പ്രിയ കൂട്ടുകാരനെ ഒരു നോക്കുകണ്ട് വിട പറയാൻ കഴിയാതെ പാസ്റ്റർ കെ. സി. ജോൺ തിരുവല്ല: ഐപിസി യുടെ മുതിർന്ന നേതാവും പവർ വിഷൻ ടിവി ചെയർമാനുമായ പാസ്റ്റർ കെ. സി. ജോണിന് തൻ്റെ ആത്മസുഹൃത്തായ പാസ്റ്റർ വി.എ. തമ്പിയുടെ മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാനായില്ല. കൂട്ടുകാരനോട് വിടപറയാൻ എത്താൻ കഴിയാഞ്ഞതിൻ്റെ സങ്കടത്തിലാണ് അദ്ദേഹം. ശാരീരിക അസ്വസ്ഥതകൾ മൂലം യാത്ര ചെയ്യാനാകാതെ ഭവനത്തിൽ വിശ്രമിക്കുകയാണ് പാസ്റ്റർ കെ. സി. ജോൺ.
പവർ വിഷൻ ടിവി യുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ചിങ്ങവനം ബെഥേ സ്താ നഗറിൽ നടന്ന സംസ്കാര ശുശ്രൂഷ യിൽ പങ്കെടുത്ത് അനുശോചനം അറിയിച്ചു.പാസ്റ്റർ കെ.സി.ജോണിനു വേണ്ടി പാസ്റ്റർ രാജു പൂവക്കാലയാണ് അനുശോചനം അറിയിച്ചത്.
“ക്‌നാനായസമുദായത്തിൽ നിന്നും യേശുവിനെ രക്ഷകനും കർത്താവുമായി സ്വീകരിച്ച് ആത്മീയചുവടുകൾ മുന്നോട്ടുവച്ച എൻ്റെ
ആത്മസ്നേഹിതനാണ് പാസ്റ്റർ വി. എ. തമ്പി. ശക്തനായ സുവിശേഷകൻ, കലർപ്പില്ലാത്ത ആത്മീയ ഉപദേഷ്ടാവ്, ആരെയും ആകർഷിക്കുന്ന വ്യക്തിത്വം. ഭാരതക്രൈസ്തവ ചരിത്രത്തിൽ പ്രമുഖസ്ഥാനം അദ്ദേഹത്തിനു സാധിച്ചു.
പവർവിഷൻ ടിവിയുടെ തിരുവല്ലായിലെ പ്ലേ -ഔട്ട് ഓഫീസ് അദ്ദേഹം കൂടെ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.കോവിഡ് കാലത്ത് പവർ വിഷനിൽ ആരംഭിച്ച വീട്ടിലെ സഭായോഗത്തിന്റെ ആദ്യ പ്രഭാഷകൻ പാസ്റ്റർ വി.എ.തമ്പി ആയിരുന്നു. ബുദ്ധിമുട്ടിന്റേയും എതിർപ്പിന്റേയും നടുവിൽ പകച്ചു നിൽക്കാതെ അദ്ദേഹം ആത്മീയ ശുശ്രൂഷയിൽ ശക്തമായി മുന്നേറി. താൻ വേലതികച്ച് യജമാന്റെ അരികിൽ എത്തി.
ദൈവം തൻറെ കുടുംബത്തെയും സഭ ജനത്തെയും ആശ്വസിപ്പിക്കട്ടെ. എൻ്റെയും പവർ വിഷന്റെയും പേരിലുള്ള പ്രത്യാശ അറിയിക്കുന്നു.” പാസ്റ്റർ കെ.സി.ജോൺ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
പാസ്റ്റർ വി.എ.തമ്പിയുടെ ശുശ്രൂഷയിൽ പാസ്റ്റർ കെ. സി. ജോൺ വലിയ പിന്തുണ നൽകിയിരുന്നു. ആദ്യമായി വിദേശത്ത് പോകുവാൻ അവസരമൊരുക്കിയത് പാസ്റ്റർ കെ. സി.ജോൺ ആയിരുന്നു. അത് പാസ്റ്റർ വി.എ.തമ്പിയുടെ പ്രവർത്തനങ്ങൾ വഴിത്തിരിവായിരുന്നു. സഭാ പ്രവർത്തനങ്ങൾ വിശാലമാക്കാൻ അതു സഹായകമായി. പവർ വിഷൻ ടീ വിയുമായി പാസ്റ്റർ വി.എ.തമ്പി അടുത്തു സഹകരിച്ചു. പവർ വിഷൻ ചരിത്രത്തിൽ ആദ്യമാണ് എല്ലാ പ്രോഗ്രാമും നിർത്തിവച്ച് ഒരു മൃതസംസ്കാരം സംപ്രേഷണം ചെയ്യുന്നത്; അതും രാവിലെ ഒൻപതു മുതൽ വൈകുന്നരം ആറര വരെ.
ആത്മസുഹൃത്തിനെ അവസാനം ഒന്ന് കാണാൻ കഴിയാത്തതിന്റെ വിഷമത്തിലും അകലെയിരുന്ന് പ്രത്യാശയോടെ യാത്രാമൊഴി പറയുകയാണ് പാസ്റ്റർ കെ. സി. ജോൺ.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447111289
ഹാലേലൂയ്യ പത്രത്തിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289