മരണതാഴ്വരയിൽനിന്നും മടങ്ങിവന്ന പാസ്റ്റർ ബെഞ്ചമിൻ തോമസ്
സിബി നിലമ്പൂർ
കൊച്ചി: തൊട്ടടുത്ത കിടക്കകളിലെ പുതപ്പുകളിലേയ്ക്ക് മരണം നൂണ്ടു കയറുന്നു… മൃതദേഹങ്ങള്‍ ഗാര്‍ബേജു ബാഗുകളിലേയ്ക്ക് മാറ്റി പുറം തള്ളുന്നതിന് ഒരുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍. ഭയത്തിന്റെയും ആശങ്കയുടെയുംകാഴ്ചകളെ അതിന്റെ പാട്ടിനു വിട്ട് രണ്ടര മാസം നീണ്ട ഉറക്കം.. 54 ദിവസം വെന്റിലേറ്ററില്‍ കിടന്നു.. അതില്‍ ആറാഴ്ചയും കോമയില്‍. കോവിഡ് 19 ബാധിച്ച് ആകെ 102 ദിവസത്തെ ആശുപത്രി വാസം. തിരിച്ചു വരവ് സാധ്യമല്ലെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ് ന്യൂയോര്‍ക്കിലെ ക്യൂന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സഭാ പാസ്റ്റര്ബഞ്ചമിന് തോമസ്. കുമ്പനാട് സ്വദേശിയായ പാസറ്റര്‍ ബഞ്ചമിന് തോമസ് ന്യൂയോര്‍ക്കില്‍ പല ആശുപത്രികളിലായി ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ ഇപ്പോള്‍ വീട്ടില്‍ ആരോഗ്യം വീണ്ടെടുക്കുകയാണ്.
സഭയില്‍ നടന്ന21 ദിവസം നീണ്ട ഉപവാസ പ്രാര്‍ഥനയുടെ അവസാനത്തെ ആഴ്ചയിലാണ് ശരീര വേദനയും പനിയും അനുഭവപ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗികള്‍ നിറഞ്ഞ് കിടക്കകള്‍ ഇല്ലാത്തതിനാല്‍ ആന്റിബയോട്ടിക്സ് നല്കി ഡോക്ടര്‍ വീട്ടിലേയ്ക്കയച്ചു. എന്തെങ്കിലും ഗുരുതരാവസ്ഥയുണ്ടെങ്കില്‍ വന്നാല്‍ മതിയെന്നു പറഞ്ഞാണ് യാത്രയാക്കിയത്. പനി കൂടുന്നതല്ലാതെ കുറയുന്നതിന്റെ യാതൊരു ലക്ഷണവുമില്ല.
ഇതിനിടെ ശ്വാസതടസം നേരിട്ടതോടെയാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തുന്നത്. ആശുപത്രിയിലെത്തി അഞ്ചു മിനിറ്റിനുള്ളില്‍ തളര്‍ന്നു വീണു.. ഉടനെ തന്നെ വെന്റിലേറ്ററിലേയ്ക്കു മാറ്റുകയായിരുന്നു. അവിടെ സഹോദര ഭാര്യ തന്നെ ഇന്‍ചാര്‍ജായി ഡ്യൂട്ടിയിലുണ്ടായിരുന്നത് സഹായമായി.
ദിവസാനു ദിവസം രോഗം കൂടുന്നതല്ലാതെ പ്രതീക്ഷയ്ക്ക് വക നഷ്ടമായി. ന്യൂയോര്‍ക്കില്‍ രോഗം ഏറ്റവും മൂര്‍ച്ഛിച്ചു നില്ക്കുന്ന സമയം കൂടിയാണ്. ശ്രദ്ധ കിട്ടാതെ തന്നെ നിരവധി പേര് മരിച്ചു വീഴുന്നുണ്ട്. അവിടെ നഴ്സായ ഷൈനിയുടെ സാന്നിധ്യം കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിന് സഹായിച്ചു. ആരോഗ്യം മെച്ചപ്പെടുന്നില്ലെന്നു മനസിലായതോടെ ന്യൂയോര്‍ക്കിലെ തന്നെ ഏറ്റവും മികച്ച ആശുപത്രികളില്‍ ഒന്നായ മൗണ്ട് സിനായ് ആശുപത്രിയിലേയ്ക്ക് മാറ്റാനായി ശ്രമം. മൂന്നു പ്രാവശ്യം ആംബുലന്‍സ് വന്നതാണ് കൊണ്ടു പോകാന്‍. ഓരോ പ്രാവശ്യവും വെന്റിലേറ്ററില്‍ നിന്നെടുത്ത് സ്ട്രക്ചറിലേയ്ക്ക് മാറ്റാന്‍ സാധിക്കുന്നില്ല. ഹൃദയം നിന്നു പോകുന്നതിന്റെ ലക്ഷണങ്ങള്‍..
