സുവിശേഷ ദൗത്യത്തിന്റെ വേറിട്ട വഴികളിലൂടെ വിശക്കുന്നവരെ തേടിയുള്ള യാത്രയിലാണ് കോഴഞ്ചേരി നെടുംപ്രയാര്‍ തേജസ് ഗോസ്പല്‍ ചര്‍ച്ച് ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍ മാത്യുവും ഭാര്യ ജിനു ജോണും. സുവിശേഷം വെറും പ്രഭാഷണങ്ങള്‍ ആകാതെ പ്രവര്‍ത്തിയാകണം എന്നു വിശ്വസിക്കുന്ന ഇവര്‍ സ്വയം അധ്വാനിച്ച് ജീവകാരുണ്യ സേവനം ചെയ്താണ് ക്രിസ്തുവിന്റെ സ്‌നേഹം പങ്കുവെക്കുന്നത്. ആര്‍ക്കും മാതൃകയാക്കാവുന്ന ദൈവവേലയുടെ കഥ അവര്‍ പറഞ്ഞു.
പി.എസ്. ചെറിയാന്‍, ഹാലേലൂയ്യ ലേഖകന്‍
കോഴഞ്ചേരി നെടുംപ്രയാര്‍ മനോണ്‍ ഹൗസില്‍ എത്തുന്നവര്‍ക്ക് അതൊരു സാധാരണ വീടായി മാത്രമേ തോന്നുകയുള്ളൂ. വിശാലമായ പുരയിടത്തില്‍ ഒരു പ്രാര്‍ത്ഥനാലയവും പാഴ്‌സനേജും മറ്റു ചില കെട്ടിടങ്ങളും. പക്ഷേ, അവിടെ വിശക്കുന്നവര്‍ക്കുള്ള സുവിശേഷം പാകമാക്കി പായ്ക്ക് ചെയ്യുന്ന തിരക്കിലാണ് പാസ്റ്റര്‍ ജോണ്‍ മാത്യുവും ഭാര്യ ജിനു ജോണും. തികച്ചും വ്യത്യസ്തമായ ശൈലിയില്‍ ക്രിസ്തുവിന്റെ സ്‌നേഹം ജനഹൃദയങ്ങളില്‍ എത്തിക്കുന്ന ഒരു കുടുംബം. ജീവകാരുണ്യത്തിന്റെ പേരില്‍ പിരിവുകള്‍ നടത്താതെ, വിദേശ സഹായം ഇല്ലാതെ സ്വന്തം അധ്വാനം കൊണ്ട് സുവിശേഷ വേലയും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തുന്ന ഈ കുടുംബം ആഴ്ചയില്‍ ഒരു ദിവസം തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ എത്തി ഭക്ഷണ പായ്ക്കറ്റുകള്‍ വിതരണം ചെയ്യും. ജിനു ജോണ്‍ എന്ന വീട്ടമ്മ അതിനു വേണ്ടി കണ്ടെത്തിയത് കേക്ക് നിര്‍മ്മാണമാണ്. കേക്കും ഇതര വിഭവങ്ങളും ഉണ്ടാക്കി വിറ്റു കിട്ടുന്ന ലാഭം മുഴുവന്‍ വിശക്കുന്നവര്‍ക്കും രോഗികള്‍ക്കും നിരാലംബര്‍ക്കും ഭക്ഷണം നല്‍കാന്‍ ഉപയോഗിക്കുന്നു.
