ഒരു ലോക്കൽ സഭയിൽ പാസ്റ്ററും പത്തോ പതിനഞ്ചോ വിശ്വാസികളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകുന്നു. ഒരിക്കലും സംഭവിക്കാൻപാടില്ലാത്ത ഈ കാഴ്ചകൾ അവരിൽ ഒരാൾ തന്നെ മൊബൈലിൽ ഷൂട്ട് ചെയ്ത് ഫെയിസ് ബുക്കിൽ പോസ്റ്റുചെയ്യുന്നു.നിമിഷനേരംകൊണ്ട് പ്രളയം പോലെ അത് പതിനായിരക്കണക്കിന് ആളുകളിലേക്ക് എത്തുന്നു. എന്തൊരു ദുരന്തമാണിത്.
ഈ തലമുറയിൽ കേരളചരിത്രത്തെ മാറ്റിമറിച്ച ഒരു ദുരന്തമായിരുന്നു 2018 ലെ പ്രളയം. എന്നാൽ മലയാളക്കര, ലോകജനങ്ങളുടെ സഹായത്തോടെ വേഗത്തിൽ അതിൽനിന്നും കര കയറി.
പക്ഷെ പ്രളയഭീതി വർഷംതോറും വർഷകാലത്ത് ഒഴിയാതെ പിന്തുടരുന്നു. ആഗോളതാപനത്തിൻ്റെ സ്വാധീനത്താൽ മുകളിലേക്ക് ഉയരുന്ന ജലാംശം അതിവർഷമായി തിരികെ പതിക്കുന്നു. അതാണ് ഓരോ വർഷവും ജലനിരപ്പ് ഉയരുവാൻ ഒരു പ്രധാന കാരണം.
ആരാണ് ഇതിനൊക്കെ കാരണം? പ്രകൃതിയുടെ സ്വാഭാവിക വ്യതിയാനമോ, പുരോഗമനത്തിൻ്റെ പേരിൽ ഇടംവലം നോക്കാതെ മുന്നേറുന്ന മനുഷ്യൻ്റെ അത്യാഗ്രഹങ്ങൾ പ്രകൃതിക്ക് നൽകുന്ന ആഘാതമോ? അതോ, ദൈവകോപമോ? ഉത്തരം കണ്ടെടുത്തുന്നതിനുള്ള ശ്രമം അനുവാചകർക്ക് വിടുന്നു.
ഈ വർഷത്തെ പ്രളയഭീതി ഏതാണ്ട് ഒഴിഞ്ഞപോലെ തോന്നുന്ന ഈ ദിനങ്ങളിൽ ഹൃദയത്തെ അസ്വസ്ഥമാക്കുന്നത് മറ്റൊരു പ്രളയമാണ്. സോഷ്യൽ മീഡിയയിലെ പ്രളയം!
സുഹൃത്ത് ജോയ് മാത്യു കഴിഞ്ഞ ദിവസം എഴുതിയതുപോലെ, ‘വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാട്’ എന്ന പഴഞ്ചൊല്ല് അന്വർഥമാക്കി പ്രായഭേദമെന്യേ സോഷ്യൽ മീഡിയയിൽ മനുഷ്യൻ വിഹരിക്കുകയാണ്.
ലോക്ക്ഡൗണ്, ക്വാറന്റിൻ, കണ്ടൈൻമെന്റ് തുടങ്ങിയ വാക്കുകൾ ഒരുക്കിയ വിരസത ഒട്ടുമുക്കാൽ ആളുകളെയും സ്മാർട് ഫോണിലേക്കും സോഷ്യൽ മീഡിയായിലേക്കും അടുപ്പിച്ചു. കുട്ടികൾക്ക് ഓണ്ലൈൻ ക്ലാസുകൾ കൂടി വന്നപ്പോൾ ഇതൊക്കെ കുടുംബങ്ങളുടെ അനിവാര്യതയായി. വേഗത്തിലുള്ള വാർത്താവിനിമയവും അനിവാര്യമായ ചടങ്ങുകളുടെ സംപ്രേഷണവുമെല്ലാം വളരെ ഗുണകരമായി.
എന്നാൽ ലിംഗ-പ്രായ വ്യത്യാസമില്ലാതെ ഒരുപറ്റം ആളുകൾ സോഷ്യൽ മീഡിയയിൽ എവിടെയെങ്കിലുമൊക്കെ മുഖം കാണിക്കുവാൻ വ്യഗ്രതകൂട്ടുന്നു. അതിനായി സ്വയം മറന്നു ചെലവഴിക്കുന്ന സമയങ്ങൾ പലരുടെയും ദൈനംദിന ജീവിതക്രമംതന്നെ തെറ്റിക്കുന്നു.
