കോവിഡ് കാലം ആരംഭിക്കുന്നതിനു തൊട്ടുമുൻപ് 2019 ഒടുവിൽ ഒരു വൈകുന്നേരം മരുപ്പച്ച പത്രാധിപർ അച്ചന്കുഞ്ഞു ഇലന്തൂരും ഞാനും കീരുകുഴിയിലെ ശാന്തിപീഠം വീട്ടില്‍ ചെന്ന് രണ്ടു മണിക്കൂറോളം കെ.എസ്. ജേക്കബ് സാറുമായി സംസാരിച്ചിരുന്നു. സഭയെ ഹൃദയംകൊണ്ട് സ്നേഹിക്കുകയും അനാത്മീയ നടപടികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്‌ത ആ വലിയ മനുഷ്യൻ വാർദ്ധക്യത്തിന്റെ പതറിച്ചയില്ലാതെ ആർജവത്തോടെ തൻ്റെ നിലപാടുകൾ ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ 2020 മാർച്ച് 15 ന് പുറത്തിറങ്ങിയ ഹാലേലൂയ്യായിൽ പ്രസിദ്ധീകരിച്ചു. അത് പൂർണ രൂപത്തിൽ വായിക്കുക

കെ.എസ്.ജേക്കബ്, കീരുകുഴി ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ ചരിത്രം അന്വേഷിക്കുന്നവര്‍ക്ക് അവഗണിക്കാനാവാത്ത അപൂര്‍വം ചില അല്‍മായരുടെ പേരുകളിലൊന്നാണിത്. പന്തളത്തിനടുത്ത് കീരുകുഴിയിലെ ശാന്തിപീഠം വീട്ടില്‍ ഏകനായി ജീവിക്കുന്ന ഈ 92-ാം വയസിലും തീരാത്ത സഭാ സ്‌നേഹവും തളരാത്ത പോരാട്ടവീര്യവും ജേക്കബ് സാറിനെ വ്യത്യസ്തനാക്കുന്നു. സമരസജ്ജമായ ഒരു കാലഘട്ടത്തിന്റെ മായാത്ത ഓര്‍മ്മകളുടെ കെട്ടഴിച്ച് അദ്ദേഹം ഉറപ്പോടെ പറയുന്നു: ”ഒട്ടും കുറ്റബോധമില്ല. ദൈവനിയോഗത്തോടെയാണ് ഞങ്ങള്‍ ദൗത്യം ഏറ്റെടുത്തത്. ഞങ്ങളാല്‍ ആവുംവിധം പ്രവര്‍ത്തിച്ചു. ഇന്ന് ഐ.പി.സിക്കാര്‍ക്ക് കുമ്പനാട് ഹെബ്രോന്‍ കോമ്പൗണ്ടില്‍ കയറിയിറങ്ങുവാന്‍ സാധിക്കുന്നെങ്കില്‍ അതിന് കാരണം ഞങ്ങളില്‍ ചിലര്‍ എല്ലാ പ്രലോഭനങ്ങളെയും എതിര്‍പ്പുകളെയും അതിജീവിച്ച് പോരാടിയതുകൊണ്ടാണ്. ഇപ്പോള്‍ അങ്ങനെ സഭയ്ക്കുവേണ്ടി നില്‍ക്കാന്‍ ആരും ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഃഖമുണ്ട്” ജേക്കബ് സാര്‍ തുറന്നു പറയുന്നു.