മൂന്നു പ്രാവശ്യവും വേണ്ടെന്നു വച്ച് രണ്ടാഴ്ച കഴിഞ്ഞ് ഒരു അവസരം വിനിയോഗിക്കാന്‍ തന്നെയായിരുന്നു ബന്ധുക്കളുടെ തീരുമാനം. ആശുപത്രി എത്തും മുമ്പ് മരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും റിസ്കെടുത്ത് ആംബുലന്‍സില്‍ കയറ്റാന്‍ തന്നെ തീരുമാനിച്ചു. നിങ്ങള്‍ ചെയ്യുന്നത് മണ്ടത്തരമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.
മൗണ്ട് സയോണില്‍ ആശുപത്രിയില്‍ സംവിധാനങ്ങളെല്ലാം ഒരുക്കി ഡോക്ടര്‍ കാത്തിരുന്നു. അവിടെ എത്തിച്ചു തന്നാല്‍ ബാക്കി നോക്കാമെന്ന് വാക്കു നല്‍കിയത് മൗണ്ട് സയോണിലെ മലയാളി ഡോക്ടര്‍ റോബിന് വര്‍ഗീസാണ്. തീരുമാനം വിജയം കണ്ടു. 45 മിനിറ്റില്‍ ആശുപത്രിയില്‍ എത്തിച്ചു.
വെന്റിലേറ്ററില്‍ കോമയില്‍ കിടക്കുകയാണ്. ചികിത്സയുടെ ദിവസങ്ങള്‍ നീണ്ടു. ഇതിനിടെ ഏപ്രില്‍ 16നാണ്, ആരോഗ്യം കൂടുതല്‍ മോശമായതോടെ ചുമതലയുള്ള സംഘം ഡോക്ടറെ ഫോണില്‍ വിളിച്ച് സംസാരിച്ചു. പ്രതീക്ഷയുടെ അവസാനനാളവും നഷ്ടപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നല്കാവുന്ന ചികിത്സ എല്ലാം നല്‍കിയിട്ടുണ്ട്, ഇനി ദൈവത്തിനേ എന്തെങ്കിലും ചെയ്യാനാകൂ. അത് ചെയ്യണമെന്ന് താനും പ്രാര്‍ഥിച്ചെന്ന് ഡോക്ടര്‍ പിന്നീട് പറഞ്ഞു.
പാസ്റ്റര്‍ ബെഞ്ചമിന്‍ തോമസിന്റെ രോഗവിവരം അറിഞ്ഞതുമുതല്‍ ലോകമെങ്ങുമുള്ള വിശ്വാസ സമൂഹം തുടര്‍മാനമായി പ്രാര്‍ത്ഥനയില്‍ ആയിരുന്നു. ചില ദിവസങ്ങള്‍ക്കകം വൈദ്യശാസ്ത്രത്തിന്റെയും പ്രഗത്ഭരായ ഡോക്റ്റര്‍ മാരുടെയും ധാരണകള്‍ക്കും കണ്ടെത്തലുകള്‍ക്കും വിരുദ്ധമായിനേരിയ വെത്യാസം ദൃശ്യമായി. പ്രതീക്ഷയുടെ തീപ്പൊരി.
പിന്നെ തിരിച്ചു വരവ് പെട്ടെന്നായിരുന്നു. ശരീരം മരുന്നുകളോട് ഗുണകരമായി പ്രതികരിച്ചു തുടങ്ങി. രണ്ടാഴ്ചകൊണ്ട് നടക്കാന്‍ സാധിക്കുമെന്നായി. ഇതിനിടെ ഭാരം 22 കിലോയിലേറെ കുറഞ്ഞിരുന്നു. ബന്ധുക്കള്‍ക്ക് വന്നു കാണാമെന്നായി. ഭാര്യ മേഴ്സി വന്ന് സംസാരിക്കുകയും പ്രാര്‍ഥിക്കുകയുമെല്ലാം ചെയ്തത് മാനസികമായി നല്ല പിന്തുണ നല്കി.
