കോട്ടയം :മൂന്നിലവ് പയസ് മൗണ്ട് വെള്ളാമേൽ കുടുംബത്തിന് ഓർത്തഡോക്സ് സഭയുടെ സ്നേഹ സ്പർശം. സഭയുടെ സഹോദരൻ’ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബത്തിനു വീടുവച്ചുനൽകാൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുമതി നൽകി. ബാവായുടെ നിർദേശപ്രകാരം സഭാ അധികൃതർ മൂന്നിലവി ലെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞു.
93 വയസ്സുള്ള തോമസും മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യ റോസമ്മയും (88) അരയ്ക്കു താഴേക്കു തളർന്ന മകൻ സാബുവും (51) ചെറിയ ഷെഡിൽ കഴിയുന്ന ദുരവസ്ഥ ‘മനോരമ’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതു ശ്രദ്ധയിൽ പെട്ടതോടെയാണ് കാതോലിക്കാ ബാവാ ഇടപെട്ടത്. പെന്തെക്കോസ്ത് വിശ്വാസിയായ മകൾ ഓമന ദിവസവും 12 കിലോമീറ്ററോളം ബസിലും, നടന്നു മായി യാത്ര ചെയ്ത് മാതാപിതാക്കൾക്കും സഹോദരനും ഭക്ഷണമെത്തിക്കുന്ന ഹൃദയമലിയിക്കുന്ന കാഴ്ചയാണ് മനോരമ ഓൺലൈൻ വായനക്കാരിലേക്കെത്തിച്ചത്.
ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന് ആദ്യ ഗഡുവായി ലഭിച്ച പണം കൊണ്ട് സ്ഥലം വാങ്ങി. അതിനു ശേഷമാണ് മുന്നിലവ് പഞ്ചായത്തിൽ ലൈഫ് പദ്ധതി തട്ടിപ്പ് നടന്നത്. അതോടെ വി ടെന്ന സ്വപ്നവും പ്രതീക്ഷയും അവസാനിച്ചു.
ഇവർ വാങ്ങിയ സ്ഥലത്തു തന്നെ വീടു വച്ചു നൽകുമെന്ന് ഓർത്തഡോക്സ് സഭാ അധികൃതർ പറഞ്ഞു. ലൈഫ് പദ്ധതി പ്രകാരം എന്തെങ്കിലും നടപടിയുണ്ടെങ്കിൽ വീട്ടുകാർ അതു പൂർത്തിയാക്കണം. അതിനു ശേഷം കരാറുകാരനു നേരിട്ട് പണം നൽകി വീടുപണി പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു.
(മനോരമ വാർത്തയുടെ അടിസ്ഥാനത്തിൽ ഹാലേലൂയ്യാ നേരത്തെ പ്രസിദ്ധീകരിച്ച വാർത്ത)
ദുരിതവഴിയിൽ കരുതലിൻ്റെ ചുമടുമായി നടന്നു നടന്ന് ഒരു ജീവിതം
സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണ സഞ്ചിയുമായി ദുരിതങ്ങളുടെ കുന്നുകൾ കയറിയിറങ്ങി എല്ലാദിവസവും കിതച്ചെത്തുന്ന ഒരു സ്ത്രീ. അവളുടെ വരവും കാത്ത് ചിറകൊടിഞ്ഞ പക്ഷികളെപ്പോലെലെ ഒരു ചെറിയ ഷെഡ്ഡിൽ ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധരായ മാതാപിതാക്കളും തളർന്നു കിടക്കുന്ന കുഞ്ഞാങ്ങളയും. മനോരമ ഓൺലൈനിൽ ഇവരുടെ കഥ വന്നതോടെയാണ് ഈ ദുരിതജീവിതം ലോകമറിയുന്നത്.