എന്റെ ബാല്യകാലത്ത് ഞങ്ങള്‍ യാക്കോബാക്കാരായിരുന്നു. പിന്നീട് ഓര്‍ത്തഡോക്‌സായി. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് രക്ഷിക്കപ്പെട്ട് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് നയിക്കപ്പെടുന്നത്. ഞങ്ങളുടെയടുത്ത് ആര്യപ്പൊയ്കയില്‍ ടി.ടി.സാമുവേലിന്റെ വീട്ടില്‍ നടന്ന ഒരു സുവിശേഷയോഗത്തില്‍ പങ്കെടുത്തപ്പോള്‍ ഞാനും പെങ്ങളും രക്ഷിക്കപ്പെട്ടു. കാത്തിരുന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ പരിശുദ്ധാത്മാഭിഷേകവും ലഭിച്ചു.
എന്റെ പിതാവിന് കൃഷിയും ബിസിനസുമൊക്കെയുണ്ടായിരുന്നു. നല്ല നിലയില്‍ പണമുണ്ടാക്കുകയും വസ്തുവകകള്‍ സമ്പാദിക്കുകയും ചെയ്തു. കഷ്ടിച്ച് എഴുതാനും വായിക്കുവാനും മാത്രമേ അദ്ദേഹത്തിനറിയാമായിരുന്നുള്ളു. എന്റെ ആറാം ക്ലാസ് പഠനത്തിന് ശേഷം എന്നെ പഠിക്കുവാന്‍ വിട്ടില്ല. എനിക്കാണെങ്കില്‍ പഠനം തുടരണമെന്ന് വല്ലാത്ത ആഗ്രഹം. അന്ന് മുളക്കുഴയില്‍ കുക്ക് സായിപ്പ് ബൈബിള്‍ ക്ലാസ് പഠിപ്പിക്കുന്നുണ്ട്. ഞാനവിടെ ബൈബിള്‍ ക്ലാസ് പഠിക്കുവാന്‍ ചേര്‍ന്നു. കുക്ക് സായിപ്പ്, ടി.എം.വര്‍ഗീസ് സാര്‍ എന്നിവര്‍ വചനം പഠിപ്പിച്ചു. മൂന്നുമാസത്തെ ആ വേദപഠനം ദൈവവചനത്തില്‍ ഉറപ്പുള്ളഅടിത്തറ ഇടുവാന്‍ ദൈവം എനിക്കവസരമൊരുക്കി.

അതിന് ശേഷം അപ്പച്ചന്റെ അറിവോ അനുവാദമോ ഇല്ലാതെ ഞാന്‍ സ്‌കൂള്‍ പഠനം തുടര്‍ന്നു. അന്ന് ഫസ്റ്റ് ഫോറം, സെക്കന്‍ഡ് ഫോറം, തേര്‍ഡ് ഫോറം എന്നൊക്കെയാണ്. ഞാന്‍ തേര്‍ഡ് ഫോറം വരെ പഠിച്ച ശേഷം സ്‌നേഹിതന്റെ കൂടെ ബാംഗ്ലൂര്‍ പട്ടണത്തില്‍ പോകുകയും ഒരു സായിപ്പിന്റെ കമ്പനിയില്‍ ജോലിയില്‍ കയറുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധാനന്തരം തിരികെ വന്ന് പഠനം തുടര്‍ന്നു. സിക്‌സ്ത് ഫോറത്തില്‍ പഠിക്കവേ വിവാഹിതനായി. അന്നെനിക്ക് 20 വയസുണ്ട്. സ്‌കൂള്‍ അധ്യാപികയായിരുന്ന മറിയാമ്മയായിരുന്നു വധു. പാസ്റ്റര്‍ എം.ജെ.ജോണാണ് ഞങ്ങളുടെ വിവാഹം നടത്തിയത്. വിവാഹാനന്തരം ഞാനും ടീച്ചേഴ്‌സ് ട്രെയിനിംഗ് പൂര്‍ത്തിയാക്കി. ഇരുവരും പ്രൈമറി സ്‌കൂള്‍ അധ്യാപകരായി. കൂരമ്പാല ഗവണ്‍മെന്റ് സ്‌കൂളില്‍ ഹെഡ് മാസ്റ്ററായാണ് റിട്ടയര്‍ ചെയ്യുന്നത്. മറിയാമ്മയും ഹെഡ് മിസ്ട്രസായിരുന്നു.

