ഹാലേലുയ്യ അക്കാദമിയുടെ നേതൃത്വത്തിൽ വെളിപ്പാട് പുസ്തകത്തിന്റെ വ്യാഖ്യാന പഠന ക്ലാസ് ഡിസംബർ 6,7 തീയതികളിൽ നടത്തപ്പെടുന്നു. വേദാദ്ധ്യാപകനും ഗ്രന്ഥകർത്താവും ബൈബിൾ ആർട്ടിസ്റ്റുമായ പാസ്റ്റർ പി. അതിരൂപൻ അപൂർവ്വ ബൈബിൾ ചാർട്ടുകളുടെയും ചിത്രങ്ങളുടേയും വീഡിയോ ക്ലിപ്പുകളുടേയും സഹായത്താൽ ലളിതഭാഷയിൽ ക്ലാസ്സുകൾ നയിക്കുന്നു.
നിത്യത • ബൈബിളും ശാസ്ത്രവും • കപായുഗം • യേശു ക്രിസ്തുവിന്റെ പുനരാഗമനവും അനന്തര സംഭവങ്ങളും • മഹോപദ്രവം • ദാനിയേൽ പ്രവചനം • 666 ഉം എതിർക്രിസ്തുവും • ഭൂകമ്പങ്ങൾ • മെഗാ സുനാമികൾ • ക്ഷാമം • മഹായുദ്ധങ്ങൾ • മാരകരോഗങ്ങൾ • അന്ത്യന്യായവിധി • യുഗാന്ത്യം • ലോകാന്ത്യം • ദൈവരാജ്യം • സ്വർഗ്ഗരാജ്യം • പുതിയ യെരുശലേം • മരണാനന്തരം സ്വർഗ്ഗവും നരകവും യാഥാർത്ഥ്വമോ? എന്നിവയെക്കുറിച്ച് ഈ ക്ലാസുകളിൽ പഠിപ്പിക്കുന്നു.
വേദവിദ്യാർത്ഥികൾക്കും വേദ പണ്ഡിതന്മാർക്കും വേദജ്ഞാനവും ഉപദേശനിശ്ചയവും ഭാവിദർശനവും പകരുന്ന ക്ലാസ്സുകളാണ് പാസ്റ്റർ അതിരൂപന്റേത്.
സൗജന്യമായി സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്ന ഈ ക്ലാസുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമാണ് പ്രവേശനം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുവാനായി “BS” എന്ന് 6282013655 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക.