കൊറോണ ബാധിച്ച് മരിച്ച വിശ്വാസികള്‍ക്ക് ഉചിതമായ ശവമടക്ക് നല്‍കാന്‍ സഭയ്ക്ക് ബാധ്യതയില്ലേ? കോട്ടയത്ത് മരിച്ച വൃദ്ധന്റെ മൃതദേഹത്തിന്റെ ദഹിപ്പിക്കലിനു മുന്‍പ് ഒരു പ്രാര്‍ത്ഥനപോലും നടത്തുവാന്‍ ആര്‍ക്കും അനുവാദം ലഭിച്ചില്ല.

ലയാളി പെന്തെക്കോസ്ത് തിയോളജിയന്മാരില്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരാളോട് കഴിഞ്ഞ ദിവസം ദീര്‍ഘനേരം സംസാരിച്ചു. കഴിഞ്ഞ ആഴ്ചയില്‍ നിര്യാതനായ ലോകപ്രശസ്ത തിയോളജിയനും ഗ്രന്ഥകാരനുമൊക്കെയായ ജെ.ഐ. പാക്കറെ കുറിച്ച് ഒരു കുറിപ്പ് ഹാലേലുയ്യായില്‍ എഴുതുന്നതിനെക്കുറിച്ച് പറയാനാണ് ഞാനദ്ദേഹത്തെ വിളിച്ചത്. നോയിംഗ് ഗോഡ് എന്ന അതിപ്രശസ്തമായ ഗ്രന്ഥത്തിന്റെ രചയിതാവാണ് ആഗ്ലിക്കന്‍ കാല്‍വിനിസ്റ്റായ പാക്കര്‍. 93-ാം വയസിലാണദ്ദേഹം നിര്യാതനായത്.
അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കെ എന്റെ സ്‌നേഹിതനും പ്രിയപ്പെട്ട തിയോളജിയനുമായ സാര്‍ തന്റെ മരണാനന്തര കര്‍മ്മങ്ങള്‍ എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് താന്‍ മരിച്ചാല്‍ അന്നുതന്നെ തന്നെ ദഹിപ്പിക്കണമെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ടെന്നാണ്.
പൊതുവെ മൃതശരീരം ദഹിപ്പിക്കുന്നതിനെ ക്രൈസ്തവ സഭകള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതാണ്. ആറടിമണ്ണില്‍ അന്ത്യവിശ്രമം (മണ്ണിലല്ല വിശ്രമമെന്നറിയാമെങ്കിലും) എന്ന പൊതുബോധത്തിന്റെയും കര്‍ത്താവിന്റെ വരവില്‍ കല്ലറകള്‍ തുറന്ന് ഉയര്‍ക്കുമെന്ന വിശ്വാസത്തിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ പാരമ്പര്യമായി തന്നെ നമുക്ക് കല്ലറയില്‍ അടക്കപ്പെടണമെന്നായിരുന്നു നിര്‍ബന്ധം. സാഹചര്യങ്ങള്‍ മാറി, സെമിത്തേരിയില്‍ ഇടം കുറവായി വന്നപ്പോള്‍ നമ്മള്‍ സെല്ലുകള്‍ പണിതു. പൊതുവെ നമ്മള്‍ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു.
മൃതദേഹം ദഹിപ്പിക്കുന്നത് വേദപുസ്തകത്തിന്റെയും ക്രിസ്തീയ പാരമ്പര്യത്തിന്റെയുമൊക്കെ കാഴ്ചപ്പാടില്‍ അംഗീകാര യോഗ്യമാണോ എന്ന ചോദ്യത്തിന് പ്രസക്തിയൊന്നുമില്ല. നമ്മുടെ ശരീരത്തില്‍ നിന്ന് ജീവന്‍ വിട്ടുമാറിയാല്‍ പിന്നെ മൃതദേഹം എങ്ങനെ സംസ്‌കരിച്ചാലും അത് ആത്മാവിനെ ബാധിക്കുന്ന വിഷയമേ അല്ല. എന്നാലും നാം എത്ര ആദരവോടെയാണ് ഇക്കാലം വരെ നമ്മുടെ പ്രിയപ്പെട്ടവരെ അടക്കിയിരുന്നത്.
കൊറോണയുടെ ഈക്കാലത്ത് രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി മറവുചെയ്യുന്നതും, കുഴിയിലേക്ക് വലിച്ചെറിയുന്നതുമെല്ലാം നമ്മള്‍ മാധ്യമങ്ങളിലൂടെ കണ്ടു. ഇതിനിടെയാണ് കോട്ടയത്ത് മരണമടഞ്ഞ എ.ജി. വിശ്വാസിയുടെ മൃതദേഹം ദഹിപ്പിക്കേണ്ടി വന്നത്. മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ വിവരദോഷികളായ ചിലര്‍ നടത്തിയ പ്രകടനങ്ങള്‍ക്ക് പുറകില്‍ വ്യക്തമായ വര്‍ഗീയ അജണ്ട ഉണ്ടെന്ന് വ്യക്തമാണ്. അതല്ല നമ്മുടെ ചര്‍ച്ചാവിഷയം എന്നതിനാല്‍ അതു വിടുന്നു.
കൊറോണ ബാധിച്ച് മരിച്ച വിശ്വാസികള്‍ക്ക് ഉചിതമായ ശവമടക്ക് നല്‍കാന്‍ സഭയ്ക്ക് ബാധ്യതയില്ലേ? കോട്ടയത്ത് മരിച്ച വൃദ്ധന്റെ മൃതദേഹത്തിന്റെ ദഹിപ്പിക്കലിനു മുന്‍പ് ഒരു പ്രാര്‍ത്ഥനപോലും നടത്തുവാന്‍ ആര്‍ക്കും അനുവാദം ലഭിച്ചില്ല. (ആരും അത് ആവശ്യപ്പെട്ടുമില്ലെന്നതാണ് വാസ്തവം) പിറ്റേ ദിവസം ആലപ്പുഴയിലെ കത്തോലിക്കാ പള്ളികളില്‍ അച്ചന്മാരുടെ സാന്നിധ്യത്തില്‍ കോവിഡ് ബോധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കാഴ്ച കണ്ടു. അതല്ലേ നാം മാതൃകയാക്കേണ്ടത്. പെന്തെക്കോസ്ത് സഭാ നേതൃത്വം ഈക്കാര്യത്തില്‍ അടിയന്തിര തീരുമാനം എടുക്കേണ്ടിയിരിക്കുന്നു. സി.എസ്.ഐ സഭ അവരുടെ വിശ്വാസികള്‍ ഏത് രോഗം വന്ന് മരിച്ചാലും സെമിത്തേരിയില്‍ അടക്കുമെന്ന പ്രസ്താവന പുറത്തിറക്കിയതും ഓര്‍ക്കുക.
അടുത്തത് കുറെക്കൂടെ വിവേക പൂര്‍വ്വം എടുക്കേണ്ടുന്ന തീരുമാനമാണ്. നമ്മുടെ സഭകളുടെ സെമിത്തേരികളുമായി ബന്ധപ്പെട്ട് എത്രയോ കേസുകള്‍, പ്രശ്‌നങ്ങള്‍ ഒക്കെ നിലനില്‍ക്കുന്നു. ഒറ്റയടിക്ക് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം വരുത്താവുന്ന ധീരമായ ഒരു തീരുമാനമാണ് മൃതദേഹം ദഹിപ്പിക്കുക എന്നത്. ഗവര്‍മെന്റ് വൈദ്യുതി ശ്മശാനങ്ങള്‍ ഒരുക്കുകയും നമുക്ക് അവിടെ മൃതദേഹം അന്തിമ ശുശ്രൂഷകള്‍ക്ക് ശേഷം അഗ്നിക്കേല്‍പ്പിക്കുകയും ചെയ്യാം.
ഓരോരുത്തര്‍ക്കും കല്ലറ എന്നതില്‍ നിന്ന് നമ്മുടെ സംസ്‌കാരം സെല്ലിലേക്ക് മാറ്റിയതുപോലെ ഈ കൊറോണാ കാലത്തിന്റെ നിര്‍ബന്ധിത സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുക എന്ന തീരുമാനം സഭകള്‍ക്ക് കൈക്കൊള്ളാന്‍ സാധിക്കുമോ? കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് ഒന്നോ രണ്ടോ സെന്റിലുള്ള സെമിത്തേരികളുടെ കാലം എത്രകാലം തുടരാനാവുമെന്നറിയില്ല. ഏതായാലും കോവിഡ് കാലം നമ്മെ സമൂലമായി മാറ്റി മറിക്കുകയാണ്. ഇനി ശവമടക്കില്‍ മാത്രം ബലം പിടിക്കേണ്ടുന്ന കാര്യമുണ്ടെന്ന് തോന്നുന്നില്ല.
ഹാലേലൂയ്യാ പത്രം പ്രതിദിന വാർത്തകളും വിശേഷങ്ങളുമായി നിങ്ങളുടെ ഫോണിലേക്ക്. വാർത്തകൾ അപ്പപ്പോൾ അറിയുവാനും മികവുറ്റ ആർട്ടിക്കിളുകൾ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹാലേലൂയ്യാ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മാവേലിക്കര കരിപ്പുഴ പരിമണം കൊട്ടാരത്തിൽ...