ടി.ടി.സാമുവേല്‍ സാറായിരുന്നു എന്റെ ഏറ്റവും അടുത്ത ആത്മിയ വഴികാട്ടി. സത്യത്തിന് വേണ്ടി ധീരമായി നിന്ന, അനീതിയോട് സന്ധിയില്ലാതെ പോരാടിയ സഭയെ സ്‌നേഹിച്ച സാമുവേല്‍ സാറും ഞാനും കൂടെയാണ് ‘ക്രിസ്തീയ കാഹളം’ എന്ന മാസിക നടത്തിയത്. വചന പഠനവും മറ്റ് മികവുറ്റ ലേഖനവുമൊക്കെ ശമുവേല്‍സാര്‍ എഴുതും. എന്റെ പ്രസില്‍ അച്ചടിക്കും. പണംമുടക്ക് മുഴുവന്‍ എനിക്കായിരുന്നു. സഭയുടെ ശുദ്ധീകരണം എന്ന ഏകലക്ഷ്യമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളു. അനാത്മീയ കാര്യങ്ങളെ നിശിതമായി വിമര്‍ശിച്ചു. അതൊന്നും വ്യക്തികളെ അധിക്ഷേപിക്കലായിരുന്നില്ല. ആശയങ്ങളെയും, നിലപാടുകളെയും, അഴിമതിയെയുമാണ് ഞങ്ങള്‍ തുറന്നു കാണിച്ചത്.
12 വര്‍ഷം മാസിക നടത്തി. വിമര്‍ശനത്തിലൊന്നും ഇന്നും എനിക്ക് ദുഃഖമോ പശ്ചാത്താപമോ ഇല്ല. അതിന്റെ ആവശ്യവുമില്ല. വേദപുസ്തകത്തില്‍ ഉള്ളതുപോലെ രൂക്ഷമായ വിമര്‍ശനമൊന്നും ക്രിസ്തീയ കാഹളത്തില്‍ വന്നിട്ടില്ല. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല സഭയുടെ നവീകരണമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

ഞാനാദ്യം തട്ട സഭയിലായിരുന്നു. പിന്നീടാണ് കീരുകുഴി ഐ.പി.സി.സ്ഥാപിച്ചത്. ഞാനും മക്കളുമാണ് അതിന്റെ സിംഹഭാഗം പണം മുടക്കിയത്. ആ സഭയില്‍ നിന്ന് എന്നെ പുകച്ച് പുറത്താക്കുവാന്‍ വലിയ ശ്രമങ്ങള്‍ നടന്നു. അതൊന്നും പറയുന്നില്ല. സാരമില്ല.
സഭാ രാഷ്ട്രീയത്തിലോ, സ്ഥാനമാനങ്ങളിലോ ഒന്നും എനിക്ക് താത്പര്യമില്ലായിരുന്നു. സഭ നീതിയായും ഭംഗിയായും പോകണം എന്ന ആഗ്രഹമേ എനിക്കുള്ളായിരുന്നു. ആദ്യം ഞങ്ങള്‍ ഫ്രീ ഇന്ത്യാ മിഷനറി സൊസൈറ്റി എന്ന പ്രസ്ഥാനത്തിലാണ് സമാന ചിന്താഗതിക്കാരായ കുറേ അല്‍മായര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചത്. താന്നിക്കലെ ജോസഫ്കുട്ടിയായിരുന്നു അതിന്റെ നേതൃത്വം. ടി.ടി.സാമുവേല്‍ സാര്‍, മായാലില്‍ ജോര്‍ജ് സാര്‍, കുന്നത്തുംകര കുട്ടിയച്ചന്റെ മകന്‍ സി.ടി.തോമസ് എന്നിവരായിരുന്നു മറ്റ് സഹപ്രവര്‍ത്തകര്‍. ഞങ്ങള്‍ ഫണ്ട് കളക്ട് ചെയ്ത് മിഷനറി പ്രവര്‍ത്തനങ്ങളെ സഹായിച്ചു. ഇതാണ് പിന്നീട് ഐ.പി.സിയുടെ മിഷന്‍ ബോര്‍ഡ് രൂപീകരിക്കുവാന്‍ പാസ്റ്റര്‍ പി.എം.ഫിലിപ്പിന് പ്രചോദനമായത്.

