സാംകുട്ടി ചാക്കോ നിലമ്പൂർ
ചെങ്ങന്നൂർ വെട്ടുകുഴിയിൽ ജോൺമറിയാമ്മ ദമ്പതികളുടെ മൂത്ത മകൻ ജോർജ് ഒൻപതാമത്തെ വയസിൽ മൂത്താംപാക്കൽ കൊച്ചു കുഞ്ഞുപദേശിയുടെ യോഗത്തിൽ വച്ചാണ് രക്ഷിക്കപ്പെടുന്നത്. കാലം 1935, മർത്തോമ്മാ സഭയിൽ ഉണർവ്വിന്റെ കാലം. കൂട്ടായ്മകളിൽ നിന്ന് കിട്ടിയ അറിവാണ് ജോർജിനെ രക്ഷയിലേക്കും തുടർന്ന് പരിശുദ്ധാത്മ സ്നാനത്തിലേക്കുമൊക്കെ നയിച്ചത്. 1940 ആയപ്പോഴേക്ക് ജോർജിന് 14 വയസ് പ്രായ മായി. പരിശുദ്ധാത്മസ്നാനത്തെക്കുറിച്ചും മറു ഭാഷയെക്കുറിച്ചുമൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് കഥകൾ കൂട്ടായ്മകളിലെല്ലാം പ്രചരിക്കുന്ന കാലം. ഈ അനുഭവം സത്യമാണെങ്കിൽ തനിക്കും ലഭിക്കണമെന്ന ആഗ്രഹത്തോടെ ആ കൗമാരക്കാരൻ കാത്തിരുന്നു. അങ്ങിനെ ആത്മനിറവ് ലഭിച്ചു കഴിഞ്ഞതോടെ സ്നാനത്തിന് തയ്യാറായി. പാസ്റ്റർ കെ. ഇ. ഏബ്രഹാമിന്റെ സാന്നിധ്യത്തിൽ വെട്ടിയാറ്റ് ചാക്കോച്ചന്റെ കൈക്കീഴിൽ സ്നാനമേറ്റു.
കടുത്ത മാർത്തോമ്മാ വിശ്വാസികളായിരുന്ന വീട്ടുകാർക്ക് ജോർജിന്റെ ഈ നടപടികളിൽ എതിർപ്പായിരുന്നു. പക്ഷേ അന്നത്തെ ആത്മീയ തീക്ഷ്ണതയെ തടഞ്ഞുനിർത്താൻ ആർക്കും സാധ്യമല്ലായിരുന്നു. ഭക്തൻ കുട്ടിയച്ചന്റെ കൂടെ കല്ലിശ്ശേരിയിൽ സുവിശേഷവേല തുടങ്ങിയ ജോർജ് 1942-ൽ പാസ്റ്റർ ടി.എൻ. ഏബ്രഹാമിന്റെ കൂടെ മാവേലിക്കരയിൽ താമസിച്ചുകൊണ്ട് പത്തിച്ചിറ സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു. വെറും 16 വയസു മാത്രം പ്രായമുള്ള ബാലകൻ, ബൈബിൾ സ്കൂളിൽ പഠിച്ചിട്ടില്ല, അങ്ങനെയൊരാളെ സഭാശുശ്രൂഷ പോലെ ഗൗരവ മേറിയ ഒരു കാര്യത്തിനായി ചുമതലപ്പെടുത്തിയത് അത്ഭുതകരമാണ്. സഭാ ശുശ്രൂഷ ചെയ്തു കൊണ്ട് തന്നെ1944-ൽ കുമ്പനാട്ട് മൂന്നു മാസം നീണ്ടു നിൽക്കുന്ന ബൈബിൾ ക്ലാസിൽ പഠനം നടത്താൻ പിന്നീട് അവസരം ലഭിച്ചു..
