഷ്യത്തുകളെപറ്റി ഓർമ്മ വന്നത്.
എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് കല്യാണം കഴിഞ്ഞ് മറ്റെങ്ങും പോകേണ്ട നേരെ വീട്ടിലേക്ക് തന്നെ വരണമെന്ന് പോലീസുകാരൻ ജേഷ്ഠൻ്റെ കല്പനയും ആയി ഒരാൾ തന്നെ സമീപിച്ചത്. അദ്ദേഹത്തിൻ്റെ മനസ്സ് തണുത്തു എന്ന് വിചാരിച്ചു. ഒന്നുമില്ലെങ്കിലും അപ്പനും അമ്മയും സഹോദരങ്ങളും കുടുംബവീടും ഒക്കെ ഉണ്ടെന്നു അറിയുമ്പോൾ ഭാര്യക്ക് സന്തോഷം ആവുമല്ലോ. പാരമ്പര്യത്തെ കുറിച്ചുള്ള എരിവ് മൂലം വീട്ടുകാരിൽ പലരും വിവാഹത്തിന് വരാതെ വിട്ടുനിന്നെങ്കിലും തന്നെക്കുറിച്ച് അവർക്ക് കരുതലും വിചാരവും ഒക്കെ ഉണ്ടല്ലോ എന്നോർത്തപ്പോൾ ജേഷ്ഠൻ്റെ മഹത്തായ കല്പനആശ്വാസമായി അദ്ദേഹത്തിനു തോന്നി.
അങ്ങനെ നവവധുവിനെ കൈക്കു പിടിച്ചു കൊണ്ടു നവവരൻ തൻ്റെ ജന്മഗൃഹതിലേക്ക് പോകുവാൻ തിരുവല്ലയിൽനിന്ന് വണ്ടികയറി .സകല ബന്ധുക്കളെയും വിളിച്ചുകൂട്ടി പന്തലിട്ട് സദ്യയൊരുക്കി കനാനായ സഭയുടെ ശൈലിയിൽ ഒരു രണ്ടാം കല്യാണം നടത്താൻ സകല സംവിധാനങ്ങളും ഒരുക്കി ചേട്ടൻ പോലീസ് മോഡലിൽ നടത്തിയ ഓപ്പറേഷനായിരുന്നു തനിക്ക് ലഭിച്ച ക്ഷണനം.നവദമ്പതികൾക്ക് ചുറ്റുംകൂടി ശബ്ദത്തിൽ നട വിളി ആരംഭിച്ചു . ജീവിതത്തിൽ ആദ്യമായി നടവിളി കേട്ട് മണവാട്ടി നടുങ്ങി. വീട്ടുകാർക്ക് ഇഷ്ടമില്ലാതെ അവരുടെ സഹകരണമില്ലാതെ നടത്തിയ വിവാഹമാണ് എന്നറിയാവുന്നതുകൊണ്ട് വിളിച്ചുവരുത്തി തല്ലിയോടിക്കാനുള്ള ശ്രമമാണ് എന്നു മനസ്സിലാക്കി അവർ ഭർത്താവിനോട് ചേർന്നു നിന്നു.
ആകെ വാക്കുതർക്കമായി, വചന പ്രകാരമുള്ള വിവാഹം നടന്നതിനാൽ ഇനി ആചാരപ്രകാരം വിവാഹത്തിന് താനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.നാട്ടുകാരെ വിളിച്ചുകൂട്ടിയ കല്യാണം മുടങ്ങിയാൽ പോലീസ് ഇൻസ്പെക്ടർക്ക് അഭിമാനത്തിൻ്റെ പ്രശ്നം .ദൈവദാസന് ഇത് താൻ പിൻ പറ്റിയ വിശ്വാസത്തിൻ്റെ പ്രശ്നം. സംഗതി വഷളാകുമെന്ന് അല്ലാതെ യാതൊരു തീരുമാനം ഉണ്ടാകില്ല എന്ന് കണ്ടപ്പോൾ അപ്പൻ രംഗത്തുവന്ന് ചേട്ടനോട് പറഞ്ഞു .അവൻ്റെ വിശ്വാസം അതാണെങ്കിൽ നീ നിർബന്ധിക്കേണ്ട. അവരെ വെറുതെ വിട്ടേര് . ഇത് കേട്ടതോടുകൂടി ചേട്ടൻ്റെ മട്ടുമാറി. ഇതുവരെ എൻ്റെ കൂടെ നിന്നിട്ട് ഇപ്പോൾ കാലുമാറിയോ എന്നായി അദ്ദേഹം.
