കഴിഞ്ഞ ദിവസം കർത്തൃസന്നിയിൽ ചേർക്കപ്പെട്ട സൂസന്‍ ജോർജുമായി 2014 ൽ ഹാലേലൂയ്യാ എഡിറ്റർ സാംകുട്ടി ചാക്കോനിലമ്പൂർ നടത്തിയ അഭിമുഖം
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ടെലിഫോണ്‍ കൂട്ടായ്മകളുടെ ലൈന്‍ വലിച്ചു തുടങ്ങിയത് ബോസ്റ്റണിലെ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ സൂസന്‍ ജോര്‍ജ്ജ് എന്ന കൊല്ലംകാരിയാണ്. കൊല്ലം ടി.കെ.എം.എഞ്ചിനിയറിംഗ് കോളജിലെ പ്രൊഫസര്‍ ജി.ജോര്‍ജ്ജിൻ്റെയും മേരിയുടെയും മകള്‍. പ്രസിദ്ധമായ മാര്‍ത്തോമ്മ കുടുംബങ്ങളിലൊന്നായ കുരുടാമണ്ണില്‍ കുടുംബത്തിൻ്റെ ആത്മീയ പാരമ്പര്യത്തില്‍ നിന്ന് പെന്തെക്കോസ്തിലേക്ക് വന്ന സൂസനും ഭര്‍ത്താവ് ഡോ.ദാനിയേല്‍ രാജനും അമേരിക്കയിലെത്തുന്നത് 1998-ലാണ്. 2007-ല്‍ അവിചാരിതമായി ഒരു പ്രാര്‍ത്ഥനയില്‍ ഒരു സ്‌നേഹിതയെ ടെലിഫോണില്‍ വിളിച്ചുകൊണ്ട് നടത്തിയ പ്രാര്‍ത്ഥനയിലൂടെയാണ് പ്രെയര്‍ ലൈന്‍ എന്ന ആശയത്തിന്റെ തുടക്കം. ഭര്‍ത്താവിൻ്റെയും ബോസ്റ്റണിലെ ഇന്റര്‍നാഷണല്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോസഫ് സൈമണിൻ്റെയും ആത്മാര്‍ത്ഥമായ പ്രോത്സാഹനവും സഹകരണവും ലഭിച്ചതോടെ അമേരിക്ക മുഴുവന്‍ കത്തിപ്പടര്‍ന്ന ഒരു ആത്മീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കുവാന്‍ സൂസന്‍ ജോര്‍ജ്ജിന് സാധിച്ചു.
? പാട്ടും ഡാന്‍സുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന ഒരു പെണ്‍കുട്ടിയില്‍ നിന്ന് പക്വതയുള്ള ഒരു സുവിശേഷകയിലേക്കുള്ള മാറ്റത്തിൻ്റെ തുടക്കം എവിടെ നിന്നാണ്?
ശരിയാണ് ചര്‍ച്ച് ക്വയറില്‍ പാട്ടു പാടിയും കലോല്‍സവങ്ങളില്‍ സമ്മാനങ്ങള്‍ വാങ്ങിയുമൊക്കെ സന്തോഷത്തോടെ ജീവിച്ച ഒരു പെണ്‍കുട്ടിയായിരുന്നു ഞാന്‍. സമ്പന്നമായ മാര്‍ത്തോമ്മ പാരമ്പര്യമുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. ചെറുപ്പം മുതല്‍ ആത്മീയ കാര്യങ്ങളില്‍ താത്പര്യത്തിലും അച്ചടക്കത്തിലുമാണ് വളര്‍ന്നത്. പതിനഞ്ചാം വയസില്‍ ഇവാഞ്ചലിക്കല്‍ യൂണിയന്‍ എന്ന ക്യാമ്പസ് പ്രസ്ഥാനത്തിൻ്റെ മീറ്റിങ്ങില്‍ വച്ചാണ് ഞാന്‍ രക്ഷിക്കപ്പെടുന്നത്. അതോടെ ആത്മീക കാര്യങ്ങളില്‍ എൻ്റെ താത്പര്യം വര്‍ദ്ധിച്ചു. സുവിശേഷം പറയുക, മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക തുടങ്ങിയ പല കാര്യങ്ങളില്‍ ഞാന്‍ വ്യാപൃതയായി. എൻ്റെ വിവാഹ ശേഷമാണ് ഞാന്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ എം.ടെക്.പഠനത്തിന് വേണ്ടി കോയമ്പത്തൂരിലെത്തുന്നത്. ഞാന്‍ കോയമ്പത്തൂരില്‍ പഠനത്തിന് പോകുമ്പോള്‍ എൻ്റെയൊരു സ്‌നേഹിത എന്നോടിപ്രകാരം പറഞ്ഞു കോയമ്പത്തൂരില്‍ ഒരു പെന്തെക്കോസ്ത് സഭ കണ്ടുപിടിച്ച് ആരാധനക്ക് പോകണം.