അന്ന് തെക്കൻ മേഖലയിൽ അതിശക്തമായി ശുശ്രൂഷ ചെയ്തിരുന്ന ആറാമട കൊച്ചുകുഞ്ഞുപദേശിയുടെ ക്ഷണപ്രകാരം 1949 വരെ നെയ്യൂർ, കന്യാകുമാരി പ്രദേശങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. 1950-ൽ വിവാഹിതനായി. നാരകത്താനി മുക്കുഴിക്കൽ കുടുംബാംഗമായ ഏലിയാമ്മയായിരുന്നു വധു. ഏകയായി വിശ്വാസത്തിലേക്ക് വന്ന ആ സഹോദരിയുടെ സമർപ്പണവും പ്രാർത്ഥനാ ജീവിതവും സുവിശേഷ ദർശനവും ജോർജെന്ന ചെറുപ്പക്കാരന്റെ ശുശ്രൂഷകളെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിന് പ്രചോദനമായി. ഈ ഫെബ്രുവരി മാസത്തിൽ കർതൃ സന്നിധിയിൽ ചേർക്കപ്പെടുന്നതു വരെ പാസ്റ്റർ വി.ജെ. ജോർജിന്റെ നിഴലായി തന്നെ ഏല്പിച്ച ദൗത്യം അവർ തുടർന്നു.
വിവാഹിതനായ ജോർജിനെയും ഭാര്യയെയും ചിങ്ങവനത്ത് പുതിയ പ്രവർത്തനം ആരംഭിക്കുവാനായി പാസ്റ്റർ കെ.ഇ. ഏബ്രഹാം പറഞ്ഞയച്ചു. അങ്ങനെ ചിങ്ങവനത്ത് സഭ സ്ഥാപിച്ചു. അവിടെനിന്ന് ഒരു വർഷത്തിനകം കോട്ടയം ജില്ലയിൽ തന്നെയുള്ള കാനത്തേക്ക് മാറി. കാനത്തുള്ള സഭയിൽ അന്ന് രണ്ടു കുടുംബമാണുള്ളത്. ഒരു വർഷംകൊണ്ട് യാക്കോബായ സി.എസ്.ഐ, സഭാംഗങ്ങളായ 89 പേരെ സ്നാനപ്പെടുത്തുവാൻ വി.ജെ. ജോർജിനെ ദൈവം കരങ്ങളിലെടുത്തു. 1952-57 വരെ തലപ്പാടിയിൽശുശ്രൂഷിച്ചു. അക്കാലത്താണ് പുതുപ്പള്ളി സഭ ആരംഭിക്കുന്നത്. തുടർന്ന് സി.കെ.ദാനിയേലിന്റെ ക്ഷണപ്രകാരം കൊട്ടാരക്കരയിൽ വിലങ്ങറയിലേക്ക് പോയി. 1957 മുതൽ 1979 വരെ കൊട്ടാരക്കര ഭാഗത്തെ നിരവധി സഭകളിൽ സഭാശുശ്രൂഷ വഹിക്കുകയും നിരവധി സഭകൾ സ്ഥാപിക്കുകയും ചെയ്തു.
തക്കണ്ണമംഗൽ, ആയൂർ, തട്ട, പുത്തൻപീടിക, കലയപുരം, ഓടാനവട്ടം, പനവേലി, ഉമ്മന്നൂർ, വാളകം, ചെറുവയ്ക്കൽ, ചാത്തന്നൂർ എന്നീ സഭകളുടെയെല്ലാം വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. അടുരിൽ ശുശ്രൂഷിക്കുമ്പോഴാണ് പിൽക്കാലത്ത് പ്രശസ്ത കർതൃദാസന്മാരായ റവ.ഡോ. ജോൺ ദാനിയേൽ, പാസ്റ്റർ കെ. ജോയി എന്നിവരെ സ്നാനപ്പെടുത്തിയത്. പ്രശസ്തനായ വി.എ. തോമസ് അച്ചനെ സ്നാന പ്പെടുത്തിയതും ഇദ്ദേഹമാണ്.