കൂടാതെ കുടുംബ ഉത്തരവാദിത്തങ്ങൾ മറന്ന് അപ്പനും അമ്മയും മക്കളും സോഷ്യൽ മീഡിയയ്ക്ക് പിന്നാലെ ഓടുന്നത് കുടുംബത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നു. അത് നിയന്ത്രിച്ചില്ലെങ്കിൽ പിന്നീട് പൊട്ടിത്തെറികളിലേക്ക് മാറും.
പുതുമുഖ പ്രഭാഷകരും ഗായകരും അടിസ്ഥാന പരിശീലനങ്ങൾ ഒന്നുമില്ലാതെ “ലൈക്ക്”കൾക്കായി കടിപിടി കൂടുന്നു. സംഗീതം, പ്രഭാഷണം, രചന, തുടങ്ങിയവയുടെ അടിസ്ഥാന പാഠങ്ങൾപോലും അറിയാതെ ഇവയ്ക്കായി വ്യഗ്രത കൂട്ടുന്നവർ, നാം ഉൾപ്പെടുന്ന സമൂഹത്തിനുതന്നെ അപമാനം വരുത്തുന്നു. യാതൊരു ആശയവും ഉൾക്കൊള്ളാത്ത, ഓരോ വരിയും ഓരോ ദിശയിലേക്ക് പോകുന്ന ഗാനങ്ങൾ, അന്തസത്ത ഒട്ടുമില്ലാത്ത പ്രസംഗങ്ങൾ, ഉൾക്കാമ്പില്ലാത്ത രചനകൾ, ഇവയുടെ പ്രളയം അസ്വസ്ഥത സൃഷ്ടിക്കുന്നു.
യാതൊരു തയ്യാറെടുപ്പുകളുമില്ലാത്ത ഫേസ്ബുക്ക് ലൈവുകളിൽ പലതിലും വീടിനുള്ളിലെ അടുക്കും ചിട്ടയും ഇല്ലായ്‌മ ദൃശ്യമാകുന്നു. വലിയ മൈലേജ് നേടിയ ചില നവതലമുറ പ്രഭാഷകരുടെ സ്വകാര്യ ഭാഗങ്ങൾവരെ അശ്രദ്ധമൂലം ദൃശ്യമായ വീഡിയോ ക്ലിപ്പുകൾ വൈറലായി.
എന്താണ് പബ്ലിക്കിനെ കാണിക്കേണ്ടത്, എന്താണ് മറച്ചു വെക്കേണ്ടത് എന്ന മിനിമം വിവേകം ഇല്ലാത്ത ആളുകളാണ് ആദ്യം പറഞ്ഞ സംഭവത്തിലേതുപോലെ സോഷ്യൽ മീഡിയയിൽ പ്രളയങ്ങൾ സൃഷ്ടിച്ച് സമൂഹത്തിനു മുഴുവൻ ദുരന്തമായി മാറുന്നത്.
വാട്സാപ്പ് ഗ്രൂപ്പുകൾ പലതിലും തുടരേണ്ടത് സ്നേഹബന്ധങ്ങൾ നിലനിർത്തുവാനും ഉത്തരവാദിത്വങ്ങൾ നടത്തിയെടുക്കുന്നതിനും അനിവാര്യമാണ്. എന്നാൽ ഒരേ പോസ്റ്റുകൾതന്നെ വിവിധ ഗ്രൂപ്പുകളിൽ കാണുന്നത് ആവർത്തനവിരസത ഉളവാക്കുന്നു.
സൂം അപ്പ്ളിക്കേഷൻ നൽകിയ സൗകര്യം വളരെ വലുതാണ്. തത്തുല്യമായ സിസ്കോ വെബെക്‌സ്, മൈക്രോസോഫ്റ്റ് ടീംസ്, ഗൂഗിൾ മീറ്റ്, തുടങ്ങിയ ആപ്പുകൾ ഈ കാലയളവിൽ വളരെ പ്രചാരത്തിലായി. ‘ആപ്പ്’ എന്ന വാക്കിൻ്റെ അർത്ഥം ഇവയൊക്കെ നല്ലതാക്കി. ആപ്പുകൾ, ബിസിനസ്, സഭകൾ, സ്കൂളുകൾ ഇവയ്ക്കെല്ലാം കോവിഡിന് മുൻപുള്ള സംഗമങ്ങളുടെ ചലനം നിലനിർത്തുവാൻ ഒരു പരിധിവരെ സഹായമായി.