കോയമ്പത്തൂരിലെത്തി മാര്‍ത്തോമ്മ പള്ളി അന്വേഷിച്ച് ഞാനും തമിഴ്‌നാട്ടുകാരിയായ എൻ്റെ സഹപാഠിയും കൂടെ സ്ട്രീറ്റില്‍ നില്ക്കുമ്പോള്‍ അപരിചിതയായ ഒരു തമിഴ് പെണ്‍കുട്ടി എന്നെ സമീപിച്ച് ”നീയൊരു വിശ്വാസിയാണോ” എന്ന് ചോദിച്ചു. സായിബാബ സ്ട്രീറ്റിലെ സയണ്‍ അസംബ്ലിയില്‍ ആരാധനക്ക് പോകണമെന്ന് നിര്‍ദ്ദേശിച്ചു. അന്ന് മാര്‍ത്തോമ്മ പള്ളിയില്‍ ആരാധനക്ക് പങ്കെടുത്തെങ്കിലും ഒട്ടും സംതൃപ്തി തോന്നിയില്ല. ആ അപരിചിതയായ പെണ്‍കുട്ടി പറഞ്ഞ ചര്‍ച്ച് ഏതാണെന്നോ സായിബാബ സ്ട്രീറ്റ് എവിടെയാണെന്നോ അറിയുകയുമില്ല.
ഹോസ്റ്റലിലെ വെള്ളം വളരെ മോശമാകയാല്‍ ഹോസ്റ്റലില്‍ നിന്ന് രണ്ട് മണിക്കുര്‍ ദൂരെ ഒരു ഹിന്ദു ഭവനത്തില്‍ കുളിയ്ക്കുവാന്‍ പോകേണ്ടി വന്നു. ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ടായിരുന്നു ഇവര്‍. അവിടെ ചെന്നപ്പോള്‍ സ്ട്രീറ്റിലൊരു ബോര്‍ഡ് ‘സായിബാബ കോളനി’ എന്നായിരുന്നു അത്. മടിച്ചു മടിച്ച് ആ വീട്ടുകാരോട് സയണ്‍ അസംബ്ലി എവിെടയാണെന്ന് അറിയാമോ എന്ന് ചോദിച്ചു. രണ്ടു മൂന്ന് കെട്ടിടങ്ങള്‍പ്പുറത്ത് അസംബ്ലീസ് ഓഫ് ഗോഡിൻ്റെ ആരാധനാലയം അവര്‍ ചൂണ്ടിക്കാണിച്ചു.
അടുത്ത ഞായറാഴ്ച അവിടെ ആരാധനക്ക് പോയി. അന്നവിടെ അതിഥി പ്രസംഗകന്‍ കൊല്ലം ബന്‍സിഗറിലെ ഡോക്ടര്‍ മുരളീധരനായിരുന്നു. ആ ആരാധന എനിക്ക് അതിയായ സന്തോഷം നല്‍കി. തുടര്‍ന്ന് പഠനം തീരുന്നതുവരെ രണ്ട് മണിക്കൂര്‍ ബസ് യാത്ര ചെയ്ത് എല്ലാ ഞായറാഴ്ചയും അവിടെ ആരാധിച്ചു. കോയമ്പത്തൂരില്‍ എൻ്റെ ഹോസ്റ്റല്‍ മുറിയില്‍ സ്‌നേഹിതരെ കൂട്ടി നടത്തിയ ചെറിയ പ്രാര്‍ത്ഥന പിന്നീട് ക്യാമ്പസിലെ ധാരാളം കുട്ടികളെ ആകര്‍ഷിക്കുന്ന പ്രെയര്‍ഗ്രൂപ്പായി മാറി. ധാരാളം കുട്ടികള്‍ സുവിശേഷം കേട്ട് യേശുവിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് മനസ്സിലാക്കിയ കോളജ് അധികൃതര്‍ ഒടുവില്‍ പ്രാര്‍ത്ഥന വിലക്കുകയായിരുന്നു.
? സ്‌നാനം?
സ്‌നാനപ്പെടണമെന്ന് പലരും എന്നോട് പറഞ്ഞു. എന്നാല്‍ എൻ്റെ ഭര്‍ത്താവിൻ്റെ അനുവാദമില്ലാതെ സ്‌നാനപ്പെടില്ലെന്ന് ഞാന്‍ തീരുമാനം എടുത്തിരുന്നു. ഇതിനകം എൻ്റെ മൂത്ത സഹോദരിയുടെ കുടുംബം കൊല്ലത്തു തന്നെ പെന്തെക്കോസ്ത് വിശ്വാസം സ്വീകരിച്ചു കഴിഞ്ഞിരുന്നു. അവരുടെകൂടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ ചരല്‍ക്കുന്നില്‍ ഒരു വിദേശ മിഷനറി പ്രസ്ഥാനം നടത്തിയ ക്യാമ്പില്‍ പങ്കെടുത്തു. ആ ക്യാമ്പില്‍ വച്ച് പരിശുദ്ധാത്മാഭിഷേകം ലഭിച്ചു. അതോടെ സ്‌നാനപ്പെടണമെന്ന ആഗ്രഹം കലശലായി. രണ്ടും കല്പിച്ച് ഞാന്‍ ഭര്‍ത്താവിനോട് സ്‌നാനപ്പെടുവാന്‍ അനുവാദം ചോദിച്ചു. അദ്ദേഹം എതിര്‍പ്പൊന്നും പറഞ്ഞില്ല. അങ്ങനെ സ്‌നാനമേല്‍ക്കുവാന്‍ ഇടയായി.