കോഴഞ്ചേരി പാലക്കുന്നത്ത് മനോണ്‍ വീട്ടില്‍ ജോണ്‍ മാത്യു 1995ലാണ് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നത്. ദൈവസ്‌നേഹം അനുഭവിച്ചറിഞ്ഞ ജോണ്‍ മാത്യുവിന്റെ ജീവിതം സമ്പൂര്‍ണ്ണമായി
മാറ്റത്തിന് വിധേയമായി. പ്രിന്റിംഗ് ടെക്‌നോളജിയും ഫിഷറീസ് കോഴ്‌സും പഠിച്ച അദ്ദേഹം രക്ഷിക്കപ്പെട്ട ശേഷം ദൈവവേലയാണ് തന്റെ വഴിയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു. വീട്ടിലെ ഒരു മുറിയില്‍ രാവും പകലും നിരന്തരമായി പ്രാര്‍ത്ഥനയും ദൈവവചന ധ്യാനവും. കൂടെ പ്രാര്‍ത്ഥിക്കാന്‍ ആരുമില്ല. പാട്ടും പ്രാര്‍ത്ഥനയും കേട്ട് റോഡില്‍ക്കൂടെ പോയ ചില വിശ്വാസികള്‍ വീട്ടില്‍ വന്ന് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. അക്കാലത്ത് വീട്ടില്‍ ഭക്ഷണം ഉണ്ടാക്കി ഒറ്റയ്ക്ക് പൊതികെട്ടി സൈക്കിളില്‍ വച്ച് കോഴഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയിലെ രോഗികള്‍ക്ക് നല്‍കിവന്നു. അതൊരു വലിയ ശുശ്രൂഷയുടെ തുടക്കമായിരുന്നു.
1997ല്‍ പുന്നക്കാട്ട് ഒന്നേക്കാട് ജിനുവിനെ വിവാഹം കഴിച്ചു. ജിനു ഭര്‍ത്താവിന്റെ ശുശ്രൂഷകള്‍ക്ക് പൂര്‍ണ്ണ പിന്തുണയായിരുന്നു.1995 ല്‍ തുടങ്ങിയ ഭക്ഷണ വിതരണം ഇന്നുവരെ ഒരാഴ്ച പോലും മുടങ്ങാതെ 27 വര്‍ഷം പിന്നിടുന്നു. വീട്ടില്‍ ആരംഭിച്ച പ്രാര്‍ത്ഥന ഒരു സഭയായി രൂപപ്പെടുകയും ചെയ്തു.
ഒരിക്കല്‍ പ്രാര്‍ത്ഥനയില്‍ 60 പേര്‍ക്കുള്ള ഭക്ഷണം കൊടുക്കണമെന്ന് ദൈവാത്മ പ്രേരണയുണ്ടായി. കോഴഞ്ചേരി ആശുപത്രിയിലെ ഹെഡ് നഴ്‌സിനോട് ഇവിടെ എത്ര രോഗികള്‍ ഉണ്ടെന്ന് ചോദിച്ചപ്പോള്‍ 60 എന്നവര്‍ പറഞ്ഞു. അതൊരു ദൈവനിയോഗമായിരുന്നെന്ന് അപ്പോള്‍ ബോധ്യപ്പെട്ടു. മൂന്നുപേരില്‍ തുടങ്ങിയ ഭക്ഷണ വിതരണം അനേകം പേര്‍ക്ക് മുടങ്ങാതെ നല്‍കുന്നതില്‍ ജിനു ജോണ്‍ എന്ന വീട്ടമ്മയുടെ അധ്വാനമുണ്ട്.
കോഴഞ്ചേരി ഗവണ്‍മെന്റ് ആശുപത്രി, ആയുര്‍വേദ ആശുപത്രി, കടമ്പനാട്, ഓമല്ലൂര്‍ പ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ഈ സേവനം തുടര്‍ന്നു. സ്‌കൂളില്‍ എന്‍ട്രന്‍സ് ക്ലാസിന് വരുന്ന കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. ചൂടുകാലത്ത് സംഭാരം ഉണ്ടാക്കി മണ്‍കലത്തിലാക്കി പഞ്ചായത്ത് ഹെല്‍ത്ത് സെന്ററിലും കടകളിലും സൗജന്യമായി നല്‍കി. കൊറോണ കാലത്ത് റോഡില്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്ക് കുപ്പിവെള്ളം ഇറക്കി കൊടുത്തു. അവര്‍ക്ക് ചായ, വെള്ളം, പലഹാരം, ഫ്രൂട്ട്‌സ് എന്നിവ തുടര്‍ച്ചയായി നല്‍കി. ആരും പുറത്തിറങ്ങാത്തതുകൊണ്ട് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുമായിരുന്നില്ല. ടിബി പേഷ്യന്റ്‌സിന്റെ ഇടയില്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഹൈ പ്രോട്ടീന്‍ ഫുഡ് നല്‍കുന്ന ശുശ്രൂഷ, കിടപ്പ് രോഗികളായ ടി ബി പേഷ്യന്റ്‌സിന്റെ വീട് ക്ലീന്‍ ചെയ്തു കൊടുക്കുക എന്നിവ ഇവര്‍ തന്നെ സന്തോഷത്തോടെ ചെയ്തു വന്നു.