ഇതിനിടെ ഭാര്യയ്ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായെങ്കിലും ആരോഗ്യം വീണ്ടെടുത്തു. കോവിഡ് നെഗറ്റീവായെങ്കിലും ശരീരം പഴയ ആരോഗ്യം വീണ്ടെടുക്കുന്നതേ ഉള്ളൂ. ശ്വാസമെടുക്കുന്നതിനെല്ലാം പ്രയാസമുണ്ട്. രോഗാവസ്ഥയില്‍ കഴിയുമ്പോള്‍ തനിക്കു വേണ്ടി നിരവധി പേര് പ്രാര്‍ഥിച്ചെന്ന് അറിയാന്‍ സാധിച്ചു. അവരോടും ഡോക്ടര്‍മാരോടും നന്ദി മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന്പാസ്റ്റര് ബഞ്ചമിന് പറയുന്നു.
കോവിഡ് 19 ബാധിച്ചാല്‍ സാധാരണ നിലയില്‍ 14 ദിവസം കൊണ്ട് നെഗറ്റീവാകുമെന്നാണ് കണക്ക്. ഓരോരുത്തരെയും രോഗം എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നതനുസരിച്ച് ഇത് ഏറിയും കുറഞ്ഞുമിരിക്കും. എന്നാല്‍ 102 ദിവസം നീളുന്ന ചികിത്സ അത്യഅപൂര്വമാണെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. അതിനിടെ കോമയിലേയ്ക്ക് ഉള്‍പ്പടെ ഇത്ര നിര്‍ണായക സാഹചര്യങ്ങളിലൂടെ കടന്നു പോയി ഒരു തിരിച്ച് വരവ് അപ്രാപ്യമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
35 വര്‍ഷം മുമ്പ് സഹോദരിയ്ക്കൊപ്പം പഠനത്തിന് യുഎസിലെത്തിയതാണ് കുമ്പനാട് പുളിക്കല്‍ കുഴി ബെഞ്ചമിന്‍ തോമസ്. പഠനം കഴിഞ്ഞ് ന്യൂയോര്‍ക്കില്‍ തന്നെ പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്തു. തുടര്‍ന്ന് സുവിശേഷ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും സജീവമായി. ഇപ്പോള്‍ ആഫ്രിക്കയില്‍ കുടിവെള്ളമില്ലാത്തവര്‍ക്ക് കിണര്‍ കുഴിച്ചു നല്‍കുന്നത് ഉള്‍പ്പടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഒപ്പം സുവിശേഷ പ്രവര്‍ത്തനങ്ങളും. ഒരു മകളാണുള്ളത്. അബിഗേല്‍.
(മലയാളമനോരമ പ്രസിദ്ധീകരിച്ചത്)
Add a Comment
Recent Posts
- തിരുവല്ല കിഴക്കൻ മുത്തൂരിൽ ഹൗസ് പ്ലോട്ട് വിൽപ്പനക്ക്
- ചർച്ച് ഓഫ് ഗോഡ് കോട്ടയം മേഖല ലേഡീസ് മിനിസ്ട്രി കുടുംബ സംഗമം 10 ന്
- ഐ.പി.സി പത്തനാപുരം സെന്റർ പി.വൈ.പി.എ യൂത്ത് ക്യാമ്പ് 15 മുതൽ കൊട്ടാരക്കരയിൽ
- കരിസ്മ ഫയർ മിനിസ്ട്രീസ് സ്പെഷ്യൽ യൂത്ത് മീറ്റിംഗ് ഒക്ടോ. 2 ന് തിരുവനന്തപുരത്ത്; ഡോ. പി.ജി.വർഗീസ് പ്രസംഗിക്കും
- അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് ഗോൾഡൻ ജൂബിലി സമാപന സമ്മേളനം സെപ്റ്റം. 12 ന്
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
Archives
Categories
- Articles
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2024. Powered by: Hub7 Technologies
Leave a Reply