ബിജോ മാത്യു പാണത്തൂർ
ഇമോ: തട്ടിക്കൊണ്ടു പോകപ്പെട്ട നാല് കത്തോലിക്ക സന്യാസിനികള്‍ മോചിതരായി. ഓഗസ്റ്റ് 21-ന് രാജ്യത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന നൈജീരിയയിലെ ഇമോ സ്റ്റേറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയ സിസ്റ്റര്‍ ജോഹന്നാസ് ന്വോഡോ, സിസ്റ്റര്‍ ക്രിസ്റ്റബെൽ എചെമസു, സിസ്റ്റര്‍ ലിബറാറ്റ എംബാമലു, സിസ്റ്റര്‍ ബെനിറ്റ അഗു എന്നിവരാണ് മോചിതരായത്. മോചനത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കുന്നതായി സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ദി സേവ്യര്‍ സന്യാസിനി സമൂഹം പ്രസ്താവിച്ചു. തങ്ങളുടെ പ്രിയപ്പെട്ട സഹോദരിമാരുടെ മോചനത്തിന് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സംഭാവന നൽകുകയും , പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ദരിദ്രരെയും, വൃദ്ധരെയും, രോഗികളെയും പരിചരിക്കുന്ന സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ദി സേവ്യര്‍. തട്ടിക്കൊണ്ടുപോകൽ നടത്തിയത് ആരാണെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മോചന ദ്രവ്യത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകൽ പ്രധാന തൊഴിൽ ആക്കിയിരിക്കുന്ന ക്രിമിനൽ സംഘങ്ങൾ അഴിഞ്ഞാടുന്ന രാജ്യമാണ് നൈജീരിയ. ക്രിസ്തീയ പ്രവർത്തകരെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുകയും കൊന്നുകളയുകയും ചെയ്യുന്ന ബൊക്കോ ഹറാം പോലെയുള്ള മുസ്‌ലിം തീവ്രവാദ സംഘങ്ങളും സജീവമാണിവിടെ.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289