പാസ്റ്റര്‍ ടി.എസ്.ഏബ്രഹാമിനെതിരെ ഞാന്‍ കേസ് കൊടുക്കേണ്ടിവന്നു. കേസിന് പോയതിലൊന്നും എനിക്കിപ്പോഴും പശ്ചാത്താപമൊന്നുമില്ല. സത്യത്തില്‍ ഞാനല്ല കേസ് രൂപപ്പെടുത്തിയത്. എന്റെ സഹപ്രവര്‍ത്തകരെല്ലാവരുംകൂടി കേസില്‍ വാദിയായി എന്റെ പേര് വച്ചോട്ടെ എന്ന് ചോദിച്ചു. ഞാനതിന് സമ്മതിച്ചു. സത്യത്തില്‍ ടി.എസ്.ഏബ്രഹാമും ഞാനുമായി അല്‍പം കുടുംബ ബന്ധവുമുണ്ടായിരുന്നു. കേസ് വ്യക്തിപരമായി വിരോധമോ വിദ്വേഷമോ കൊണ്ടുണ്ടായതല്ല. സഭക്ക് ദോഷം വരുന്ന കാര്യങ്ങള്‍ അദ്ദേഹം ചെയ്തപ്പോള്‍ ഞങ്ങള്‍ക്കത് തടയുവാന്‍ മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു.

കുമ്പനാട്ടെ സഭാവക വസ്തു സ്വന്തമാക്കാനുള്ള ശ്രമമായിരുന്നു നടന്നത്. ഐ.പി.സിയുടെ ബൈബിള്‍ സ്‌കൂള്‍ അവര്‍ സ്വന്തമാക്കി. ലാരി ടൈറ്റസ് എന്ന മിഷനറി 50000 ഡോളര്‍ സഭക്കായി നല്‍കിയത് അവര്‍ കൈവശപ്പെടുത്തി. ഞങ്ങള്‍ പത്തനംതിട്ട മജിസ്‌ട്രേട്ട് കോടതിയില്‍ കേസ് നല്‍കി. ആ കേസില്‍ ഞങ്ങള്‍ക്ക് അനുകൂലമായി വിധിയുണ്ടാകുന്ന ഘട്ടമെത്തിയപ്പോള്‍ പാസ്റ്റര്‍ ടി.എസ്.ഏബ്രഹാമിനെ രക്ഷപെടുത്താനായി പാസ്റ്റര്‍ കെ.സി.ജോണ്‍ മധ്യസ്ഥനായി വന്നു. അങ്ങനെ ആ കേസ് പിന്‍വലിക്കുകയായിരുന്നു. അല്ലെങ്കില്‍ അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിക്കാവുന്ന ഒരു കേസായിരുന്നു അത്. മറ്റൊരു കേസിന്റെ വിധി അനുസരിച്ചാണ് ഹെബ്രോന്‍ ബൈബിള്‍ കോളജ് എന്ന പേര് ഇന്നും ഐ.പി.സിയുടേതായി നിലനില്‍ക്കുന്നത്.

അന്ന് ഞങ്ങള്‍ കേസ് കൊടുത്തത്‌കൊണ്ടും പ്രതിരോധം സൃഷ്ടിച്ചതുകൊണ്ടുമാണ് ഇന്ന് കുമ്പനാട് സ്ഥലവും സ്ഥാപനങ്ങളുമൊക്കെ ഐ.പി.സിയുടേതായി തന്നെ നില്‍ക്കുന്നതെന്നാണ് എന്റെ വിശ്വാസം.