വിട്ടു പോരുവാൻ നിവർത്തിയില്ലാതെ ആ വീട്ടിൽ പെട്ടുപോയ നവദമ്പതികൾ പിറ്റേന്ന് പ്രഭാതത്തിൽ തന്നെ വീടുവിട്ടിറങ്ങി. വയൽ വരമ്പുകളിലൂടെ തൻ്റെ ഭർത്താവിൻ്റെ പിന്നാലെ നടക്കുമ്പോൾ മറിയാമ്മ ചോദിച്ചു നമ്മൾ എങ്ങോട്ടാണ് തമ്പിച്ചായാ പോകുന്നത്. അദ്ദേഹം നാലുപാടും കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു അവിടെ ചങ്ങനാശ്ശേരി ഇവിടെ ചിങ്ങവനം അതിനപ്പുറം കുറിച്ചി, ഭൂമിയുടെ അറ്റത്തോളം വേണമെങ്കിലും പോകാം .ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി പറയുവാൻ കഴിഞ്ഞില്ലെങ്കിലും തമ്പിച്ചായാ എന്നുള്ള വിളി അന്നുമുതൽ അദ്ദേഹത്തിൻറെ ജീവിതത്തിൻ്റെ ഭാഗമായി. പിന്നീട് പ്രായഭേദമെന്യേ ബഹുഭൂരിപക്ഷവും തന്നെ വിളിക്കുന്നത് തമ്പിച്ചായാ എന്നാണ്. തുടർന്നുള്ള ദിവസങ്ങളിലെല്ലാം പല സ്ഥലങ്ങളിൽ പരസ്യ യോഗവും ഭവന സന്ദർശനങ്ങളും പകൽ കാലങ്ങളിൽ നടത്തി രാത്രി ഏതെങ്കിലും സ്നേഹിതന്മാരുടെ വീട്ടിൽ അന്തിയുറങ്ങി വിവാഹം കഴിഞ്ഞ് പന്ത്രണ്ടാമത്തെ ദിവസം പകലത്തെ അധ്വാനവും കഴിഞ്ഞ് ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ നേരം വളരെ വൈകി.
എന്താ ചെയ്യുക പുതുപ്പെണ്ണ് ചോദിച്ചു ഉപദേശി മുകളിലേക്ക് വിരൽ ചൂണ്ടി മുകളിൽ ആകാശവും പിന്നെ താഴേക്ക് കൈചൂണ്ടി താഴെ സിമൻറ് തറ. വിവാഹത്തിനു മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി ശരിയാണല്ലോ എന്നോർത്ത് രാത്രിയുടെ വിജനതയിൽ എന്തിനും മടിക്കാത്ത തെരുവ് തെമ്മാടികൾ വിളയാടുന്ന ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിലെ സിമൻറ് തറയിൽ ഉറക്കമിളച്ചിരുന്ന് ആ ദമ്പതികൾ തങ്ങളുടെ പന്ത്രണ്ടാം മധുവിധുരാത്രി കഴിച്ചുകൂട്ടി.
തുടർന്നുള്ള മൂന്നു മാസങ്ങളിൽ പലരുടെയും വീട്ടിൽ അന്തിയുറങ്ങി.പകലന്തിയോളം ഉള്ള അധ്വാനത്തിന് ശേഷം അല്ലെങ്കിൽ രാത്രി യോഗത്തിനുശേഷം എവിടെ അന്തിയുറങ്ങും എന്നത് ഒരു പ്രശ്നമായിരുന്നു. കൈക്കൊള്ളുവാൻ മനസ്സുള്ളവർക്ക് രണ്ടുപേരെ കൂടി ഉൾക്കൊള്ളുവാനുള്ള സ്ഥലസൗകര്യം ഉണ്ടായിരിക്കുകയില്ല ചുരുക്കം ചില വീടുകളിൽ മാത്രമേ ഒന്നിച്ചു താമസിക്കുവാനുള്ള വിശാലത ഉണ്ടായിരുന്നുള്ളൂ. പലപ്പോഴും രണ്ടുപേരും രണ്ടു വീടുകളിലാണ് രാത്രി കഴിച്ചു കൂട്ടിയിരുന്നത്. കേന്ദ്ര ഗവൺമെൻറ് ജോലിക്കാരായ മാതാപിതാക്കളുടെ വിദ്യാസമ്പന്നയായ മകൾ നല്ലനിലയിൽ സമൃദ്ധിയിൽ ജീവിച്ചിരുന്നവൾ. നല്ല നിലവാരത്തിൽ ജീവിക്കുവാൻ എല്ലാ അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും സുവിശേഷവേല എന്ന ഒറ്റക്കാരണത്താൽ പട്ടിണിയും പഞ്ഞവും പരിഹാസങ്ങളും ആയി തന്നോടൊപ്പം അലഞ്ഞുതിരിയുന്നത് തമ്പിച്ചായനെ വളരെയധികം വേദനിപ്പിച്ചു.
