Advertise here

അന്ത്യകാലവുമായി അനുബന്ധിച്ച് നടക്കേണ്ട സംഭവങ്ങള്‍ ദൈവം ലോകസ്ഥാപനത്തിന് മുന്‍പ് നിര്‍ണ്ണയിച്ചവയാണ്. അവ ഓരോന്നും നടക്കേണ്ട സ്ഥലവും സമയവും രീതികളും ദൈവം മുന്‍പ് തന്നെ തീരുമാനിച്ചു കഴിഞ്ഞു. വിശുദ്ധ വേദപുസ്തകം അതിൻ്റെ ഉപരിതലത്തില്‍ മാത്രം വായിച്ച് മനസ്സിലാക്കുന്ന ഒരാള്‍ക്ക് ഇതില്‍ പലതും മറഞ്ഞിരിക്കുന്നു എന്ന കാര്യവും ഇതിനോടകം പറഞ്ഞിട്ടുണ്ട്. അത് പലര്‍ക്കും ഗ്രഹിക്കാതെവണ്ണം മറഞ്ഞിരിക്കുന്നത് അവരുടെ മാത്രം പ്രശ്‌നമാണ്.

അന്ത്യകാല സംഭവങ്ങളുടെ പ്രധാനപ്പെട്ട നാഴികക്കല്ലുകളാണ് ഈ ലേഖനത്തില്‍ പറയുവാന്‍ താല്പര്യപ്പെടുന്നത്. അതില്‍ ആദ്യത്തേതാണ് പരിശുദ്ധാത്മാവ് ഭൂമിയില്‍ ഇറങ്ങിവന്ന് ഭൂമിയില്‍ സഭാസ്ഥാപനം നടത്തിയത്. ഈ സംഭവം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയാതെ നിന്ന ആയിരക്കണക്കിനുള്ള ആളുകളോട് പൗലോസ് അപ്പോസ്തലന്‍ പറഞ്ഞു: ”ഇത് യോവേല്‍ പ്രവാചകന്‍ പറഞ്ഞിരിക്കുന്ന അന്ത്യകാലത്തിൻ്റെ തുടക്കമാണെന്ന്.” എന്ന് വച്ചാല്‍ അന്ത്യകാലസംഭവങ്ങളുടെ ആദ്യത്തെ നാഴികക്കല്ലാണ് പെന്തെക്കോസ്ത് നാളില്‍ സംഭവിച്ചത്.

ആ ആത്മപ്രവാഹം വ്യത്യസ്തമായ അളവുകളില്‍ ലോകം മുഴുവന്‍ ഇക്കാലമെല്ലാം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നാം ഈ കാലഘട്ടത്തെ പരിശുദ്ധാത്മയുഗം എന്നും സഭായുഗം എന്നും വിളിക്കുന്നു.

ഈ സഭായുഗത്തിൻ്റെ അവസാനത്തില്‍ കര്‍ത്താവ് തന്‍ ഗംഭീരനാദത്തോടും പ്രധാനദൂതൻ്റെ ശബ്ദത്തോടും ദൈവത്തിൻ്റെ കാഹളത്തോടും കൂടെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വരികയും, മരിച്ചവര്‍ അക്ഷയരായി ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. അന്ന് ജീവനോടെ ശേഷിക്കുന്ന ദൈവമക്കള്‍ അവരോട് അനുബന്ധിച്ച് കര്‍ത്താവിനെ എതിരേല്‍ക്കാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും. ഇത് സംഭവിക്കുന്നത് സഭായുഗത്തിൻ്റെ അവസാനമാണ്. പിന്നെ ദൈവസഭ-അതായത് കുഞ്ഞാടിൻ്റെ മണവാട്ടി സഭ ഭൂമിയില്‍ ഇല്ല. സഭയുമായി പരിശുദ്ധാത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് തിരികെ പോയത് കൊണ്ട് പരിശുദ്ധാത്മാവും ഭൂമിയില്‍ ഇല്ല.
ഈ സംഭവം നടക്കുന്നത് അതീവ രഹസ്യമായിട്ടും ദൈവമക്കള്‍ക്ക് മാത്രം അറിയാന്‍ കഴിയുന്ന രീതിയിലും ആണ്. ഇതുമായി ബന്ധപ്പെട്ട് യേശുക്രിസ്തു മദ്ധ്യാകാശത്തില്‍ വരെ മാത്രമേ വരികയുള്ളൂ. നാം കര്‍ത്താവിനെ അവിടെ ചെന്ന് കാണുകയാണ്. അന്ത്യകാലത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട നാഴികക്കല്ല് ഇതാണ്. ഇതിന് ഇംഗ്ലീഷില്‍ റാപ്ചര്‍ എന്നും മലയാളത്തില്‍ സഭയുടെ ഉത്പ്രാവണം എന്നും പറയും.