ജോസഫ് താന്നിക്കല്‍ എന്റെ സ്‌നേഹിതനായിരുന്നു. വളരെ നയശാലിയായ മനുഷ്യന്‍. സഭക്ക് വേണ്ടി ശക്തമായി നിന്നു. അപ്പോള്‍ത്തന്നെ അദ്ദേഹത്തിന് അധികാരത്തോട് താത്പര്യമുണ്ടായിരുന്നു. ജനറല്‍ ട്രഷറാറായി അദ്ദേഹം ടി.എസ്.ഏബ്രഹാമിനോടൊപ്പം പ്രവര്‍ത്തിച്ചു.

ടി.എസ്.ഏബ്രഹാമിനോടൊ അദ്ദേഹത്തിന്റെ കുടുംബത്തോടോ ഒന്നും എനിക്ക് വ്യക്തിവിരോധമില്ല. എന്റെ മകന്‍ അമേരിക്കയില്‍ വച്ച് മരണമടഞ്ഞപ്പോള്‍ അദ്ദേഹം വീട്ടില്‍ വന്ന് എന്നെ ആശ്വസിപ്പിച്ചതും ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ സഭയുടെ കാര്യം വരുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ പലതും സഭക്ക് ദോഷം വരുത്തുന്നതായിരുന്നതിനാല്‍ ഞാനദ്ദേഹത്തെ എതിര്‍ക്കേണ്ടി വന്നു.
എന്റെ വീടും സ്വത്തുമെല്ലാം ഞാന്‍ ഞങ്ങളുടെ കുടുംബട്രസ്റ്റിന് ദാനമായി നല്‍കി. എന്തുകൊണ്ടാണ് ഈ സ്വത്ത് ഐ.പി.സിക്ക് നല്‍കാത്തതെന്ന് നിങ്ങള്‍ ചോദിച്ചാല്‍ ഒരു സത്യം ഞാന്‍ പറയാം. സഭക്ക് നല്‍കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ മക്കള്‍ക്കൊന്നും ഇതിന്റെ ആവശ്യമില്ല. ദൈവം അവര്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കിയിട്ടുണ്ട്. എന്നേപ്പോലെ വയസാംകാലത്ത് സ്വത്തുക്കള്‍ എന്തുചെയ്യണമെന്ന് ചിന്തിക്കുന്ന നിരവധി പേര്‍ കണ്ടേക്കാം. എന്നാല്‍ എങ്ങനെയാണ് ഐ.പി.സി.ക്ക് കൊടുക്കുക. കൊടുത്താല്‍ അത് വിശ്വസ്തതയോടെ സഭാ നന്മക്ക് ഉപയോഗിക്കുമെന്ന് എന്തുറപ്പാണുള്ളത്?

ഈയിടെ പാസ്റ്റര്‍ കെ.കെ.ചെറിയാന്‍ ഐ.പി.സി.വിട്ടുപോയെന്ന് കേട്ടു. വളരെ മോശമായിപ്പായി. ഇതുവരെനിന്ന പ്രസ്ഥാനത്തില്‍ നിന്ന് ഒടുവില്‍ പുറത്ത് പോയിട്ട് എന്ത് നേട്ടമാണ് ലഭിക്കുക? ഞാന്‍ ശരിക്കും പോരാടിയാണ് ഐ.പി.സിയില്‍ നിന്നത്. ഇന്നും ഞാനീ സഭയെ സ്‌നേഹിക്കുന്നു. ഒരിക്കലും ഇത് വിട്ടുപോകണമെന്ന് തോന്നിയിട്ടില്ല.

(കെ.എസ്.ജേക്കബ് സാറുമായി ഹാലേലൂയ്യാ എഡിറ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂരും മരുപ്പച്ച പത്രാധിപര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂരും ചേര്‍ന്ന് നടത്തിയ  സംഭാഷണത്തില്‍ നിന്ന്).