? അമേരിക്കയിലേക്ക്?
ഇതിനകം എനിക്ക് കൊല്ലം എഞ്ചിനിയറിംഗ് കോളജില്‍ അധ്യാപികയായി ജോലി ലഭിച്ചിരുന്നു. എൻ്റെ ഭര്‍ത്താവ് ഡോ.ദാനിയേല്‍ രാജന് അമേരിക്കയിലേക്ക് പോകണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എനിക്കാണെങ്കില്‍ അമേരിക്കയില്‍ പോകുക എന്ന സ്വപ്നവും ഇല്ലായിരുന്നു. എന്നാല്‍ ഭര്‍ത്താവിൻ്റെ താത്പര്യപ്രകാരം ഞാന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ എന്ന നിലയില്‍ H-1വിസയ്ക്ക് അപ്ലൈ ചെയ്തു.
ഏതായാലും ഞാന്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചു വിസ കിട്ടുകയാണെങ്കില്‍ ഞങ്ങള്‍ക്ക് കുടുംബമായി പോകുവാന്‍ സാധിക്കണം. അക്കാലത്ത് അമേരിക്കന്‍ കോണ്‍സുലേറ്റില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്ക് വളരെ സ്ട്രിക്ടറ്റായ ഇന്റര്‍വ്യൂവിന് ശേഷമേ വിസാ അനുവദിക്കാറുള്ളു. പ്രോഗ്രാമര്‍മാര്‍ക്ക് വലിയ വിഷമമുള്ള രണ്ടോ മൂന്നോ പ്രോബ്ലം നല്‍കി അത് ശരിയാക്കിയാലേ വിസ നല്‍കാറുള്ളു. മാത്രവുമല്ല, H-1കാര്‍ ആദ്യം അമേരിക്കയില്‍ വന്ന് ജോലിയില്‍ പ്രവേശിച്ച ശേഷം വേണം കുടുംബത്തിന് വേണ്ടി ഫയല്‍ ചെയ്യേണ്ടത്.
ഏതായാലും ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് എനിക്കും ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും വേണ്ടി വിസാ ആപ്ലിക്കേഷന്‍ നല്‍കി. കോണ്‍സുലേറ്റില്‍ ചെന്നതല്ലാതെ എന്നെ ഇന്റര്‍വ്യൂ ചെയ്യുക പോലും ചെയ്യാതെ ഞങ്ങള്‍ക്ക് നാലുപേര്‍ക്കും വിസ സ്റ്റാമ്പ് ചെയ്ത് കിട്ടി.
അമേരിക്കയിലെത്തിയാല്‍ ഏതെങ്കിലുമൊരു പെന്തെക്കോസ്ത് ആരാധനയില്‍ പോകാന്‍ അനുവദിക്കണമെന്ന കണ്ടീഷനിലാണ് ഞാന്‍ അമേരിക്കന്‍ യാത്രക്ക് തയ്യാറായത്. അങ്ങനെ 1998-ല്‍ ഞങ്ങള്‍ കുടുംബമായി ബോസ്റ്റണിലെത്തി. ബോസ്റ്റണില്‍ എന്റെ ഭര്‍ത്താവിന്റെ സഹോദരിയോടൊപ്പം ഞങ്ങള്‍ താമസിച്ച് ജീവിതമാരംഭിച്ചു. അവര്‍ കടുത്ത ഓര്‍ത്തഡോക്‌സ് ഫാമിലിയാണ്. പെന്തെക്കോസ്ത് ആരാധനക്ക് പോകുന്നതിനെ അവര്‍ വിലക്കി. എന്നെ അന്വേഷിച്ച് വീട്ടിലെത്തിയ ഒരു ദൈവദാസനെ ഞങ്ങളെ കാണാനനുവദിക്കാതെ പറഞ്ഞു വിടുകവരെ ചെയ്തു.