സഭ ഭൂമിയില്‍ നിന്ന് മാറ്റപ്പെട്ട് കഴിയുമ്പോള്‍ ഈ ഭൂമിയില്‍ യെരുശലേം കേന്ദ്രമാക്കിയുള്ള എതിര്‍ക്രിസ്തുവിന്റെ ഭരണവും മഹോപദ്രവകാലവും ആരംഭിക്കും
.
എന്നാല്‍ ഇതേ സമയം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ട സഭ അവിടെ പിതാവിൻ്റെ സന്നിധിയില്‍ എത്തുകയും അവര്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് അനുസരിച്ച് ന്യായം വിധിക്കപ്പെടുകയും ചെയ്യും. ഇത് കേസ് വിസ്താരത്തിൻ്റെയോ ശിക്ഷാവിധിയുടെ കോടതിയോ അല്ല. മറിച്ച്, ദൈവമക്കള്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തത് നല്ലതാകിലും തീയതാകിലും അതിന് തക്കവണ്ണം പ്രാപിക്കേണ്ടതിന് അവര്‍ ക്രിസ്തുവിൻ്റെ ന്യായാസനത്തിന് മുന്‍പില്‍ വെളിപ്പെടുന്ന സംഭവമാണ്. ഇതിനെ വിശുദ്ധന്മാരുടെ ന്യായവിധി എന്ന് പറയും. ഇത് സ്വര്‍ഗ്ഗത്തിലാണ് നടക്കുന്നത്. ഭൂമിയില്‍ അല്ല. ഇതേ സമയം ദൈവത്തെ വിട്ടുകളഞ്ഞ ലോകത്തിൻ്റെ ശിക്ഷ നടന്നു കൊണ്ടിരിക്കയാണ്.

സ്വര്‍ഗ്ഗത്തില്‍ വിശുദ്ധന്മാരുടെ ന്യായവിധി കഴിഞ്ഞാല്‍ അടുത്ത് നടക്കുന്ന പ്രധാനസംഭവം പ്രതിഫല വിഭജനമാണ്. ഇതും സ്വര്‍ഗ്ഗത്തിലാണ് നടക്കുന്നത്. വിശുദ്ധന്മാര്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ പ്രവര്‍ത്തിക്ക് തുല്യമായ പ്രതിഫലം കിട്ടും.

അന്ത്യകാല സംഭവങ്ങളുടെ സുപ്രധാനമായ ഒരു നാഴികക്കല്ല് ഇത് കഴിഞ്ഞാല്‍ ഉടനെ സംഭവിക്കും. അത് സ്വര്‍ഗ്ഗത്തില്‍ നടക്കുന്ന യുദ്ധമാണ്. ഈ യുദ്ധം സാത്താനും ദൈവത്തിൻ്റെ ദൂതന്മാരും തമ്മിലാണ്. ഇതില്‍ സാത്താനെ വെട്ടി ഭൂമിയിലേക്ക് ഇടുകയാണ്. സാത്താൻ്റെ ഇരിപ്പിടം പിന്നെ സ്വര്‍ഗ്ഗത്തില്‍ ഉണ്ടാകുകയില്ല. അതിന് ശേഷം നടക്കുന്ന അതിപ്രധാനമായ സംഭവം നമ്മുടെ പ്രത്യാശയുടെ നങ്കൂരമാണ്. അതിനെ കുഞ്ഞാടിൻ്റെ കല്ല്യാണം എന്നാണ് വിശുദ്ധ വേദപുസ്തകം പറഞ്ഞിരിക്കുന്നത്. അന്ന് ശുഭ്രവസ്ത്രധാരികളായി, കുഞ്ഞാടിൻ്റെ മണവാട്ടിയായി തന്നോടൊപ്പം നില്‍ക്കുന്നതിന് തങ്ങളെത്തന്നെ ഒരുക്കുക എന്നുള്ളതാണ് ഏതൊരു ദൈവപൈതലിൻ്റെയും അതിപ്രധാനമായ ജീവിതദൗത്യം. ഇത് സ്വര്‍ഗ്ഗത്തില്‍ നടക്കുന്നതായത് കൊണ്ട് സഭ ഇതിന് വേണ്ടി സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരിക്കേണ്ടതാണ്. ഇത് (Online) ഓണ്‍ലൈന്‍ കല്യാണമല്ല. കര്‍ത്താവ് സ്വര്‍ഗ്ഗത്തിലും മണവാട്ടി ഭൂമിയിലും ഇരുന്ന് ഇന്റര്‍നെറ്റ് വഴി നടക്കുന്നതല്ലിത്.