ഓഖി ദുരന്തബാധിത പ്രദേശമായ ചെല്ലാനത്ത് ആയിരത്തിലധികം വീടുകളില്‍ ധാന്യകിറ്റും ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു. ബാംഗ്ലൂര്‍ ഏജി ചര്‍ച്ച് ഇതിനുവേണ്ടി രണ്ട് കണ്ടെയ്‌നര്‍ സാധനങ്ങള്‍ കോഴഞ്ചേരിയില്‍ എത്തിച്ചിരുന്നു. ഇതര ദുരിതാബാധ്യത പ്രദേശങ്ങളിലും ധാന്യ കിറ്റും ഭക്ഷണവും വിതരണം ചെയ്തു വന്നു.
വെള്ളപ്പൊക്ക സമയത്ത് പരിസരങ്ങളിലെ വീടുകളിലുള്ള കിണറുകളില്‍ വെള്ളം കയറിയെങ്കിലും ഇവരുടെ കിണറ്റില്‍ വെള്ളം കയറിയില്ല. ആ ദുരന്തദിനങ്ങളില്‍ ഭക്ഷണം പാകം ചെയ്യാന്‍ കഴിയാതിരുന്ന വീടുകളിലേക്ക് കുഴച്ച മാവ് വള്ളത്തില്‍ കൊണ്ടുപോയി നല്‍കിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ സഭയില്‍ നിന്ന് പൊതി കെട്ടി ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും നല്‍കി. പത്തുപന്ത്രണ്ടു വര്‍ഷമായി വീടുപണി ആരംഭിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് സിമന്റും മറ്റ് നിര്‍മ്മാണ വസ്തുക്കളും എത്തിച്ച് വീടു പൂര്‍ത്തിയാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്.
1998 ലാണ് ട്രസ്റ്റ് രൂപീകരിക്കുന്നത്. 2003 ല്‍ തേജസ് ചര്‍ച്ച് രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ സഭാമന്ദിരത്തോട് ചേര്‍ന്ന് കേക്ക്, ചപ്പാത്തി എന്നിവയുടെ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഗോതമ്പില്‍ മാത്രം നിര്‍മ്മിക്കുന്ന ഓരോ കേക്കും ഒരു രോഗിയുടെ വിശപ്പടക്കാനുള്ള പണം കണ്ടെത്താനുള്ളതാണ്.
‘ആദ്യമൊക്കെ കേക്കുനിര്‍മിക്കുമ്പോള്‍ നഷ്ടം വന്നിട്ടുണ്ട്. ദൈവം നല്‍കിയ റെസിപ്പിയിലാണ് നിര്‍മ്മിക്കുന്നത്. നിയമപരമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളും നേടിയിട്ടുണ്ട്. മറ്റുള്ളവരുടെ വിശപ്പടക്കുവാനുള്ള ശുശ്രൂഷയ്ക്ക് ശേഷം ലഭിക്കുന്ന സംതൃപ്തി പറഞ്ഞയ്ക്കാന്‍ കഴിയാത്തതാണ്.’ ജിനു ജോണ്‍ പറയുന്നു. ‘കേക്ക് നിര്‍മ്മിച്ചു വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പെന്തെക്കോസ്ത് പാസ്റ്റര്‍മാര്‍ പോലും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബിസിനസാണ് എന്ന് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എല്ലാ സഭക്കാരും ഈ വിഷന്‍ അംഗീകരിച്ചു’ എന്ന്പാസ്റ്റര്‍ ജോണ്‍മാത്യു പറയുന്നു.
ചപ്പാത്തിയും മുട്ടക്കറിയും ആണ് ആര്‍സിസിയില്‍ നല്‍കുന്നത്. ചപ്പാത്തി നിര്‍മ്മിക്കുവാന്‍ മെഷീന്‍ ഉണ്ട്. രണ്ടുമൂന്നുപേര്‍ സഭയില്‍ നിന്ന് വന്ന് സഹായിക്കുന്നു. ചിലര്‍ പായ്കിംഗിനു സഹായിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും കുടുംബമായി ചെയ്യുകയാണ് രീതി. ശമ്പളക്കാരായി ആരുമില്ല. കെയ്ക്ക് നിര്‍മ്മാണത്തിന്റെ മുഴുവന്‍ ചുമതലയും ജിനു ജോണിനാണ്.
