Advertise here

പൗലോസ് ചിരിക്കുന്നു

ജസ്റ്റിൻ കായംകുളം

തീവ്രമാം മതാനുസാരധാരയിൽ ക്രിസ്തുവിരോധിയായ് ഉദയം ചെയ്തവൻ

ഉത്ഥിതനാം ക്രിസ്തുവിൻ ദർശനത്താൽ ക്രിസ്തു മിത്രമായൊരു സംഗതി ആശ്ചര്യമഹോ..

അധികാര പത്രം കരങ്ങളിലേന്തി
കുതിരപ്പുറത്തട്ടഹസിച്ചു
സഭയാം കൂട്ടത്തെ മുടിക്കുവാനൊരുക്കമായ് പാഞ്ഞു വരവേ

പ്രത്യക്ഷനായവൻ മുന്നിൽ തീക്ഷ്ണമാം പ്രഭാവലയമാ-
യുത്ഥിതനാം യുഗ പ്രഭാവനേശു.

അട്ടഹാസം നിലച്ചു കാഴ്ചപോയവൻ നിലത്തു വീണുടഞ്ഞൊരു മൺപാത്രം പോൽ.

മെനയപ്പെട്ടവൻ, സ്രഷ്ട്ടാവിൻ കരങ്ങളാൽ, ഏറ്റെടുത്തു നിയോഗദൗത്യവുമായ്-
പ്പുറപ്പെട്ടവൻ സകലതുമെണ്ണി ചപ്പ് ചവറു പോൽ,
ചാവേറായിടുവാൻ !

കാഴ്ചയ്ക്കില്ലവൻ മിടുക്കനായ്
ശബ്ദവുമില്ല ഗാംഭീര്യമായ്.
നീണ്ടമൂക്കും,കൂട്ടിമുട്ടും പുരികവും
വളഞ്ഞു നിൽക്കുന്ന കാല്പാദവും
തകർത്തില്ലവനിൽ അങ്കുരിച്ച തീക്ഷ്ണമാം സുവിശേഷ വിപ്ലവ വീര്യശക്തിയും
ഊട്ടിയുറപ്പിച്ചാത്മശക്തിയാൽ.

വേദിയില്ലെങ്കിലും സ്ഥാനമില്ലെങ്കിലും അധികാരകോലാഹലമില്ലെങ്കിലും
നിന്നവൻ കുന്നിൽ,ചന്തയിൽ, അധികാരവർഗങ്ങൾക്ക് മുന്നിൽ
സധൈര്യം ഉയർത്തിയാ സുവിശേഷ സനാതന സത്യം ഭയമേതുമില്ലാതെ..

ഇരുൾ മൂടും കാരാഗ്രഹത്തിൻ ഭിത്തികൾക്കുള്ളിൽ,
ചങ്ങലകണ്ണികൾ കിലുങ്ങും ശബ്ദം അലയടിക്കവേ…

മിന്നുന്ന വാളിൻ മൂർച്ച കൂട്ടുന്ന
ശബ്ദമകതാരിൽ ‘മൂർച്ച’ കൂട്ടിയെഴുതാൻ ശക്തിയേകി.
മുടിക്കാൻ നടന്നവൻ എരിവോടെ
തലയുയർത്തിപറയുന്നു

“ജീവിക്കുന്നത് ക്രിസ്തു മരിപ്പതോ ലാഭമത്രേ”

പതറിയില്ലവൻ ശിരച്ഛേദം ചെയ്യുന്ന വേളയിൽ,ചുടുചോര ചീറ്റിത്തെറിച്ചു –
പറയാതുറക്കേ പറഞ്ഞു

“ഞാൻ നല്ല പോർ പൊരുതി ഓട്ടം തികച്ചു വിശ്വാസം കാത്തു.
നീതി തൻ കിരീടം എനിക്കായ് കാത്തിരിപ്പൂ”

പൗലോസ് ചിരിക്കുകയാണിന്നിൻ്റെ
‘ശിഷ്യന്മാരെ’ നോക്കി…
മോടി കൂടുന്ന മന്ദിരങ്ങളും കുന്നുകൂടിയ സമ്പാദ്യവും,
അധികാര വടംവലി- കസേരയ്ക്കായ് സ്വസ്‌നേഹികളായീടവേ…

‘പ്രോസ്‌പിരിറ്റിയുടെ’ മാസ്മരിക പ്രഭാഷണങ്ങൾ,മുന്തിയ കാറുകൾ,
പേരിനൊപ്പം ചേരുന്ന ഡിഗ്രികൾ
ദൈവീകാനുഗ്രഹമെന്ന് കേൾക്കുമ്പോൾ.

ഒരു പുതപ്പും ചർമലിഖിതവും,ശിഷ്യ സമ്പത്തുമല്ലാതൊന്നുമി-
ത്യാഗിവര്യൻ്റെ ജീവിതാവസാന സന്ധ്യയിൽ സ്വന്തമായ് കൂട്ടിനില്ലാതിരിക്കുമ്പോൾ

സാക്ഷ്യമായ് തിളങ്ങുകയാണാ ത്യാഗിവര്യൻ്റെ ജീവിതം
ഇന്നിൻ്റെ കർണപുടങ്ങളിൽ
മുഴക്കമായ് കേൾക്കുന്നു ..

“ക്രിസ്തു നിമിത്തം ലാഭമായതൊക്കെ ചേതമെന്നെണ്ണി ഞാൻ”.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

കുടുംബാംഗത്തിന്റെ മൃതദേഹം...

കുടുംബത്തിലെ മുതിർന്ന അംഗമായ കേശബ് സാന്തയെ സംസ്കരിക്കണമെങ്കിൽ
feature-top

പ്രതിദിന ധ്യാനം| വിശ്വാസവും സ്വസ്ഥതയും|...

വിശ്വാസവും സ്വസ്ഥതയും ”സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥമായിരിക്ക
feature-top

വെള്ളാപ്പള്ളിയുടെ പ്രസ്താവന വ്യാജം;...

വാർത്ത: പി.എസ്. ചെറിയാൻ തിരുവല്ല: പെന്തെക്കോസ്തുകാർ പണം മുടക്കി
feature-top

ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 28...

കൊച്ചി:വേൾഡ് പെന്തെക്കോസ്തു കൗൺസിൽ & വിമൺസ് മിനിസ്ട്രീയുടേയും
feature-top

സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ...

വാർത്ത: വിൻസി തോമസ് കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സണ്ടേസ്കൂൾ
feature-top

ദൈവശബ്ദം 2025; സുവിശേഷ യോഗവും സംഗീത...

പാലക്കാട് : ഒലവക്കോട് ഐപിസി കർമ്മേൽ ധോണി സഭയുടെ ആഭിമുഖ്യത്തിൽ ദൈവശബ്ദം 2025
feature-top

പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന...

പാലക്കാട്: പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന സെമിനാർ ഏപ്രിൽ 17ന്
feature-top

Furnished Villa For...

ഏറ്റവുമധികംവായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

പുനലൂർ കുതിരച്ചിറ പകലോമറ്റം കുഞ്ഞമ്മ...

പുനലൂർ കുതിറച്ചിറ പകലോമറ്റം കുഞ്ഞമ്മ അലക്സാണ്ടളുടെ(97) സംസ്കാര ശുശ്രൂഷ