ഏതായാലും ബോസ്റ്റണിലെ ഇന്റര്‍നാഷണല്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുമായി ഞാന്‍ ബന്ധപ്പെട്ടു. പാസ്റ്റര്‍ ജോസഫ് സൈമണ്‍ എന്നെ പ്രാര്‍ത്ഥനയില്‍ വളരെയധികം പ്രോത്സാഹിപ്പിച്ചു. ആത്മാവില്‍ കരഞ്ഞു പ്രാര്‍ത്ഥിക്കുവാനുള്ള പരിശീലനം എനിക്ക് പാസ്റ്ററില്‍ നിന്നാണ് ലഭിച്ചത്. ഈ സഭയുമായുള്ള സഹകരണമാണ് എൻ്റെ ആത്മീയ ജീവിതത്തെ സമ്പുഷ്ടമാക്കിയത്.
? പ്രെയര്‍ലൈന്‍ തുടങ്ങുന്നതിനെക്കുറിച്ച്?
ഒരിക്കല്‍ ഓര്‍ത്തഡോക്‌സുകാരിയായ ഒരു സ്‌നേഹിത എൻ്റെ വീട്ടില്‍ വന്നു. ആ സഹോദരിയുമായി ഞാന്‍ കുറച്ചു നേരമിരുന്ന് പ്രാര്‍ത്ഥിച്ചു. ആ സമയത്ത് ഞങ്ങളുടെ സഭയിലെ ഒരു മോളി ആന്റി മെയിന്‍ എന്ന സ്ഥലത്തുണ്ട്. ആ ആന്റിയെ ഞാന്‍ ഫോണില്‍ വിളിച്ചു. സ്പീക്കര്‍ ഫോണ്‍ ഓണ്‍ ചെയ്ത് ഞങ്ങളൊരുമിച്ച് ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചു. ഈ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ മോളിയാന്റി പറഞ്ഞു ”എനിക്ക് ഒരു യോഗത്തില്‍ പങ്കെടുത്തതു പോലെ തോന്നി.” ഇതായിരുന്നു ഫോണ്‍ കൂട്ടായ്മയുടെ തുടക്കം.
അന്നു രാത്രി തന്നെ മറ്റൊരു അനുഭവം ഉണ്ടായി. സാന്‍അന്റോണിയായില്‍ നിന്ന് സയന്റിസ്റ്റായ ഒരു സഹോദരി എന്നെ ഫോണില്‍ വിളിച്ചു. അവര്‍ രണ്ട് കിഡ്‌നിയും തകരാറിലായ സ്ത്രീയാണ്. ആരോ ഫോണ്‍ നമ്പര്‍ കൊടുത്തതനുസരിച്ച് പ്രാര്‍ത്ഥനക്ക് വേണ്ടിയാണ് അവര്‍ വിളിച്ചത്. ഞാന്‍ ഫോണിലൂടെ അവരോട് വചനം പറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. അന്ന് അവര്‍ രക്ഷിക്കപ്പെട്ടു. പിറ്റേന്ന് അവര്‍ തൻ്റെ സ്‌നേഹിതര്‍ക്കെല്ലാം ഈ സംഭവം വിവരിച്ച് ഒരു മെയില്‍ ചെയ്തു. അതോടെ പലരും എന്നെ ഫോണില്‍ വിളിച്ച് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി.
ഒരേ സമയം പലരൊന്നിച്ച് കോണ്‍ഫ്രന്‍സ് കോളില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ തുടങ്ങി. അതോടെ ഇതൊരു ദൈവിക നിയോഗമായി എനിക്ക് ബോധ്യമായി. ഞാന്‍ ഇന്റര്‍നെറ്റില്‍ പരതി. ഒടുവില്‍ നോ കോസ്റ്റ് കോണ്‍ഫ്രന്‍സ് കോള്‍ എന്ന സംവിധാനം കണ്ടെത്തി. അങ്ങനെ 2007 മെയ് മാസത്തില്‍ ആദ്യ ഞായറാഴ്ച ഞങ്ങള്‍ ടെലിഫോണില്‍ ഒരു പ്രാര്‍ത്ഥനക്ക് തുടക്കം കുറിച്ചു. ഞായറാഴ്ചയും ബുധനാഴ്ചയും രാത്രി 6 മുതല്‍ 10 വരെയുള്ള സമയമായിരുന്നു പ്രാര്‍ത്ഥനക്ക് നിശ്ചയിച്ചത്. പറഞ്ഞുകേട്ടും കയറിയവര്‍ പരിചയപ്പെടുത്തിയും വിളിച്ചു പറഞ്ഞുമൊക്കെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ലൈനില്‍ പ്രവേശിച്ചുതുടങ്ങി.
? മുഴുവന്‍ സമയവും പ്രാര്‍ത്ഥന മാത്രമായിരുന്നോ?
അല്ല, ഞാന്‍ ദൈവവചനത്തില്‍ നിന്ന് സംസാരിക്കും. സത്യത്തില്‍ എനിക്ക് അത്ര ആഴമായ ദൈവവചന പഠനമൊന്നുമില്ല. സഭയില്‍ പാസ്റ്റര്‍ നന്നായി വചനം പഠിപ്പിക്കും. ആ വചനം സ്‌പോഞ്ച് വെള്ളം ഒപ്പിയെടുക്കുന്നതുപോലെ ഞാന്‍ ഹൃദയത്തില്‍ സ്വീകരിക്കും. അതാണ് ഞാന്‍ ഫോണില്‍ പറയുന്നത്. ദിനംപ്രതി ആളുകള്‍ കൂടിക്കൊണ്ടിരുന്നു.