1979-ൽ ഐ.പി.സി.യുടെ മലബാറിലെ പ്രമുഖ പ്രവർത്തന മേഖലയായിരുന്ന നിലമ്പൂരിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് പാസ്റ്റർ ടി.ജി. ഉമ്മനും ഐ.പി.സി. കൗൺസിലും പ്രത്യേക താല്പര്യമെടുത്ത് വി.ജെ.ജോർജിനെ നിലമ്പൂരിലേക്കയച്ചു. 1979-ൽ അദ്ദേഹം സെന്ററിന്റെ ചുമ തല ഏറ്റെടുക്കുമ്പോൾ പാലക്കാട് വരെ നീണ്ടുകിടക്കുന്ന വിശാലമായൊരു മേഖലയിൽ 12 സഭകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. 21 വർഷം ഇവിടെ കഠിനാധ്വാനം ചെയ്തതിന്റെ ഫലമായി നാല്പതിലേറെ സഭകൾ സ്ഥാപിച്ചു. വളാഞ്ചേരി മുതൽ ഗൂഡല്ലൂർ വരെയുള്ള വിശാലമായ  മേഖലിൽ ഐ.പി.സി.യുടെ എട്ടു സെന്ററുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു എന്നറിയുമ്പോൾ പാസ്റ്റർ വി.ജെ. ജോർജിന്റെ  നേതൃത്വം ഈ മേഖലയ്ക്ക് നൽകിയ സംഭാവനയുടെ ആഴം മനസ്സിലാകും.
രണ്ടായിരത്തിൽ നിലമ്പൂർ സെന്ററിന്റെ ചുമതല സ്വയം ഉപേക്ഷിച്ച് അദ്ദേഹം കുറച്ചുകാലം കോട്ടയത്ത് താമസിച്ചു. സഭാനേതൃത്വത്തിൽ നിന്നുണ്ടായ നിരവധി തിക്താനുഭവ ങ്ങൾ വി.ജെ.ജോർജിനെ ആഴത്തിൽ വേദനപ്പെടുത്തി. വിശ്ര മജീവിതം എന്താണെന്നറിയാത്ത ഈ ദൈവദാസൻ അധികം വൈകാതെ മടങ്ങിപ്പോയി നിലമ്പൂർ നോർത്ത് സെൻ്ററിൻ്റെ ചുമതല ഏറ്റെടുത്തു.
മലബാറിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ന്യൂഹോപ്പ് ബൈബിൾ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം കൊടുത്തുകൊണ്ട് പാസ്റ്റർ വി.ജെ. ജോർജ് കാലേബിനെപ്പോലെ തളരാത്ത ഒരു പോരാളിയുടെ മനസുമായി വിശ്രമമമറിയാതെ ഓടി നടന്നു.
പാസ്റ്റർ വി.ജെ. ജോർജ് ഏലിയാമ്മ ദമ്പതികൾക്ക് നാലുമക്കൾ. മൂത്ത പുത്രൻ പാസ്റ്റർ ജോൺ ജോർജ് പിതാവിനോടൊപ്പം ദീർഘ വർഷങ്ങളായി ഐ.പി.സി നിലമ്പൂർ സൗത്ത് സെൻ്റർ അസോ. സെൻറർ ശുശ്രൂഷകൻ എന്ന നിലയിൽ പ്രവർത്തിച്ചുവരുന്നു.  കൂടാതെ ഐപിസി കേരളാ സ്റ്റേറ്റ് മുൻ കൗൺസിലംഗം ആയ അദ്ദേഹം ഇപ്പോൾ  ഐപിസി മലബാർ മേഖല ചെയർമാൻ ആയും സഭാ നേതൃത്വ രംഗത്ത് പിതാവിൻ്റെ പാതയിൽ സജീവമാണ്. മറ്റു മക്കൾ:  മറിയാമ്മ ജോയ്, പാസ്റ്റർ ജേക്കബ് ജോർജ് , എലിസബത്ത് കുര്യൻ.
മരുമക്കൾ: സാറമ്മ ജോർജ് , പരേതനായ പാസ്റ്റർ ജോയ് കുളക്കട, വത്സ ജേക്കബ്, പാസ്റ്റർ ബാബു തലവടി (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം).
കൊച്ചുമക്കൾ: ഷീബാ ശാമുവേൽ, ഷീജാ ജോയി, ജിം ജോയ്, അക്സാ ജേക്കബ്, ഫേബാ കുര്യൻ, ജോവേൽ കുര്യൻ.

