‘എന്താ പറയ്യാ…..’ പുതിയ ഗാനം വൈറലാകുന്നു ; എന്തുകൊണ്ട് വിമർശനമുയരുന്നു?

 

കോട്ടയം: ‘എന്താ പറയ്യാ….’എന്ന് ആരംഭിക്കുന്ന ഒരു പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. മാത്യു റ്റി.ജോൺ എന്ന ക്രൈസ്തവ സംഗീത പ്രവർത്തകനാണ് ഗാനം എഴുതി ആലപിച്ച് യൂടൂബിൽ അപ് ലോഡ് ചെയ്തത്. ഗാനത്തിലെ നാടൻ ശൈലിയിലുള്ള വരികളാണ് വൈറൽ ആകാൻ കാരണം. “എന്താ പറയ്യാ….. എന്നാ ഇപ്പം ചെയ്യാ…. കൃപയെന്നല്ലാതെ എന്നാ പറയാനാന്നേ… ” എന്ന ഗ്രാമ്യ സംഭാഷണ ശൈലിയിലാണ് ഗാനം ആരംഭിക്കുന്നത്.

വൈറൽ ആണെങ്കിലും ഗാനത്തിന് നെഗറ്റീവ് ഇമേജ് നൽകുന്ന പ്രതികരണങ്ങളാണ് പ്രചരിക്കുന്നത്. ഇടയ്ക്ക് അനുകൂല അഭിപ്രായങ്ങളും ഉണ്ട്. ക്രിസ്തീയ ഗാനങ്ങളിൽ പുതിയ പ്രവണതകൾ അടുത്തകാലത്ത് വർധിച്ചുവരുന്നുണ്ട്. ജനശ്രദ്ധ ആകർഷിക്കുന്നതിനുള്ള പൊടിക്കൈകൾ പ്രയോഗിച്ച് വ്യൂവേഴ്സിൻ്റെ എണ്ണം കൂട്ടാനുള്ള ഉപാധിയായി പലരും ഇത്തരം പ്രവണതകളെ വിലയിരുത്തുന്നു.

മാത്യു റ്റി. ജോൺ നിരവധി ഗാനങ്ങൾ എഴുതിയിട്ടുള്ള വ്യക്തിയാണ്. ആലാപന വൈഭവവും ഉണ്ട്. മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കുവാനും ശ്രദ്ധിക്കുന്നുണ്ട്. ‘നിൻഹിതം എന്നിൽ എന്നും ‘ ; ‘നിൻ സ്നേഹത്താൽ എന്നെ മറയ്ക്കണേ’; ‘അങ്ങേ മാത്രം
നോക്കുന്നു ‘ ; ‘എന്തു ഞാൻ പകരം നൽകും’ തുടങ്ങിയ ഗാനങ്ങൾ യൂട്യൂബിൽ വളരെ പ്രചാരം നേടിയിട്ടുള്ളതുമാണ്. ഇപ്പോൾ പ്രചരിക്കുന്ന ഗാനം ന്യൂജൻ ശൈലി അനുകരിച്ച് ആത്മീയതയെ ഇല്ലാതാക്കുന്നതും ക്രിസ്തീയ ഗാനങ്ങളുടെ പവിത്രത നശിപ്പിക്കുന്നതും ആണെന്ന് വിമർശനം ഉയരുന്നു. ആത്മീയ പക്വതയോടെ ശുശ്രൂഷ ചെയ്തു വരുന്ന മാത്യു റ്റി.ജോൺ തൻ്റെ കോളജുവിദ്യാഭ്യാസ കാലത്ത് ഒരു തെറ്റ് ദൈവത്തോട് ഏറ്റുപറഞ്ഞ സംഭവം വിവരിക്കുന്നുണ്ട്. ദൈവത്തോട് നിരപ്പു പ്രാപിച്ചെങ്കിലും താൻ തെറ്റു ചെയ്ത അങ്കിളിനോട് നിരപ്പു പ്രാപിച്ചിരുന്നില്ല. രണ്ടു വർഷം ഇതു മനസ്സിൽ കൊണ്ടു നടന്നു. അവസാനം ദൈവാത്മാവിൻ്റെ ആലോചനയ്ക്കു കീഴ്പ്പെട്ട് അങ്കിളിനോടു നിരപ്പു പ്രാപിച്ചു. അപ്പോൾ ലഭിച്ച മാനസിക സ്വാതന്ത്ര്യം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ദൈവകൃപ എത്ര വലുതാണ്. ഈ ഗാനത്തിനു പിന്നിലും ആ അനുഭവത്തിൻ്റെ സാക്ഷ്യമുണ്ട്.