എല്ലാ ബുധനാഴ്ചയും സാധനങ്ങള്‍ ശേഖരിച്ച് വ്യാഴാഴ്ച രാവിലെ 3 മണി മുതല്‍ പാചകം. എല്ലാം പായ്ക്ക് ചെയ്ത് ഒരു മണിക്ക് യാത്ര തിരിച്ചാല്‍ അഞ്ചുമണിക്ക് ആര്‍സിസിയുടെ ഗേറ്റില്‍ എത്തും. ഇപ്പോള്‍ 400 ലധികം ഭക്ഷണപ്പൊതിയാണ് ഓരോ ആഴ്ചയും നല്‍കി വരുന്നത്.
ഇനി ‘എന്റെ വീട്’ എന്ന ഒരു വയോജന പുനരധിവാസ പദ്ധതിക്ക് വേണ്ടി വിശ്വാസത്താല്‍ ചുവട് വച്ചിരിക്കുകയാണ് ഇവര്‍. ദര്‍ശനം നല്‍കുന്ന ദൈവം അത് പൂര്‍ത്തീകരണത്തില്‍ എത്തിക്കും എന്ന വിശ്വാസമാണ് ഓരോ ചുവടും വയ്ക്കുവാന്‍ കരുത്തു നല്‍കുന്നത്. എല്ലാ സഭകള്‍ക്കും മാതൃകയാക്കാവുന്ന ഒരു ശുശ്രൂഷ ശൈലിയാണ് തേജസ് ഗോസ്പല്‍ മിനിസ്ട്രിയുടേത്.
പാസ്റ്റര്‍ ജോണ്‍മാത്യുവിന്റെ കുടുംബ സ്വത്തും വീടും എല്ലാം സഭയുടെ പേര്‍ക്ക് എഴുതി നല്‍കി മാതൃക കാട്ടിയതും ഒരു പ്രത്യേകതയാണ്. ‘കുഞ്ഞ് പാസ്റ്റര്‍’ എന്ന് അറിയപ്പെടുന്ന പാസ്റ്റര്‍ ജോണ്‍മാത്യു ദൈവം നല്‍കിയ ദര്‍ശനം കൈവിടാതെ ദൈവ സ്‌നേഹത്തിന്റെ ശുശ്രൂഷക്കാരനാകുകയാണ്. ദേശത്ത് ക്രിസ്തുവിന്റെ സാക്ഷ്യം നിലനിര്‍ത്തുന്ന പാസ്റ്റര്‍ ജോണ്‍മാത്യുവിനും ജിനു ജോണിനും 3 മക്കളാണ്. എസ്‌തേര്‍ (അയര്‍ലന്റ്), ജോഷ്വാ (പ്ലസ്ടു വിദ്യാര്‍ത്ഥി), അക്‌സ (എട്ടാം ക്ലാസ്).
ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക
ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.