വാർഡനെ ആവശ്യമുണ്ട്
തമിഴ് നാട്ടിൽ പ്രവർത്തിക്കുന്ന ഒരു ബൈബിൾ കോളേജിലേക്ക് പെൺകുട്ടികളുടെ വാർഡനായി പ്രവർത്തിക്കുവാൻ തത്പരരും സമർപ്പിതരുമായ യുവതികളിൽനിന്നും (പ്രായം 35നു മുകളിൽ) അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്:
PH: 8281804325

തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക്

തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് മുട്ടടയിൽ 63 സെൻറ് സ്ഥലവും ഇരുനില വീടുംവിൽപ്പാനുണ്ട് ബന്ധപ്പെടുക (പ്രതീക്ഷിക്കുന്ന വില 5 കോടി രൂപ)
PH : 8848067745


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2421/May 6 /3 ഈഴവ വിഭാഗത്തിൽ നിന്നും ഏകയായി പെന്തെക്കോസ്ത് വിശ്വാസത്തിലേക്കു വന്ന യുവതി 46, 5’3 ഹോം നേഴ്സ് ആയി ജോലി ചെയ്യുന്നു. രക്ഷിക്കപ്പെടുന്നതിനു മുൻപ് നടത്തിയ ആദ്യ വിവാഹം ചില മാസങ്ങൾക്കുശേഷം ഒഴിയേണ്ടിവന്നു. അനുയോജ്യമായ വിവാഹാലോചന ക്ഷണിക്കുന്നു.
PH: 9846492154

2420/May 5 /3 Syrian christian pentecostal parents seeks proposal for their daughter (Sep. 1997/149 cm), BA Tripple main, Double MA, PhD (Pursuing), seeking suitable alliance from born again, baptized, spirit filled and professsionally qualified boys.

Phone 7025057073, 7559077008

2419/May 4 /1  ഇവാഞ്ചലിക്കൽ സഭാംഗമായ ക്രിസ്തീയ യുവാവ് 34, 185 cm, +2 സ്വന്തമായി ബിസിനസും കൃഷിയും ചെയ്യുന്നു. അനുയോജ്യമായ, ദൈവഭയമുള്ള യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു.

PH:7909230167

2418/May 3 /3 PENTECOSTAL AFFLUENT NRI FAMILY, DOING BUSINESS IN QATAR & INDIA, FROM CENTRAL TRAVANCORE PRAYERFULLY SEEKS ALLIANCE FOR THEIR SON, 29/1993, 180/78, MBIS FROM MONASH UNIVERSITY, MELBOURNE, CURRENTLY WORKING IN AUSTRALIA, SEEKING PROPOSALS FROM GOD-FEARING GIRLS BELOW 27 YEARS, PREFER GIRLS WHO ARE PROFESSIONALLY QUALIFIED WITH MASTERS WORKING AS ACCOUNTING PROFESSIONALS, MEDICAL DOCTORS, BUSINESS/DATA ANALYSTS ETC, PREFERABLY RAISED AND SETTLED ABROAD OR OUT OF KERALA . INTERESTED PARTIES MAY SEND THEIR DAUGHTER’S BIODATA WITH CLEAR PHOTOGRAPHS TO ISACSAJ65@GMAIL.COM OR WHATSAPP AT +919847304727/ +97455516919


2417/Apr-29/1 പാലക്കാട് ജില്ലയിൽ സ്വന്ത മായി ബിസിനസ് ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 29, 5 ‘6, Diploma in Instrumentation. അനുയോജ്യമായ ആത്മീയരായ യുവതിക ളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആ ലോചന ക്ഷണിക്കുന്നു.

PH +91 96058 95369

2416/Apr-29/3 സിറിയൻ ക്രിസ്ത്യൻ പെ ന്തെക്കോസ്ത് യുവതി 28, 150 cm, M.Com, working MNC Hyderabad, അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും നല്ല കുടുംബ പശ്ചാത്തലവുമുള്ള ഇന്ത്യയിലോ വിദേശ ജോലിയുള്ള യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. PH: 9447895561


2415/Apr-27/ 3/ A pencostal family looking for a groom for their daughter who has completed BE and works in IT. She is 30 years old, Divorced. Looking for a groom from Tamilnadu or Kerala settled in Bangalore. Contact No -9845539609