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക

 +91 9349500155 /62829 36289


2431/ May 25 / 3 കുവൈറ്റിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, ഇപ്പോൾ അവധയിൽ നാട്ടിൽ വന്നിട്ടുണ്ട്. DOB 18/3/1991, Height 165cm, Mechanical engineering. അനുയോജ്യമായ, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ബി.എസ്.സി. നഴ്സുമാർക്ക് മുൻഗണന

PH: 8086522618, 8848925756

2430/ May 24 / 3 Pentecostal parents invite proposal for their daughter (29/165cm) born again, baptised and spirit filled, working in MNC  Bangalore from God fearing, born again, baptised and spirit filled boys preferably educated  and working in Bangalore.

WhatsApp: 9916410282

2429/ May 23 / 1 Syrian pentecostal parents invites proposal for their daughter 29, 169cm, Pharm D, currently working in Mumbai from  boys of good spiritual background and qualification working India or Abroad.

Ph: 8606257850, 9562306008

2428/ May 23 / 1 സിറിയൻ പെന്തെക്കോസ്തു മാതാപിതാക്കളുടെ മകൻ 33, (18/12/89), 173 cm, Msc. Interior design, പ്രൊജക്റ്റ്‌ കോർഡിനേറ്ററായി ലിവ് സ്പേസ് എന്ന കമ്പനിയിൽ ജോലി ചെയ്യുന്നു , മലയാളം, തമിഴ് , കന്നഡ, ഹിന്ദി ഭാഷകൾ അറിയാം, അനുയോജ്യരായ  യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന  ക്ഷണിക്കുന്നു

Ph: 9947160994

2427/ May 21 / 1 തൃശൂർ ജില്ലയിൽ ഹൈന്ദവ വിഭാഗത്തിൽ നിന്നും വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ ഏക മകൾ, 30, 5’2 ഫെയർ, വെളുത്ത നിറം. M.com, സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുന്നു. ആദ്യവിവാഹം ചില മാസങ്ങൾക്കകം പി രിയേണ്ടി വന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

PH: 9446157144, 9895381442

2426/ May 21 / 3 എറണാകുളം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 31, 5’7,  +2 & Computer Diploma, ലിമിറ്റഡ് കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരും സുവിശേഷ പ്രവർത്തനങ്ങളിൽ തൽപ്പരയുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH: 9488109543, 7034428449

2425/ May 18 / 1 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 48, 160 cm, BH M,  നേരത്തെ വിദേശത്തായിരുന്നു – ഇപ്പോൾ നാട്ടിൽ സ്വന്തം ബിസിനസ് ചെയ്ത് മാതാപിതാക്കളോടൊപ്പം എറണാകുളം പട്ടണത്തിൽ പാർക്കുന്നു. വിവാഹമോചിതൻ, ബാധ്യതകൾ ഇല്ല. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന

PH: 94478 18105, 9746100448

2423/ May 9 /3 യു.കെ.യിൽ നിന്ന് ഡിസമ്പർ മാസത്തോടെ അവധിക്ക് നാട്ടിൽ എത്തുന്ന സിറിയൻ ക്രിസ്ത്യൻ  പെന്തെക്കോസ്തു യുവതി 28, 168 cm, വെളുത്തനിറം, ബി.എസ്. സി. നേഴ്‌സ്, ഇടത്തരം കുടുംബം, അനുയോജ്യമായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യു.കെ.യിൽ ഉള്ളവർക്ക് മുൻഗണന.
PH & whatsaap 9744550742,


2422/May 7 /3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി, 26,147 cm, Mcom, CMA, അനുയോജ്യരായ തതുല്യ യോഗ്യതയും ജോലിയും ഉള്ള ആത്മീയരായ യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു

Ph: 9495673669

2421/May 6 /3 ഈഴവ വിഭാഗത്തിൽ നിന്നും ഏകയായി പെന്തെക്കോസ്ത് വിശ്വാസത്തിലേക്കു വന്ന യുവതി 46, 5’3 ഹോം നേഴ്സ് ആയി ജോലി ചെയ്യുന്നു. രക്ഷിക്കപ്പെടുന്നതിനു മുൻപ് നടത്തിയ ആദ്യ വിവാഹം ചില മാസങ്ങൾക്കുശേഷം ഒഴിയേണ്ടിവന്നു. അനുയോജ്യമായ വിവാഹാലോചന ക്ഷണിക്കുന്നു.
PH: 9846492154


2420/May 5 /3 Syrian christian pentecostal parents seeks proposal for their daughter (Sep. 1997/149 cm), BA Tripple main, Double MA, PhD (Pursuing), seeking suitable alliance from born again, baptized, spirit filled and professsionally qualified boys.

