അഭിമുഖം തയ്യാറാക്കിയത്: സണ്ണി ആലപ്പുഴ

കൊല്ലം ജില്ലയിലെ ശൂരനാട് എന്ന ഗ്രാമത്തിൽ തങ്കച്ചൻ പൊടിയമ്മ ദമ്പതികൾക്ക് ദൈവം നല്കിയ ഏഴ് മക്കളിൽ ഏറ്റവും ഇളയവനായി ജനിച്ചു. വിദ്യാഭ്യാസശേഷം വിവിധ ആശുപത്രികളിൽ റേഡിയോഗ്രാഫർ ആയി ജോലി ചെയ്തു. 2009 ൽ ജോലി രാജിവച്ച് സുവിശേഷ വേലയ്ക്കിറങ്ങി. പലയിടങ്ങളിൽ സഭാശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ തിരുവല്ലക്കടുത്ത് തേവേരിയിൽ സഭാ ശുശ്രൂഷകനാണ്.
2015 ൽ ഉണ്ടായ ഒരു ബൈക്ക് അപകടത്തിൽ തനിക്ക് മാരകമായി പരുക്കേറ്റു. മരണത്തെ മുഖാമുഖം കണ്ടു. എന്നാൽ പ്രാണനെ ദൈവം സൂക്ഷിച്ചു. ജീവിതത്തിൽ പ്രതിസന്ധിയുടെ നാളുകളായിരുന്നു പിന്നീട്. കൂരിരുൾ താഴ് വരയുടെ
അനുഭവം. 2018 ൽ ശക്തമായ കാലുവേദനയെത്തുടർന്ന് നടത്തിയ പരിശോധനയിൽ നട്ടെല്ലിന് തകരാർ ഉണ്ടെന്ന് കണ്ടെത്തി. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാകണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഇനി എഴുന്നേറ്റു നടക്കാനും ശുശ്രൂഷകൾ ചെയ്യുവാനും സാധിക്കുമോ എന്ന് എല്ലാവരും സംശയിച്ച നാളുകൾ. എല്ലാം അവസാനിച്ചു എന്ന് തോന്നിയ ദിനങ്ങൾ. ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാം ആകെ തകർന്നുപോയ സമയം.

എന്നാൽ കർത്താവ് കൈവിട്ടില്ല. പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിവരാൻ ദൈവം സഹായിച്ചു. പൂർവാധികം ശക്തിയോടെ ശുശ്രൂഷകൾ ചെയ്യാൻ തുടങ്ങി. പിന്നിട്ട നാളുകളിലെ കഠിന ശോധനയിൽ അനുഭവിച്ച ദൈവീക സ്നേഹവും കരുതലും പിന്നീട് തന്റെ ഹൃദയത്തിൽ ഗാനങ്ങളായി രൂപംകൊണ്ടു. അങ്ങനെ എഴുതിയ ഒരു മനോഹര ഗാനമാണ് ഇന്ന് ഏറെ പ്രചാരം നേടിയിട്ടുള്ള “എന്നെ നന്നായറിയും എന്നെ നന്നായ് പുലർത്തൂം” എന്ന ആരാധനാ ഗാനം. തുടർന്നും അനേക ഗാനങ്ങൾ ദൈവം നല്കി. ചില ഗാനങ്ങൾ വീഡിയോ ആയി പുറത്തുവന്നിട്ടുണ്ട്. “വഴിയില്ലെങ്കിൽ പുതുവഴി..” “ദോഷങ്ങൾ ഒന്നും ഭവിക്കയില്ല” എന്നിവ അവയിൽ ചിലതാണ്.
ഭാര്യ അൻസുവും രണ്ടു മക്കളും അടങ്ങുന്നതാണ് പാസ്റ്റർ റെജി ശൂരനാടിന്റെ കുടുംബം. ഇപ്പോൾ തിരുവല്ല തേവേരി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിക്കുന്നു.
ഹാലേലൂയ്യായിൽ നിന്നും നിരന്തരം വാർത്തകളും വിശേഷങ്ങളും ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക
ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.
2544/Oct.4/3 കുവൈറ്റിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 32, 5′ 7, BSc, അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള BSc നഴ്സുമാർക്ക് മുൻഗണന PH: +91 94955 09325, 0096566347838
2543/Oct.4/3 പെന്തെക്കോസ്ത് കുടുംബത്തിലെ മകൾ 29, (DOB : 20/4/93) 153 cm , BCom, MBA , ബാംഗ്ലൂരിൽ MNC യിൽ ജോലി ചെയ്യുന്നു. വിദ്ധ്യാദ്യാസ യോഗ്യതയുള്ളതും ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളതുമായ ആത്മീയരായ ദൈവഭയമുള്ള യുവാക്കളുടെ രക്ഷിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു Whatsapp – 9447383764, Mob – 8281714452
2542/Oct.4/1 ബാംഗളൂരിൽ നേഴ്സ് ആയി ജോലിചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 29, 5’7, BSc Nurse, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവാക്കളിൽനിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. PH: 9526547906,
2541/Oct.3/1 Syrian Christian Pentecost youth, 46 yrs, Spirit filled, good looking, PhD Computer Science,Working in Middle East as IT Manager in International Airline. Divorced, Seeks suitable alliance. Contact no 9482523407.
2540/Oct.1/3 ഹിന്ദു പുലയ സമുദായത്തിൽ നിന്നും ഏകനായി വിശ്വാസത്തിൽ വന്ന യുവാവ് (37).171cm). ഹെവിഡ്രൈവർ. രഷിക്കപ്പെട്ടു സ്നാനപ്പെട്ട ദൈവകൃപഉള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. PH: 8547941859/ 9744190359