എൻ്റെ പാസ്റ്റര്‍ ഞാനറിയാതെ ലൈനില്‍ കയറി എൻ്റെ പ്രാര്‍ത്ഥനയും വചനശുശ്രൂഷയുമൊക്കെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ അപ്പൊസ്തല പ്രവര്‍ത്തി 5:38-ലെ ഗമാലിയേലിൻ്റെ വാചകങ്ങള്‍ ഉദ്ധരിച്ച് സംസാരിച്ചു. ”ഇത് ദൈവികമാണെങ്കില്‍ നിലനില്‍ക്കും…” എന്ന വാക്യം.
അന്ന് പാസ്റ്റര്‍ എന്നെ വിളിച്ചു പറഞ്ഞു ആ വാക്യം ദൈവിക ആലോചനയായി ഏറ്റെടുക്കുക. ദൈവാത്മാവ് തന്നതാണ്. അതോടെ എനിക്ക് ധൈര്യമായി. വളരെ വേഗം സമയം വര്‍ദ്ധിപ്പിക്കേണ്ടി വന്നു. ആദ്യം 10 മണി എന്നത് 12 ആക്കി. പിന്നീട് രണ്ടു ദിവസമെന്നത് എല്ലാ ദിവസവുമാക്കി. ഇന്ന് 24 മണിക്കൂര്‍ പ്രെയര്‍ ലൈന്‍ മലയാളത്തിലും ഭാഗികമായി ഇംഗ്ലീഷ്, സ്പാനിഷ്, തമിഴ്, തെലുങ്ക് ഭാഷകളിലും ലൈനുണ്ട്.
? ഒറ്റക്ക് എങ്ങനെ ഇത് നടത്താന്‍ സാധിച്ചു?
ആദ്യഘട്ടങ്ങള്‍ മുതല്‍ ദൈവം പലരെയും ഇതുമായി കണക്ട് ചെയ്തു. ദൈവദാസന്മാരും സഹോദരിമാരുമായി മുപ്പതിലേറെ ലീഡേഴ്‌സ് ഇതിനുവേണ്ടി സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്നു. എൻ്റെ ഭര്‍ത്താവ്, സഭാ ശുശ്രൂഷകന്‍, എന്നിവര്‍ എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തു. ദൈവവചന ശുശ്രൂഷക്കും സാക്ഷ്യങ്ങള്‍ പറയാനും ദൈവം എല്ലാ സമയത്തും ആളുകളെ ലഭ്യമാക്കുന്നു. ദൈവീക പദ്ധതിയാണെന്ന് എനിക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ട്. അതിനാല്‍ തന്നെ ദൈവം പ്രാപ്തന്മാരെ സമയാ സമയങ്ങളില്‍ ഇതുമായി കണക്ട് ചെയ്തു കൊണ്ടിരിക്കുന്നു.
? എങ്ങനെയാണ് സാമ്പത്തിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്നത്?
യാതൊരു വിധ പിരിവോ സാമ്പത്തിക അഭ്യര്‍ത്ഥനയോ ഈ പ്രെയര്‍ ലൈനിലില്ല. ഇത് വിശ്വാസത്താലുള്ള വേലയാണ്. ദൈവം യഥാസമയം ചില വ്യക്തികളെ ഇതിനെ സഹായിക്കുവാനൊക്കെ എഴുന്നേല്‍പ്പിക്കുന്നു.
? തിരക്കുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറുടെ ജോലിയോടൊപ്പം ഈ ശുശ്രൂഷയും. എങ്ങനെ ടൈം മാനേജ് ചെയ്യുന്നു?
ശരിക്കും എനിക്ക് തന്നെ അത്ഭുതമാണ്. വലിയ ഉത്തരവാദിത്വമുള്ള ജോലിയാണ് എന്റേത്. ധാരാളം യാത്രകള്‍ ചെയ്യേണ്ടതുണ്ട്. കോണ്‍ഫ്രന്‍സുകളില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിനൊന്നും ഒരു മുടക്കവും വരാറില്ല. പ്രയര്‍ ലൈനിൻ്റെ ചുമതലകളും ഇതിനിടയില്‍ മാനേജ് ചെയ്യുന്നു.
കൂടാതെ ഞാനൊരു ഭാര്യയും അമ്മയുമാണ്. വീട്ടിലെ ഭക്ഷണം പാകം ചെയ്യല്‍ മുതലുള്ള ഗാര്‍ഹിക കാര്യങ്ങളും ഇതിനിടയില്‍ നിര്‍വ്വഹിക്കും. എൻ്റെ വീട്ടില്‍ മിക്കപ്പോഴും പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്താറുണ്ട്. യോഗത്തിന് വരുന്നവര്‍ക്കുള്ള ഭക്ഷണം പോലും ഞാന്‍ തന്നെ ഉണ്ടാക്കാറാണ് പതിവ്.