അപ്പനും അമ്മയ്ക്കുമുള്ള ഭക്ഷണവുമായി എല്ലാദിവസവും ഓമന കുന്നിറങ്ങും. അവളുടെ വരവിനു വഴിക്കണ്ണുമായി വൃദ്ധരായ മാതാപിതാക്കളും അഞ്ചുമലയിലെ ചെറിയ കുടിലിൽ കാത്തിരിക്കും. കോട്ടയം ജില്ലയിലെ മേലുകാവിനടുത്ത് പയസ്മൗണ്ടിൽ നിന്ന് ഓമന തോമസ് എല്ലാദിവസവും ഇത് ആവർത്തിക്കുന്നു. ചില ദിവസം മൂന്നിലവ് വരെ ബസിൽ വരും .പിന്നെ കുന്നുകളും നീർച്ചാലുകളും കടന്ന് അവൾ നടക്കും. നീണ്ട പതിനാറ് വർഷമായി ഈ കഷ്ടപ്പാടുകളുടെ വഴികളിൽ നടക്കുന്ന ഓമനയ്ക്ക് ഒരു ആഗ്രഹമേയുള്ളൂ, മാതാപിതാക്കൾ നൽകിയ സ്നേഹത്തിന് കരുതലായ് കാവലായ് താനെന്നും ഉണ്ടാകണം; ഒപ്പം അവരുടെ കണ്ണടയും മുമ്പ് ഒരു നല്ല വീട് ലഭിക്കണം.ഈ കഷ്ടപ്പാടും കരുതലും ഒരു അപൂർവതയാണ്.
https://youtu.be/RiyGhy7Ojq4
ചർച്ച് ഓഫ് ഗോഡ് സഭാംഗ ങ്ങളായ ഓമനയും ഭർത്താവും യാത്രാദുരിതം കൊണ്ട് കുറച്ചു കാലമായി അടുത്തുള്ള ഐപിസി സഭയിലാണ് ആരാധിക്കുന്നത്. എരുമപ്രമറ്റം പയസ്മൗണ്ടിലാണ് ഇവർ താമസിക്കുന്നത്. മാതാപിതാക്കൾ 12 കിലോമീറ്റർ അകലെ അഞ്ചുമലയിലും. ഓമനയുടെ പിതാവ് തോമസിനു 93 വയസ്സായി; മാതാവ് റോസമ്മയ്ക്ക് 88 ഉം. മാതാവിന് മാനസിക അസ്വസ്ഥത ഉണ്ട്. സഹോദരൻ സാബുവിന്പത്തൊമ്പതാം വയസ്സിൽ മാനസിക ദൗർബല്യം സംഭവിച്ചതാണ്. ഇപ്പോൾ അരയ്ക്കുതാഴെ തളർച്ച ബാധിച്ച് കിടപ്പിലാണ്. ഇവർ മൂന്നു പേരും ഒറ്റപ്പെട്ടു കഴിയുന്നെങ്കിലും എല്ലാദിവസവും ഓമന എത്തും. ഭക്ഷണം പാകം ചെയ്തു നൽകിയശേഷം സായാഹ്നത്തിൽ സ്വന്തം വീട്ടിലേക്ക് മടങ്ങും. പോരുമ്പോൾ മനസ്സ് പ്രാർത്ഥിക്കും; കർത്താവേ,നാളെ ഞാൻ എത്തുംവരെ ഒന്നും സംഭവിക്കരുതേ….
ലൈഫ് പദ്ധതിയിൽ ഇവർക്ക് വീട് അനുവദിച്ചിരുന്നു. ആദ്യ ഗഡു ഉപയോഗിച്ച് സ്ഥലം വാങ്ങി. തറകെട്ടാൻ തുടങ്ങിയപ്പോഴാണ് മൂന്നിലവ് ലൈഫ് പദ്ധതി ആരോപണവിധേയമായി നിയമക്കുരുക്കിൽപെട്ടത്.അതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. വളർത്തിയ മാതാപിതാക്കൾക്ക് ഭയമില്ലാതെ ജീവിക്കാൻ ഒരു വീട് ലഭിക്കണം എന്ന സ്വപ്നം മാത്രമേ എനിക്കുള്ളൂ ; മരണം വരെ അവരെ പരിചരിക്കാൻ ഞാൻ ഉണ്ടാകും എന്ന് ഓമനതോമസ് പറയുന്നു. കടുത്ത പ്രതിസന്ധിയിലും കർത്താവിലുള്ള വിശ്വാസം കൈവിടാത്ത ഈ കുടുംബത്തിൻ്റെ വേദനകൾ നാം കാണാതെ പോകരുത്.
Omana Thomas
Vellamal house
Anjumala, Erumapra mattom PO
A/c num. 67235692383
IFSC.SBIN0070138
SBI Melukavumattom
https://www.youtube.com/watch?v=RiyGhy7Ojq4
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447111289
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289