അനുഭവങ്ങളെയും ആത്മീയ ഉപദേശങ്ങളെയും ജീവിതത്തോടു ചേർത്തു പിടിച്ച് ആദ്യകാല വിശ്വാസ പിതാക്കന്മാർ എഴുതിയ ഗാനങ്ങളുടെ ഒരു നല്ല പാരമ്പര്യം കേരള ക്രൈസ്തവ സമൂഹത്തിൻ്റെ ഗാനസാഹിത്യത്തിലുണ്ട്. അനശ്വരഗാനങ്ങൾ ഇന്നും വിശ്വാസ സമൂഹത്തിൻ്റെ ഹൃദയത്തുടിപ്പുകളാണ്.ഇവിടെ നാടോടി ശൈലി ഉപയോഗിച്ചതാണ് വിമർശനം ഉയർത്തിയത്‌. അത് തൻ്റെ അനുഭവത്തിൻ്റെ ശക്തി ചോർത്തിക്കളയുകയും ദൈവകൃപയെ നിസ്സാരവൽക്കരിക്കുന്ന പ്രതീതി ഉളവാകുകയും ചെയ്തു.വിഷയത്തിൻ്റെ ഭക്തി ഭാവം നഷ്ടപ്പെട്ടതാണു കാരണം.
തുടർന്നുള്ള ഭാഗങ്ങളിൽ ഭക്തിയും ധ്യാനാത്മകതയും നിലനില്ക്കുന്നുമുണ്ട്. ഗ്രാമ്യ ശൈലി ഒരു കുട്ടിക്കളിയായേ ആളുകൾ പരിഗണിക്കൂ.അതാണ് നല്ല സാഹിത്യ ഭംഗിയുള്ള ഈ ഗാനത്തിനു സംഭവിച്ചത്. ഗാനരചയിതാക്കളും വർഷിപ്പ് ലീഡേഴ്സും ഈവിധകാര്യങ്ങൾ പരിഗണിച്ച് ദൈവനാമ മഹത്വത്തിനു വേണ്ടി ഗാനശുശ്രൂഷകൾ നിർവ്വഹിക്കേണ്ടതുണ്ട്. വൈറലായ ഗാനം കേൾക്കാം : https://youtube.com/watch?v=gx-mw8XC-C4&feature=share

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

തിരുവല്ല കിഴക്കൻ മുത്തൂരിൽ ഹൗസ് പ്ലോട്ട്...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

ചർച്ച് ഓഫ് ഗോഡ് കോട്ടയം മേഖല ലേഡീസ്...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കോട്ടയം മേഖല ലേഡീസ് മിനിസ്ട്രിയുടെ കടുംബ സംഗമം 10
feature-top

ഐ.പി.സി പത്തനാപുരം സെന്റർ പി.വൈ.പി.എ യൂത്ത്...

കൊട്ടാരക്കര : ഐപിസി പത്തനാപുരം സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ
feature-top

കരിസ്മ ഫയർ മിനിസ്ട്രീസ് സ്പെഷ്യൽ യൂത്ത്...

തിരുവനന്തപുരം : കരിസ്മ ഫയർ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന്
feature-top

അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ഗോൾഡൻ...

കുവൈറ്റ്‌ സിറ്റി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ
feature-top

പ്രതിദിന ധ്യാനം | ജയം നമുക്ക് അനിവാര്യമാണ് |...

ജയം നമുക്ക് അനിവാര്യമാണ് “അനന്തരം ദാവീദ് ഫിലിസ്ത്യരെ ജയിച്ചടക്കി ”
feature-top

കടമ്പനാട് പാവുകോണത്ത് റെയ്ച്ചൽ ജോൺ...

കടമ്പനാട്: പാവുകോണത്ത് ചാക്കോ യോഹന്നാന്റെ (പൊന്നച്ചൻ) ഭാര്യ റെയ്ച്ചൽ ജോൺ
feature-top

ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷൻ സെപ്റ്റംബർ 26...

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 18-മത്
feature-top

ഫ്രാൻസിസ് പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട...

ജക്കാർത്ത: ഏറ്റവും കൂടുതൽ ഇസ്ലാം മതസ്ഥർ അധിവസിക്കുന്ന രാജ്യമായ