2711/Feb 6/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 27, 154cm, കൗൺസിലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ന്യൂസിലൻഡിൽ ജോലി ചെയ്യുന്നു. ഇപ്പോൾ നാട്ടിലുണ്ട്. അനുയോജ്യരായ വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. മെഡിക്കൽ ഫീൽഡിലോ ഐടി ഫീൽഡിലോ ഉള്ളവർക്ക് മുൻഗണന. Ph: 9961629215, 8086769595
2710/Feb.5/3 പോളണ്ടിൽ HR മാനേജരായി ജോലി ചെയ്യുന്ന ആത്മീയനായ പെന്തെക്കോസ്ത് യുവാവ് 35, MBA, വിവാഹ മോചിതൻ, ഉടൻ അവധിക്ക് നാട്ടിൽ എത്തുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. +916238113358
2709/Feb.4/3 Canada PR holder Syrian Christian Pentecostal boy, 31 (DOB:20-5-1991),169 cm, born and brought up in Delhi, MBA, PMP, now Working in ‘big 4’ company – Canada. Alliance invited from parents of born again, baptized, spirit filled and professionally qualified girls. +91 88005 16222, 8447514626
2708/Feb.4/2 ബാംഗളൂരിൽ നേഴ്സ് ആയി ജോലിചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 31, 160 cm, BSc Nurse, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവാക്കളിൽനിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. PH:+91 9946229607, 9526547906
2707/Feb.1/3 പത്തനംതിട്ട സ്വദേശിയായ ദുബായിയിൽ ഇലട്രീഷനായി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30, +2 ഫാബ്രിക്കേഷൻ ഡിപ്ലോമ. അനുയോജ്യമായ ജോലിയുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണി ആന്നു.+91 90489 42934
2706/Jan.31/3 Syrian Christian Pentecostal boy 29, (15/12/1992), 166 cm, fair, Education: Bachelor of engineering(computer science) Occupation: Software test engineer @ Vizru Inc. in cyber park Calicut Physical status : Right arm is amputated in an accident at the age of 4. Seeking proposal from parents of educated, God fearing girls. Ph +919447351882
2705/Jan.31/3 റാന്നി സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 29, 5.’7″, BSW, D.el.ed(MASS) നോർത്ത് ഇന്ത്യയിൽ Mission സ്കൂൾ അദ്ധ്യാപകനായി ജോലി അനുയോജ്യമായ, ഡിഗ്രിയുള്ള, ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 9961848169
2704/Jan.30/3 Pentecostal boy,30, DOB 24/09/1992, 5’2, Diploma in Mechanical engineering ( Kerala) born in Ghaziabad, UP, studied in Kerala.Born again in 2010. Working as a Mechanical engineer in Arabian fal for Saudi Aramco. Languages known English, Hindi, Malayalam. Seeking alliance from born again, well educated, family oriented, spiritual girls from India or abroad. Ph: +91 9625086544
2703/Jan.30/3 കോട്ടയം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിതൻ, 38, 160 cm, ബിസിനസ്, ബാധ്യതകൾ ഒന്നുമില്ല, അനുയോജ്യമായ ദൈവഭയമുള്ള പെന്തെക്കോസ്തു യുവതികളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല. Ph & whatsaap : 7356059517, 8921751870
2702/Jan.30/3 യു.കെയിൽ ഗവ. ഹോസ്പിറ്റലിൽ നഴ്സായി ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 28, (DOB 22/12/1995) 153 cm, fair and slim, B.Sc Nurse, അവധിക്ക് നാട്ടിൽ എത്തുന്നു. മെഡിക്കൽ ഫീൽഡിലോ ഐറ്റി രംഗത്തോ വിദ്യാഭ്യാസ യോഗ്യതയുള്ള സുവിശേഷ തല്പരരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 7559842672, 9656199399
2701/Jan. 30/3 Born again and Baptized Christian boy, divorced, no issues, Age 39, 6″ 1, fair, B.Tech, Working in US based company in Bangalore. Independent church. Seeking proposal from the parents of born again girls. Ph: +91 9746917077, 8884246723
2700/Jan.28/3 U.S settled christian Pentecostal parents invite proposals for their daughter ( 8/1987, 5’5″) born again, baptized, spirit filled ( ornament wearing) working as Behavioral Analyst ( Masters of Arts in Behavior Analysis) in U.S . Invite proposals from Pentecostal parents of born again, spirit filled, professionally qualified boys with good spiritual values and similar family background. If interested please send your profile and photo to malam71996@gmail.com.
2699/Jan.26/3 പെന്തെക്കോസ്ത് യുവാവ്, 31 വയസ്സ്, 164 cm BSc Eletronics, ഇടത്തരം കുടുംബം, ഇടുക്കി ജില്ല, ഗവർമെന്റ് ജോലി -കൊല്ലം ജില്ലയിൽ. അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Mob:8086860162,8075787854
2698/Jan.26/3 ക്നാനായ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 27 വയസ്സ്, 173 cm ഉയരം, ഡയാലിസിസ് ക്ലിനിക്കൽ ടെക്നൊളജിസ്റ്റ് ആയി ജോലി ചെയ്യുന്നു. ഇടത്തരം കുടുംബം. അനുയോജ്യമായ ക്നാനായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചന ക്ഷണിക്കുന്നു. Mob:9447781504, 6282066849.