ഭർത്താവിൻ്റെ മാനസിക വേദന മനസ്സിലാക്കിയ ഭാര്യ നാഗർകോവിലിലേക്ക് പോയി കൊള്ളാം എന്ന് പറഞ്ഞു .എങ്കിൽ ഞാൻ വരുന്നില്ല നീ തനിയെ പോകണം വിവാഹം കഴിഞ്ഞ് ആദ്യമായി ഒറ്റയ്ക്ക് വീട്ടിൽ പോകുന്നത് നാണക്കേടല്ലേ എന്നായി ,തമ്പിച്ചായൻ. അത് സാരമില്ല നമ്മുടെ അവസ്ഥകൾ വീട്ടുകാർക്ക് അറിയത്തില്ലെ എന്ന് മറിയാമ്മ .തൻ്റെ ഭാര്യയുടെ മനോനില മനസ്സിലാക്കിയ കർത്താവിൻ്റെ ദാസൻ അതിനു സമ്മതിച്ചു. ദീർഘദൂരം ഏകയായി വണ്ടി കയറി പോകുന്ന കേവലം 19 വയസ്സ് മാത്രം പ്രായമുള്ള ജീവിതപങ്കാളിയുടെ ദുരവസ്ഥ ഓർത്തപ്പോൾ തമ്പിച്ചായെൻ്റെ ചങ്ക് തകർന്നു. വീട്ടിൽ ചെന്ന് കഴിഞ്ഞാൽ തനിക്ക് ആവശ്യമായ ഭക്ഷണവും പരിചരണവും ലഭിക്കും. എന്നാൽ തുടർന്നുള്ള മാസങ്ങളിൽ തൻ്റെ ഭർത്താവ് ഏകനായി അനുഭവിക്കേണ്ടിവരുന്ന പട്ടിണിയും കഷ്ടപ്പാടുകളും ഓർത്തപ്പോൾ വണ്ടിയിലിരുന്ന് സഹധർമ്മിണിയുടെ ഹൃദയം പിടഞ്ഞു. വണ്ടി വിടുമ്പോൾ ഇരുവരും പരസ്പരം നോക്കി കണ്ണുകൊണ്ട് യാത്ര പറഞ്ഞതും അടക്കി നിർത്തിയിരുന്ന വേദന നിയന്ത്രിക്കാനാവാതെ രണ്ടുപേരും പൊട്ടിക്കരഞ്ഞതും ഒന്നിച്ചായിരുന്നു.