പ്രെയര്‍ലൈനില്‍ കയറി സഹോദരിമാര്‍ വീട്ടുജോലികള്‍ ഉഴപ്പുന്നു എന്നൊക്കെ പരാതി പറയാറുണ്ട്. സത്യത്തില്‍ അത്തരം പരാതി ഏറ്റവുമധികം ഉണ്ടാകേണ്ടത് എന്നെക്കുറിച്ചാണ്. എന്നാല്‍ ഒരിക്കല്‍പ്പോലും എന്റെ ഉത്തരവാദിത്വങ്ങള്‍ ഞാന്‍ മുടക്കാറില്ല. ദൈവം കൃപ നല്‍കുന്നു.
24 മണിക്കൂറും എന്റെ ഫോണ്‍ ഓണാണ്. ഒരു പക്ഷേ അര്‍ദ്ധരാത്രിയിലായിരിക്കാം ചിലര്‍ വിളിക്കുന്നത്. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഒരാള്‍ ആത്മഹത്യക്ക് മുമ്പ് ഇന്റര്‍നെറ്റില്‍ നിന്ന് എൻ്റെ നമ്പര്‍ കിട്ടി എന്നെ വിളിച്ചതും അയാള്‍ രക്ഷിക്കപ്പെട്ടതും പോലുള്ള അനുഭവങ്ങള്‍ എനിക്കുണ്ട്. അതിനാല്‍ എന്റെ ഫോണ്‍ നമ്പര്‍ ഒരു മടിയുംകൂടാതെ പരസ്യപ്പെടുത്തിയിട്ടുമുണ്ട്.
? സൂസന്‍ പ്രെയര്‍ ലൈന്‍ ആരംഭിച്ച ശേഷം ധാരാളം പേര്‍ ഇതുകണ്ട് സ്വന്തം ലൈന്‍ സൃഷ്ടിച്ചിട്ടുണ്ടല്ലോ?
എല്ലാവരും തങ്ങളാല്‍ ആവുംവിധം ചെയ്യട്ടെ. എനിക്ക് സന്തോഷമേയുള്ളു. ഇതില്‍ കോമ്പറ്റീഷനൊന്നുമില്ല. ദൈവം എന്നെ ഭരമേല്പിച്ചത് വിശ്വസ്തതയോടെ ഞാന്‍ ചെയ്യുന്നു. മത്സരമനോഭാവത്തോടെയല്ലാതെ ദൈവാലോചനപ്രകാരം ആര് പ്രെയര്‍ ലൈന്‍ തുടങ്ങിയാലും ദൈവനാമം മഹത്വപ്പെടും എന്നാണ് എൻ്റെ ചിന്ത. ഞാന്‍ ഇതില്‍ നിന്ന് ഭൗതിക നേട്ടങ്ങളൊന്നും ഉണ്ടാക്കുന്നില്ല. ദൈവം എന്നെ ഏല്പിച്ചത് നിര്‍വ്വഹിക്കുന്നു. അവരവര്‍ക്ക് ലഭിക്കുന്ന കൃപക്കും നിയോഗത്തിനുമനുസരിച്ച് എല്ലാവരും ദൈവരാജ്യത്തിനായി അധ്വാനിക്കട്ടെ.
പല പ്രെയര്‍ലൈനുകളും ഞങ്ങള്‍ നടത്തുന്ന മാതൃകയും രീതികളും അഡോപ്റ്റ് ചെയ്യുന്നത് ശ്രദ്ധിയില്‍ പെട്ടിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നല്ല മാതൃകയാകുവാന്‍ സാധിക്കുന്നതും ഒരു അനുഗ്രഹമായാണ് ഞാന്‍ കരുതുന്നത്.
? ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി ആരാണ്?
എൻ്റെ പിതാവ് മുതല്‍ നിരവധി പേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ എന്നെ കരഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ച എൻ്റെ പാസ്റ്ററാണ് എന്നെ ഏറ്റവുമധികം സ്വാധീനിച്ചത്. വചനത്തിന്റെ ആഴങ്ങളിലേക്ക് എന്നെ നയിച്ചു. ശുശ്രൂഷക്ക് കൈത്താങ്ങല്‍ നല്‍കി. ഇന്നും വീല്‍ചെയറിലിരുന്നുകൊണ്ട് സഭയെ പരിപാലിക്കുന്ന അനുഗ്രഹീതനായ ആ ദൈവദാസനാണ് എന്റെ ജീവിതത്തെ ഏറ്റവുമധികം പൊസിറ്റിവായി സ്വാധീനിച്ചത്.