2414/Apr-26/ 1/ചെന്നെയിൽ സെറ്റിൽ ചെയ്തിരിക്കുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു കുടുംബത്തിലെ യുവാവ് 29, 172 cm, Diploma in Computer, ചെന്നെയിൽ സ്വന്തമായി ബിസിനസ് നടത്തുന്നു. (slow in talking ) അനുയോജ്യമായ ദൈവഭയമുള്ള, നല്ല കുടുംബ പശ്ഛാത്തലമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH: 82485 85162

2413/Apr-26/ 1/കോട്ടയം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28, 170 cm, B Com, MBA, M.Div, അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. B Sc നഴ്സുമാർക്ക് മുൻഗണന.

PH: 9497609868, 6380913878, 9447568047

2410/Apr-19/ 3/  25 വർഷങ്ങൾക്ക് മുൻപ് ഈഴവ സമുദായത്തിൽ നിന്ന് ക്രിസ്തീയ വിശ്വാസത്തിലേക്ക് വരികയും ഇന്ത്യാ പെന്തെക്കോസ്ത്  സഭയിൽ ദൈവത്തെ ആരാധിച്ചു ആത്മീയ ജീവിതം നയിക്കുന്നതുമായ മാതാപിതാക്കളുടെ മകൻ 32,160 cm, ദുബായിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു, ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. അനുയോജ്യരും ആത്മീയരുമായ പെന്തെക്കോസ്ത് പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

97448 49362, 79023 22602

2408/Apr- 10/ 3/ കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 29, 172 cm, BSc Physics, MCA, ഇപ്പോൾ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security engineer) ജോലി ചെയ്യുന്നു. യൂറോപ്പിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നു. മെഡിക്കൽ പ്രൊഫഷനിലുള്ള ആത്മീയരായ, ആഭരണം ധരിക്കാത്ത, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

+965 98930809 (Watzapp), +91 9074149286

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

IPC Hebron Houston Educational...

IPC Hebron Houston Educational Scholarship  Scholarship for IAS/IFS/IPS/LLB/LLM Students Applications are invited for scholarship from students preparing for IAS/IFS/IPS 2024-2025 and those who
feature-top

സുവിശേഷ മഹായോഗവും സംഗീത...

അങ്കമാലി ആഴകം ഇമ്മാനുവേൽ മിഷൻ ടീമിൻറെ നേതൃത്വത്തിൽ ഫെബ്രുവരി 20 മുതൽ 23 വരെ
feature-top

ഐപിസി ചിറയിൻകീഴ് സെൻ്ററിന് പുതിയ...

തിരുവനന്തപുരം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ 2025 -2028 ലേക്ക്
feature-top

പ്രതിദിന ധ്യാനം| ദൈവത്തിന്റെ...

ദൈവത്തിന്റെ കൂട്ടുവേലക്കാർ   “പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു
feature-top

ദേശീയ റോബോട്ടിക്ക് മത്സരത്തിൽ റോണി സാമുവേൽ...

ബറോഡ: ഗുജറാത്ത് ഗവണ്മെന്റ് കൗൺസിൽ ഓൺ സയൻസ് ആൻഡ് ടെക്നോളജി (GUJCOST)
feature-top

ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്നു...

ഉപ്പുതറ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 34- മത് ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്ന്
feature-top

Manager post ലേക്ക് staff നെ...

ഏറ്റവുമധികംവായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

ജേക്കബ് ജോണിന് ബെസ്റ്റ്...

പുനലൂർ : അസെംബ്ലീസ്‌ ഓഫ് ഗോഡ് ദൂതൻ മാസികയുടെ 2024 വർഷത്തെ ബെസ്റ്റ്
feature-top

ഏബ്രഹാം തോമസ് (60)...

ഇരവിപേരൂർ: ഐപിസി എബനേസർ സഭാംഗം പ്ലാക്കീഴ് പുരയ്ക്കൽ വടക്കേതിൽ ഏബ്രഹാം