*ഈ നൂറ്റാണ്ടിൽ മറക്കാനാവാത്ത രണ്ടു വ്യക്തിത്വങ്ങൾ ഞങ്ങളുടെ എല്ലാവരുടെയും പ്രിയ തമ്പിച്ചായൻ എന്ന് വിളിക്കുന്ന പാസ്റ്റർ വി എ തമ്പി , ഞങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ട ആന്റി സിസ്റ്റർ മറിയാമ്മ തമ്പി* ,ലോക സുവിശേഷീകരണത്തിൻ്റെ ഭാഗമായി ഇരുവരും വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലും ലോക രാജ്യങ്ങളിലും ദൈവത്താൽ അയിക്കപ്പെട്ടു. ദൈവത്താൽ നിയോഗിക്കപ്പെട്ട ദൈവം ഉപയോഗിച്ച കുടുംബം. ക്രൈസ്തവ കൈരളിക്കു മറക്കാനാവാത്ത ഗാനങ്ങൾ സമ്മാനിച്ച പി വി തൊമ്മിയുടെ കൊച്ചു മകളാണ് മറിയാമ്മ തമ്പി
50 വർഷം ഒക്ടോബർ 26 ന് കുടുംബ ജീവിതത്തിൽ പൂർത്തിയാകുന്ന ഈ സമയത്ത് ദൈവം നടത്തിയ വിധങ്ങൾ അനവധിയാണ് . പിൽക്കാലത്ത് എതിരായി നിന്ന കുടുംബത്തിലുള്ളവരെ പലരെയും ക്രിസ്തുവിനുവേണ്ടി നേടി ,നിരവധി ആൾക്കാരെ സ്നാനപെടുത്തുവാനും ക്രിസ്തുവിലേക്ക് കൊണ്ടുവരുവാനും കഴിഞ്ഞു. ലോകമെമ്പാടും അനേകം സഭകൾ സ്ഥാപിക്കുകയും, അനേകം ദൈവദാസന്മാരെ വാർത്തെടുക്കുകയും ചെയ്തു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് എന്ന മഹത്തായ വലിയ പ്രസ്ഥാനത്തിൻ്റെ സ്ഥാപക പ്രസിഡൻറ് ആയി ദൈവം ഉയർത്തി. കയ്യിൽ കിട്ടുന്ന നന്മകളെല്ലാം, സുവിശേഷത്തിനു വേണ്ടി നാളിതുവരെ ചെലവഴിക്കുന്നു. അനേകം കുടുംബങ്ങളെയും അകമഴിഞ്ഞ് അന്നും ഇന്നും തമ്പിച്ചായനും കുടുംബവും കൈ തുറന്ന് സഹായിക്കുന്നു. ആര് ചെന്നാലും സ്നേഹത്തോടെ വാത്സല്യത്തോടെ സ്വീകരിക്കുന്ന കുടുംബം,
നാലു തലമുറകളെയും 10 കൊച്ചുമക്കളെയും ദൈവം ദാനമായി കൊടുത്തു, നാല് തലമുറകളും ഇന്ത്യയുടെ സുവിശേഷീകരണത്തിനായി വടക്കേ ഇന്ത്യയിൽ കർത്താവിൻ്റെ രാജ്യത്തിനായി പ്രവർത്തിക്കുന്നു. അന്നുമുതൽ ഇന്നുവരെ വിശ്രമമില്ലാതെ സുവിശേഷീകരണത്തിനായി പ്രായം വകവക്കാതെ നിരന്തരം തമ്പിച്ചായനും മറിയാമ്മ ആൻറിയും യാത്രകൾ ചെയ്യുന്നു സുവിശേഷഘോഷണം നടത്താൻ ആൾക്കൂട്ടവും സ്റ്റേജും ഒന്നും വേണമെന്നില്ല സുവിശേഷ തൽപരരായ ഇരുവർക്കും കണ്ണു തുറന്നു നോക്കുന്നത് എല്ലാം മിഷൻ ഫീൽഡുകൾ ആണ്. സർവ്വശക്തനായ ദൈവം ആയുസും ആരോഗ്യം കൊടുത്ത് അനുഗ്രഹിക്കട്ടെ, എല്ലാ വിധ നന്മകളും നേരുന്നു . ദൈവരാജ്യത്തിനായി ദൈവം ഇനിയും ശക്തമായി ഉപയോഗിക്കട്ടെ.


2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
Ph:9744 1684 24, 9495446508.
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com
2039/Oct.23 /3/ ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743
2038/Oct.23 /1/ Minister who holds BTH degree in English medium and doing ministry in Odisha state 49/5’6″ (unmarried)invites Proposal’s from Parents of girls above 35 years who is interest in the ministry of the Lord
Cell- 09437575260
2036/Oct.20/3/ Pentecostal parents settled in Chennai invites proposal for their son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238
2035/Oct.16/1/ പെന്തെക്കോസ്തു യുവതി 23, ‘169 cm, B Pharm , MC Course, Infopark -ൽ മൂന്നു മാസമായി ജോലി ചെയ്യുന്നു. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9747792059
2034/Oct.16/1/ തൃശൂർ ജില്ലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലിചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 36 ഇടത്തരം കുടുംബം അനുയോജ്യമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല
Ph: 6282750833
Ph: 9828246799
2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2026. Powered by: Hub7 Technologies