ഡോ.ദാനിയേല്‍ രാജന്‍-സൂസന്‍ ദമ്പതികള്‍ക്ക് രണ്ട് മക്കള്‍, മകന്‍ നവീന്‍ ബിസിനസ് മാനേജ്‌മെന്റ് പഠന ശേഷം ജോലി ചെയ്യുന്നു. മകള്‍ റൂത്ത് കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി.
ഗായിക കൂടിയായ സൂസന്‍ മനോഹരമായ ചില ഗാനങ്ങളുടെ രചയിതാവുമാണ്. യോഗ്യതയില്ലാത്ത സ്ഥാനത്ത്, ആലോചനയില്‍ നീയെന്നും, എന്നെ കഴുകി ശുദ്ധീകരിച്ച്, എന്നിവയാണ് പ്രമുഖ ഗാനങ്ങള്‍. സംഗീത രചനാ വൈഭവം പാരമ്പര്യമായി പകര്‍ന്നു ലഭിച്ച ദൈവകൃപയായാണ് സൂസന്‍ കരുതുന്നത്. മാര്‍ത്തോമ്മ സഭയിലെ വൈദികനും പ്രശസ്ത ഗാനരചയിതാവുമായിരുന്ന റവ.ടി.കോശിയുടെ (ആത്മോപകാരി അച്ചന്‍) കൊച്ചുമകളാണ് സൂസൻ്റെ മാതാവ്. എന്നുള്ളിലെന്നും വസിച്ചിടുവാന്‍,ആരിവര്‍ ആരിവര്‍.., തുടങ്ങിയ അതിപ്രശസ്തമായ നിരവധി ഗാനങ്ങളുടെ രചയിതാവാണ് ടി.കോശി അച്ചന്‍.
വീട്ടുജോലിക്കു ആളെ ആവശ്യമുണ്ട്
തിരുവല്ലയിൽ ഒരു ക്രിസ്തീയ കുടുംബത്തിലേക്ക് വീട്ടുജോലികൾ ചെയ്യുവാൻ വിശ്വാസിയായ സ്ത്രീയെ ആവശ്യമുണ്ട് PH: 9446116152
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155
2370/Feb – 20/ 3/Pentecostal parents of 36-year-old 5’8 male, programmer(divorced) settled in the USA, inviting proposals from spiritual and professionally qualified Pentecostal girls(no ornaments) may contact
2369/Feb – 20/ 3/Syrian Christian Pentecostal parents invites proposal for their daughter (dt. Of birth 30/03/1993)164cm wheatish colour, working as a Doctor in Dubai Health Authority, UAE. Suitable Godfearing boys from MBBS Doctors or any equivalent qualification with good family backgrounds and strong Pentecostal beliefs .
PH: 00971 55 3294479
2368/Feb – 20/ 3/Born again Parents inviting prposals for their daughter who is born and brought-up in Delhi DOB- 10-08-1994, Height- 157 cm , BA English(H), MA English (final year), Diploma in office Management and Certificate in Stenography, Had worked as a PA in a reputed school in Delhi. Currently preparing for better career opportunities. Seeking proposals from God fearing and Spirit filled Pentecostal family. Contact:
PH: 8800339147,8920627618
2367/Feb – 17/ 1/ഭർത്താവ് മരിച്ചു പോയ പെന്തെക്കോസ്ത് യുവതി. 42,55, ഇരു നിറം, PDC, BTh, ബാധ്യതകൾ ഇല്ല, അന്നയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു സുവിശേഷ വേലയിൽ ഉള്ളവർക്ക് മുൻഗണന
2366/Feb – 17/ 3/ കാനഡയിൽ വർക്ക് പെർമിറ്റിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28, 172 cm, Mechanical engineer (BTech) Canada PR Processing നടന്നുകൊണ്ടിരിക്കുന്നു . ഇന്ത്യയിലോ കാനഡയിലോ ജോലിയുള്ള വിദ്യാഭ്യാസ യോഗ്യതകളുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
2365/Feb – 17/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസത് യുവാവ്, 40, 5.5, കോട്ടയത്ത് ഡ്രൈവറായി ജോലി ചെയ്യുന്നു. ജോലിയോടൊപ്പം സുവിശേഷ വേലയിൽ തൽപ്പരരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.
PH:9995079424
2364/Feb – 16/ 3/സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (AG), (39, 172 സെ. മി ), സൗദിയിൽ നിന്ന് അവധിക്കു നാട്ടിൽ വന്നിട്ടുണ്ട്. (Super visor) ആയി ജോലി ചെയ്യുന്നു Divorced ആണ് യാതൊരു ബാധ്യതകളും ഇല്ല. ആത്മീകരായ യുവതികളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു
Call or whatsap 7560914915, 8848386466.