2697/Jan.26/3 Syrian Christian Pentecostal parents invites proposal for their daughter born and broughtup in North India, born again baptized, 25 (DOB:23/10/1997), 5″2, BSc Nurse, working in UK, from Professionally qualified Boys with good spiritual values from UK or Western countries are preferred. Ph. +919778768101, 9813257318, 9813238356
2696/Jan.24/3 ഭാര്യ മരിച്ചുപോയ പെന്തെക്കോസ്ത് വിശ്വാസി, ഈഴവ പശ്ചാത്തലം, 54,5’5, SSLC, AC മെക്കാനിക്ക്, ഗൾഫിൽ നിന്ന് നാട്ടിൽ ലീവിന് വന്നിരിക്കുന്നു. ബാധ്യതകളില്ലാത്ത അനുയോജ്യരായ യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ: 9447976956, 8086016152
2695/Jan.24/3 Pentecostal (IPC) parents invite proposals for their God fearing daughter, 28,5″4, doing MBA, working as a sales and marketing coordinator in Dubai from parents of Disciplined,God fearing boys preferably in UAE. Contact number. 0562011232, 9551426203
2694/Jan.24/3 Syrian Christian Pentecostal Parents seeking suitable alliance for their born again son 30 Years old born and brought up in Dubai (12/10/1992) ,180CM, MBA in Finance, ACCA(Pursuing) working in Dubai as an Accountant Proposals from God fearing, well-educated and employed Pentecostal girl. Contact: 9526441059 (WhatsApp)
2693/Jan.23/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി (31/156 cm), സാധാരണ കുടുംബം, BSC നഴ്‌സ്, നിലവിൽ സൗദി അറേബ്യ യിൽ മിനിസ്ട്രിയിൽ ജോലി ചെയുന്നു. ജോലിയോട് കൂടെ സുവിശേഷവേല ചെയ്യുന്ന ആത്മികരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ -9946564827,9745633987
2692/Jan.23/3 Maharashtra settled Christian family seeking suitable alliance for their born again boy 26 (15/3/1997) 6″2, (190cm), Bachelor in computer science, MBA in IT&MIS, working in Abudhabi. (Parents had an inter caste marriage – father Hindu, mother Christian). Proposals from good looking and God fearing Pentecostal girl. Preferably from Maharashtra or North Indian. Ph. 9702807317
2691/Jan.23/3 രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതി 28, (DOB: 14/06/1993) 150 cm, BCA, അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9995845855, 9526709091
2685/Jan.16/3 റോമൻ കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിൽ വന്ന പെന്തെക്കോസ്ത് യുവാവ് (ഇൻഡിപെൻഡൻറ് ) 28,170 cm, Degree, അബുദാബിയിൽ instrumentation ജോലി ചെയുന്നു. ഉടൻ ഒരു മാസത്തെ അവധിക്കു നാട്ടിലെത്തുന്നു. തുടർന്ന് പോളണ്ടിലേക്ക് പോകും. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. നഴ്സുമാർക്ക് മുൻഗണന.