അതു കൊണ്ടാണ് നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവ് പറഞ്ഞത് ”ഞാന്‍ നിങ്ങള്‍ക്ക് സ്ഥലം ഒരുക്കുവാന്‍ പോകുന്നു, ഞാന്‍ നിങ്ങള്‍ക്ക് സ്ഥലം ഒരുക്കിക്കഴിഞ്ഞാല്‍ ഞാന്‍ ഇരിക്കുന്നിടത്ത് നിങ്ങളും ഇരിക്കേണ്ടതിന് ഞാന്‍ പിന്നെയും വന്ന് നിങ്ങളെ എൻ്റെ അടുക്കല്‍ ചേര്‍ത്തു കൊള്ളും.

കുഞ്ഞാടിൻ്റെ കല്ല്യാണത്തെപ്പറ്റിയും തുടര്‍ന്നുള്ള അത്താഴവിരുന്നിനെപ്പറ്റിയും നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവ് സവിസ്തരം പറഞ്ഞിട്ടുണ്ട്.

അതു കഴിഞ്ഞാല്‍ സഭ കര്‍ത്താവിനോട് കൂടി മണിയറയില്‍ പ്രവേശിക്കും. അതായത് കര്‍ത്താവ് നമുക്ക് വേണ്ടി ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പണിതു കൊണ്ടിരിക്കുന്ന ഭവനത്തിലേക്ക് നാം പ്രവേശിക്കും. ഇതും സ്വര്‍ഗ്ഗത്തിലാണ്. ഈ കാലമൊക്കെയും ഭൂമിയില്‍ എതിര്‍ക്രിസ്തുവിൻ്റെ ഭരണവും മഹോപദ്രവും പുരോഗമിച്ചു കൊണ്ടിരിക്കും.

സഭ കര്‍ത്താവുമായുള്ള മണിയറ വാഴ്ച കഴിഞ്ഞാല്‍ പിന്നീട് നടക്കുന്ന സുപ്രധാന സംഭവമാണ് യേശുക്രിസ്തു രാജാവായി അഭിഷിക്തനാകുന്നത്. അപ്പോള്‍ ചോദിച്ചേക്കാം ഇപ്പോള്‍ യേശുക്രിസ്തു രാജാവല്ലേ എന്ന്. തീര്‍ച്ചയായും ആണ്. ഒരു രാജകുടുംബത്തില്‍ മകന്‍ ജനിക്കുന്നത് രാജാവായിട്ടാണ്. എന്നാല്‍ തന്നെ അതിന് വേണ്ടി അഭിഷേകം ചെയ്തു കഴിയുമ്പോഴേ താന്‍ ഭരണസ്ഥാനത്ത് വരികയുള്ളൂ. നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവിൻ്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്.

ഇക്കാര്യത്തെപ്പറ്റി പ്രവാചകനായ ദാനിയേല്‍ പറയുന്നത് ഇങ്ങനെയാണ്: രാത്രി ദര്‍ശനങ്ങളില്‍ മനുഷ്യപുത്രനോട് സദൃശ്യനായ ഒരുത്തന്‍ ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നത് ഞാന്‍ കണ്ടു. അവര്‍ അവനെ വയോധികൻ്റെ അടുക്കല്‍ കൂട്ടി വരുത്തുമാറാക്കി. ഭൂമിയിലെ സകല ഗോത്രങ്ങളും, വംശങ്ങളും, ഭാഷകളും, ജാതികളും യേശുക്രിസ്തുവിനെ അനുസരിക്കേണ്ടിയതിന് ക്രിസ്തുവിന് അധികാരം നല്‍കപ്പെടും. ഈ സംഭവത്തില്‍ ഇംഗ്ലീഷില്‍ കൊറോണേഷന്‍ (Coronation) എന്ന് പറയും.

അന്ന് കര്‍ത്താവ് സകല ലോകത്തിന്റെയും ചക്രവര്‍ത്തിയായി അഭിഷിക്തനാകുമ്പോള്‍ തൻ്റെ മണവാട്ടി സഭയിലെ അംഗമായ നാം ഓരോരുത്തരും വ്യത്യസ്തമായ ഭരണഅധികാരമുള്ള കിരീടങ്ങള്‍ പ്രാപിച്ച് നമ്മുടെ കര്‍ത്താവിനോടൊപ്പം ഈ ഭൂമിയെ ഭരിക്കുവാനുള്ള അധികാരം പ്രാപിക്കും. ഇതും സ്വര്‍ഗ്ഗത്തിലാണ് നടക്കുന്നത്.