2363/Feb – 15/ 3/യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 38 വയസ്, ആദ്യവിവാഹം നടന്ന് മൂന്ന് ആഴ്ചക്കകം ബന്ധം വേർപെടുത്തേണ്ടി വന്നു. ബാധ്യതകൾ ഇല്ല. മാർച്ച് മാസത്തിൽ നാട്ടിൽ എത്തുന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യു.കെ.യിൽ ഉള്ളവർക്ക് മുൻഗണന
PH: 86068 78279
2362/Feb – 14/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30, (DOB :08-01-1992) 172 cm, ECE, ഗൾഫിൽ ഇലട്രോണിക് ജോലി, മാർച്ച് മാസത്തിൽ നാട്ടിൽ വരുന്നു. താൽപ്പര്യമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. മെഡിക്കൽ ഫീൽഡിൽ ഉള്ളവർക്ക് മുൻഗണന
2360/Feb – 11/ 1/ ഗൾഫിൽ മസ്കറ്റിൽ Driver cum supervisor ആയി ജോലി ചെയ്യുന്ന പെന്തക്കൊസ്തു യുവാവ് (SC) 28,5’2 , +2 , Auto Eletrition, ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചന ക്ഷണിക്കുന്നു (ആഭരണം ഉപയോഗിക്കാം)
2357/Feb – 10/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് മാതാപിതാക്കളുടെ മകൾ, DOB.14-06-1994, (ഉയരം 5″4) Bsc ബിരുദ പഠനാനന്തരം, Medical Coding പഠനം പൂർത്തിയാക്കി, MBA(pursuing). ഇപ്പോൾ ബാംഗ്ലൂരിൽ Medical coder ആയി ജോലി ചെയ്തു വരുന്നു. അനുയോജ്യരായ വിദ്യാസമ്പന്നരും ആത്മീയരുമായ പെന്തക്കോസ്ത് ആൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile no. 9895235535.
2356/Feb – 9/ 3/ നായർ സമുദായത്തിൽ നിന്ന് കുടുംബമായി വിശ്വാസത്തിലേക്ക് വന്ന യുവാവ് 30, 169 cm, B.Com, BTh, ഇപ്പോൾ പൂർണ സമയ സുവിശേഷ വേലയിൽ ആയിരിക്കുന്നു. അനുയോജ്യമായ സുവിശേഷ വേലക്ക് സമർപ്പണമുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
2354/Feb – 5/ 3/ദുബായിയിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 34, 162 cm , B.Com, MBA, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള വിദ്യാഭ്യാസ യോഗ്യതകളുള്ള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.
2353/Feb – 5/ 3/Syrian Christian Pentecostal Missionary parents seeks proposals for their daughter born in 1996/170cm B. Tech Comp Science working in leading IT MNC in Kerala.
2352/Feb – 4/ 3/ Syrian Christian Pentecostal parents inviting proposal for their daughter (37; 22/09/1984; 157 cm) MBBS, MD, Neonatologist working as a Doctor in a private hospital in Trivandrum, Kerala. seeking proposal from well settled professionally qualified Pentecostal boys, Preferably Doctors, Engineers or other Masters qualified.
2351/Feb – 3/ 3/ Syrian christian pentacostal parents settled in Telangana,doing ministry since 37 years invites proposal for their born again and spirit filled daughter(D.O.B-1-10-1997)who completed her graduation then dedicated her life for Lord’s work,did her DTS in YWAM Chennai and supernatural ministry in YWAM Lonavala(Maharashtra).At present she is taking care of the youth ministry of our church.Seeking alliance from graduate and ministry oriented boys who are working or settled outside Kerala.Those who are interested please contact:-+91-9885659272
2346/Jan. 28/ 3/ Syrian christian Pentecostal girl 27,158 cm, fair, MA, B.ed, born and bought up at Delhi (upper middle class family)seeking alliance from suitable boys with good spiritual values.
2344/Jan. 28/ 3/ Syrian Christian Pentecost parents invites proposal for their Born again daughter BSc Nurse, 31yrs/ 5’2’’, divorced, currently in New York-USA, ,pursuing RN from professionally qualified spiritual boys. Those who are interested please contact +918547412527.
2343/Jan. 28/ 3/ റോമൻ കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന ഒമാനിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 30, 6, BTech. (Mechanical) അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ബി.എസ്.സി. നഴ്സുമാരുടെ ആലോചനകൾക്ക് മുൻഗണന.
2339/Jan. 21/ 3/ പെന്തക്കോസ്ത് യുവാവ് , വയസ്സ് 35, ഉയരം 158cm, വിദ്യാഭ്യാസം MA English, സർക്കാർ ഉദ്യോഗസ്ഥൻ (KSFE ) . ഡിഗ്രി വിദ്യാഭ്യാസം ഉള്ളവരോ, പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞവരോ ആയ പെന്തക്കോസ്ത് യുവതികളുടെ (ആഭരണം ഉപയോഗിക്കാത്ത യുവതി) മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Add a Comment
Recent Posts
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
Archives
- February 2025
- January 2025
- December 2024
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2025. Powered by: Hub7 Technologies
Leave a Reply