+91 94952 74955
2684/Jan.16/3 US Settled Christian Pentecostal perents invite proposal for their daughter born again, baptized , spirit filled (10/1997, 5 ft., Bsc Nursing, Green card holder) working in US, from Pentecostal perents who professionally qualified boys with good spiritual values and with similar family backgrounds. If interested please send your profile and photo to:- msfaithful2023@gmail.com
2683/Jan.12/3 കോട്ടയത്തുള്ള പ്രമുഖ ബൈബിൾകോളേജിൽ അക്കാദമിക് സെക്രട്ടറിയായി പ്രവർത്തിക്കുന്ന പെന്തക്കോസ്തു യുവാവ് (30, M.Div., 178 cm, ഇരുനിറം) ദൈവവേലയിൽ തല്പരരായ ഡിഗ്രിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചന ക്ഷണിക്കുന്നു. 9447459104, 7907502716
2682/Jan.12/3 Syrian Christian Pentecostal parents invite proposals for their daughter 32,160cm, masters in engineering, born and brought up in North India and currently working for an IT company in Bangalore, from parents of God fearing professionally qualified, spiritual and employed boys. Contact to 9630444398, 8770532449
2681/Jan.11/3 Syrian christian pentecostal family prayerfully seek proposals for their Born again,Baptized, spiritual, Divorced niece (DOB:10-11- 1977, 153 cm) settled in Delhi and worked as montessori teacher. She has done BA and NTT course.She is also involved with youth and has a heart to do the lord’s work. Proposals invited from born again, spiritually matured and qualified men below 50 from good family background who are christ centered from North India or Abroad. Please contact with latest photo and complete details. Contacts: 08848762594, +1(469)274-3456
2680/Jan.11/3 Born again, baptised (ornament wearing) Christian girl from Trivandrum, wheatish complexion, MTech, 26, 156cm, attending Pentecostal church, working with MNC in Bangalore, upper middle-class family, seeking suitable alliance from born again educated God fearing boys working preferably in Bangalore Ph: 9447863930 Email rjsusan100@gmail.com
2679/Jan.10/3 ഭാര്യ മരിച്ചുപോയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ് വിശ്വാസി, പുനർവിവാഹം (56/172 cm) MA,BTH ബാധ്യതയില്ല. സുവിശേഷ വേലയോടുകൂടി ഒരു പ്രൈവറ്റ് സ്ഥാപനം നടത്തുന്നു. അനുയോജ്യമായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.+91 73260 52075
2678/Jan.10/3 Pentecostal parents settled in Mumbai invite proposals for their born again, baptized daughter (01.04.1986/5’4”.Done M.Sc Biotechnology and MBA from Mumbai University. She is a citizen of Canada, working as Marketing Manager for a US based Pharmaceutical company in Canada. Well settled having her own house and other amenities. Seeking proposals from parents of professionally qualified boys. He should be born again, with good moral/spiritual values. Please respond with details and photographs at : +91 9920855325 (WhatsApp)
2677/Jan.8/3 തൻ്റേതല്ലാത്ത കാരണത്താൽ വിവാഹമോചിതനായ, അജ്മാനിൽ (UAE) ജോലി ചെയ്യുന്ന, ബാധ്യതകളില്ലാത്ത പെന്തെക്കോസ്ത് യുവാവ് (38, 5′ 7″, 79 kg, B.Com., MBA) പുനർവിവാഹത്തിനായി അനുയോജ്യരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9446555088
2676/Jan.7/3 “Christ centered, Mission motive parents invite proposals for their daughter (born-again, baptized, & leads a Christ-centered life) aged 25 years (5’3’’). She has completed her Masters degree and is currently working for the US government. We are seeking proposals from Pentecostal parents of a born again , spirit filled young man with a missionary vision, who is professionally qualified, and is educated & working in USA. Please contact: jehovah.shalom@protonmail.com
2675/Jan.7/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 35, 167 cm. അമേരിക്കൻ സിറ്റിസൺ, അക്കൗണ്ടിങ്ങിൽ ബാച്ലർ ബിരുദം, അമേരിക്കയിലോ ഇന്ത്യയിലോ ഉള്ള സിറിയൻ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. BSc നഴ്സുമാർക്ക് മുൻഗണന Ph. 9633305893
2674/ Jan.6/3 ഭാര്യ മരിച്ചു പോയ 68 വയസുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് വിശ്വാസി, നല്ല ആരോഗ്യവാൻ, നല്ല സാമ്പത്തിക സൗകര്യം. 50 വയസിനു മുകളിൽ പ്രായമുള്ള ആരോഗ്യവതികളായ ദൈവാശ്രയമുള്ള പെന്തെക്കോസ്ത് സഹോദരിമാരിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്തവർ ആയിരിക്കണം, സാമ്പത്തികം ആവശ്യമില്ല. Ph. 9446816758
2673/Jan.6/3 തൃശൂർ ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28,5,”9, +2, Animation Diploma, ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 7281987292, 9031547461
Add a Comment
Book Sam T 2

TG Ommen Books

holy communion set-2

Recent Posts
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- PR.SAM KUTTY. IPC,(NR), LUDHIANA,PUNJAB. on ബഹ്റൈനിൽ കോവിഡ് ബാധിച്ച് വിശ്വാസി മരിച്ചു
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
Archives
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Bride
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- Groom
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- Matrimony
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2023. Powered by: Hub7 Technologies
Leave a Reply