Phone 7025057073, 7559077008

2418/May 3 /3 PENTECOSTAL AFFLUENT NRI FAMILY, DOING BUSINESS IN QATAR & INDIA, FROM CENTRAL TRAVANCORE PRAYERFULLY SEEKS ALLIANCE FOR THEIR SON, 29/1993, 180/78, MBIS FROM MONASH UNIVERSITY, MELBOURNE, CURRENTLY WORKING IN AUSTRALIA, SEEKING PROPOSALS FROM GOD-FEARING GIRLS BELOW 27 YEARS, PREFER GIRLS WHO ARE PROFESSIONALLY QUALIFIED WITH MASTERS WORKING AS ACCOUNTING PROFESSIONALS, MEDICAL DOCTORS, BUSINESS/DATA ANALYSTS ETC, PREFERABLY RAISED AND SETTLED ABROAD OR OUT OF KERALA . INTERESTED PARTIES MAY SEND THEIR DAUGHTER’S BIODATA WITH CLEAR PHOTOGRAPHS TO ISACSAJ65@GMAIL.COM OR WHATSAPP AT +919847304727/ +97455516919


2416/Apr-29/3സിറിയൻ ക്രിസ്ത്യൻ പെ ന്തെക്കോസ്ത് യുവതി 28, 150 cm, M.Com, working MNC Hyderabad, അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും നല്ല കുടുംബ പശ്ചാത്തലവുമുള്ള ഇന്ത്യയിലോ വിദേശ ജോലിയുള്ള യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. PH: 9447895561


2415/Apr-27/ 3/ A pencostal family looking for a groom for their daughter who has completed BE and works in IT. She is 30 years old, Divorced. Looking for a groom from Tamilnadu or Kerala settled in Bangalore. Contact No -9845539609


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത് വീട്...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

എയർ ഇന്ത്യ വിമാനാപകടത്തിൽ മരണസംഖ്യ...

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണ സംഖ്യ
feature-top

കടമറ്റം പെരുവംമുഴി നടുമറ്റത്തിൽ...

മൂവാറ്റുപുഴ: വാളകം ഐപിസി സഭാംഗം കടമറ്റം പെരുവംമുഴി നടുമറ്റത്തിൽ
feature-top

മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ: യു.കെ....

ഇംഗ്ലണ്ട് : MPA UKയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ
feature-top

ഐപിസി കോട്ടയം സൗത്ത് സെന്‍റര്‍...

കോട്ടയം: ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ കോട്ടയം സൗത്ത് സെന്‍റര്‍
feature-top

ക്രൈസ്തവര്‍ക്കു നേരെ ഉയരുന്ന ഭീഷണിയിൽ...

ക്രിസ്ത്യൻ ദൈവാലയങ്ങളെയും പ്രാർത്ഥനാ സമ്മേളനങ്ങളെയും മതപരിവർത്തന
feature-top

പ്രതിദിന ധ്യാനം| കൂരിരുളിലെ വെളിച്ചം| ഡെൽസൺ...

കൂരിരുളിലെ വെളിച്ചം “കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു
feature-top

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ്...

യു എസ്സ്: 2025-ലെ NACOG നാഷണൽ കോൺഫറൻസിന്റെ ഭാഗമായി, അമേരിക്കയിലെ പ്രശസ്തമായ ലീ
feature-top

പത്തനംതിട്ട താവളത്തിൽ റോസമ്മ കോശി (79)...

പത്തനംതിട്ട: ഐപിസി പത്തനംതിട്ട സീയോൻ സഭാംഗം താവളത്തിൽ റോസമ്മ കോശി (79)