സുവിശേഷയോഗങ്ങൾ മുതൽ മാസയോഗങ്ങൾ വരെ ഇപ്പോൾ ആപ്പിലായി എന്നത് നല്ലതാണ്. സഭായോഗങ്ങളും സഭയുടെ യോഗങ്ങളുമെല്ലാം പ്രാദേശിക തലത്തിൽ നിന്നും അന്തർദേശീയ തലത്തിലേക്ക് മാറുവാൻ സൂം സഹായിച്ചു. സ്വദേശത്തും വിദേശത്തുമുള്ള ഒരേ സഭയിലെ അംഗങ്ങൾ സൂമിൽ ഒന്നായിച്ചേർന്നു.
അപ്പോൾത്തന്നെ കുട്ടികളെ അഡിക്ടഡ് ആക്കുന്ന നിരവധി ഗെയിമുകൾ, കാർട്ടൂണുകൾ ഇവയുടെ പ്രളയം അപകടകരമാണ്. വീട്ടിൽത്തന്നെ ചെലവഴിക്കുന്ന സമയങ്ങൾ, കുട്ടികളിൽ സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം ഉണ്ടാക്കുന്നു. ഇത് മാനസിക വൈകല്യങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
കണ്ണുകൾ ക്യാമറയ്ക്ക് തുല്യമാണ്. അവ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ, കാഴ്ചകൾ, ഇവ കൊണ്ട് കുട്ടികളുടെ ‘സ്റ്റോറേജ് സ്പേസ്’ നിറച്ചാൽ ഒരായുസ്സ് മുഴുവനും നീളേണ്ട അവരുടെ മനസ്സിന്റെ സിസ്റ്റം ഇപ്പോഴേ താളപ്പിഴയിൽ ‘ഹാങ്’ ആകും. അങ്ങനെയായാൽ വൈകല്യമുള്ള ഒരു തലമുറതന്നെ രൂപപ്പെടുമെന്നത് ആശങ്ക ഉളവാക്കുന്നു.
Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155
M2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph. 9961393475
M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന. Ph. 9744231423
M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
Ph: +968 9931 1421 (WhatsApp) +1 905 458 9692, doctoms@hotmail.com
M2006: സിറിയന്‍ മാര്‍ത്തോമ പശ്ചാത്തലത്തില്‍ നിന്നും ഏകയായി വിശ്വാസത്തിലേക്ക് വന്ന പെന്തെകോസ്ത് യുവതി.(ഏ.ജി.സഭാംഗം) 27 വയസ്സ് (161 cm),ഇരുനിറം. B.E(Civil) & M.E. ഇടത്തരം കുടുംബം. UAE യില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph:+918086966557
M2002: വിശ്വകര്‍മ്മ ക്രിസ്ത്യന്‍ പെന്തെക്കോസ്ത് യുവതി 20, 165cm, വെളുത്ത നിറം, +2, ജനറല്‍ നഴ്‌സിംഗ് പാസായശേഷം ബോണ്ട് ചെയ്യുന്നു. ഇടത്തരം കുടുംബം സ്വജാതിയില്‍പ്പെട്ട വിശ്വാസി കുടുംബങ്ങളില്‍നിന്നും ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു.
Add a Comment
Recent Posts
- മഹാകവി കെ.വി.സൈമൺ കിഴക്കിൻ്റെ മിൽട്ടൺ: പഠന ഗ്രന്ഥവുമായി പ്രൊഫസർ വർഗീസ് മത്തായി |ജോജി ഐപ്പ് മാത്യൂസ്
- പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ച് കൺവൻഷൻ
- പാസ്റ്റർ ബേബി കടമ്പനാടിന് വേണ്ടി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കുക
- മണക്കണ്ടത്തിൽ പി.എം.ജോൺ (കുഞ്ഞുമോൻ-78) കർതൃസന്നിധിയിൽ
- പ്രതിദിന ധ്യാനം |പാമ്പിൻ്റെ ബുദ്ധി | സാംകുട്ടി ചാക്കോ നിലമ്പൂർ
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
Archives
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2024. Powered by: Hub7 Technologies
Leave a Reply