ഇത്രയുമാകുമ്പോഴേക്കും നാം ഭൂമി വിട്ട് സ്വര്‍ഗ്ഗത്തിലെത്തിയിട്ട് ഏഴ് വര്‍ഷം ആകും.
(തുടരും)


Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155


M2014: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 25, 163 cm ,Doctor of Pharmacy ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തു ജോലിയുള്ളവർക്ക് മുൻഗണന.   Ph: 9400038999, 8644844444

M20015: US settled Syrian Christian Pentecostal family invites Proposal for their daughter 33, 158cm, DOB May 1987, MD. Currently specializing in Cardiology. All school done in US. Looking for born again professionals young man from kerala background living in USA or Canada only. Contact : 00447423656094

M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD.    PLEASE CONTACT bijumjohn16@gmail.com/00971502125289


M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE,  from parents of God fearing TPM girls. Please send profile with details to  proposals12019@gmail.com/00971528403901


M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094


M2009:  Pentecostal parents invites proposal for their son born and brought up at UAE 27, 5’7, B.A Media and Communication, specialized in Television and Broadcast Journalism (Manipal College Dubai) Partially involved in family business in Sharjah and Dubai. Will be pursuing Masters  in near future.
Fellowship: Gate Keepers Dubai, Parental Church: TPM, God fearing and Straight forward, from Girls with good spiritual background and education .   Contact no 00971522846467

M2008: പെന്തെക്കോസ്ത് ഡോക്ടർ 47 ( തൻ്റേതല്ലാത്ത കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്തിയതും ബാധ്യതകൾ ഇല്ലാത്തതും) ആദ്യവിവാഹക്കാരോ അല്ലാത്തതോ ആയ ദൈവകൃപയുള്ള സൽസ്വഭാവികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Mob./whatsApp 9947909106  email – blessedgodson97@gmai.com


M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന.   Ph. 9744231423


M2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.   Ph. 9961393475


M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
Ph: +968 9931 1421 (WhatsApp) +1 905 458 9692,  doctoms@hotmail.com


M2006: സിറിയന്‍ മാര്‍ത്തോമ പശ്ചാത്തലത്തില്‍ നിന്നും ഏകയായി വിശ്വാസത്തിലേക്ക് വന്ന പെന്തെകോസ്ത് യുവതി.(ഏ.ജി.സഭാംഗം) 27 വയസ്സ് (161 cm),ഇരുനിറം. B.E(Civil) & M.E. ഇടത്തരം കുടുംബം. UAE യില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. +91 8086966557

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

കുടുംബാംഗത്തിന്റെ മൃതദേഹം...

കുടുംബത്തിലെ മുതിർന്ന അംഗമായ കേശബ് സാന്തയെ സംസ്കരിക്കണമെങ്കിൽ
feature-top

പ്രതിദിന ധ്യാനം| വിശ്വാസവും സ്വസ്ഥതയും|...

വിശ്വാസവും സ്വസ്ഥതയും ”സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥമായിരിക്ക
feature-top

വെള്ളാപ്പള്ളിയുടെ പ്രസ്താവന വ്യാജം;...

വാർത്ത: പി.എസ്. ചെറിയാൻ തിരുവല്ല: പെന്തെക്കോസ്തുകാർ പണം മുടക്കി
feature-top

ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 28...

കൊച്ചി:വേൾഡ് പെന്തെക്കോസ്തു കൗൺസിൽ & വിമൺസ് മിനിസ്ട്രീയുടേയും
feature-top

സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ...

വാർത്ത: വിൻസി തോമസ് കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സണ്ടേസ്കൂൾ
feature-top

ദൈവശബ്ദം 2025; സുവിശേഷ യോഗവും സംഗീത...

പാലക്കാട് : ഒലവക്കോട് ഐപിസി കർമ്മേൽ ധോണി സഭയുടെ ആഭിമുഖ്യത്തിൽ ദൈവശബ്ദം 2025
feature-top

പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന...

പാലക്കാട്: പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന സെമിനാർ ഏപ്രിൽ 17ന്
feature-top

Furnished Villa For...

ഏറ്റവുമധികംവായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

പുനലൂർ കുതിരച്ചിറ പകലോമറ്റം കുഞ്ഞമ്മ...

പുനലൂർ കുതിറച്ചിറ പകലോമറ്റം കുഞ്ഞമ്മ അലക്സാണ്ടളുടെ(97) സംസ്കാര ശുശ്രൂഷ