മാവേലിക്കര/ കാലിഫോർണിയ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ
feature-top

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്സ്...

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്സ് സെമിനാർ ജൂലൈ 15 മുതൽ 17
feature-top

പാസ്റ്റർ ഏ.ജി. ചാക്കോയുടെ ഭാര്യ അന്നമ്മ...

പെരിങ്ങര: പ്രവാചക ശുശ്രൂഷ ചെയ്യുന്ന ആര്യാട്ട് പാസ്റ്റർ ഏ.ജി. ചാക്കോയുടെ
feature-top

ഐപിസി അയർലൻഡ് & ഇയു റീജിയന്റെ പിവൈപിഎ...

ഡബ്ലിൻ : ഐപിസി അയർലൻഡ് & ഇയു റീജിയന്റെ പിവൈപിഎ ടാലന്റ് ടെസ്റ്റ് ജൂലൈ 12 ന്
feature-top

കുളത്തൂപ്പുഴ പുലിമുകത്ത് വീട്ടിൽ രാജൻ...

പുനലൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുളത്തൂപ്പുഴ മാർത്താണ്ടംകര സഭാംഗം
feature-top

പ്രതിദിന ധ്യാനം| പ്രാണനേകിയ രക്ഷകൻ|...

പ്രാണനേകിയ രക്ഷകൻ “അവിടുന്ന് നമുക്കുവേണ്ടി തന്റെ പ്രാണനെ
feature-top

സീയോൻ ശതാബ്ദിക്ക് അനുഗൃഹീത...

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സ്ഥാപിതമായതിന് സാക്ഷ്യം വഹിച്ച ചുരുക്കം
feature-top

രക്തദാന ക്യാമ്പ്: ചർച്ച് ഓഫ് ഗോഡ്...

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കർണാടക സ്റ്റേറ്റ് കൊറമംഗല
feature-top

ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ – ഇന്ത്യൻ...

മെൽബൺ: ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ – ഇന്ത്യൻ ചാപ്റ്ററിന്റെ ആറാമത്തെ നാഷണൽ